
പെരിന്തൽമണ്ണ: ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദിച്ച കേസിൽ രണ്ടാനമ്മയായ അധ്യാപിക പെരിന്തൽമണ്ണ പൊലീസിൽ കീഴടങ്ങി. കീഴടങ്ങിയ നിലമ്പൂർ വടപുറം സ്വദേശിനി ഉമൈറയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് എരവിമംഗലത്തെ ഭർതൃവീട്ടിലെത്തിച്ച് തെളിവെടുത്തു.
ജൂലൈ രണ്ടിന് ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ മാതാവ് മരിച്ച ശേഷമാണ് പിതാവ് അധ്യാപികയായ രണ്ടാനമ്മയെ വിവാഹം കഴിച്ചത്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FYvO97IDbE76AuHNrNyVqH?mode=r_thttps://chat.whatsapp.com/FYvO97IDbE76AuHNrNyVqH?mode=r_t
കുട്ടിയുടെ മാതാവ് അര്‍ബുദബാധിതയായി 2020 ഒക്ടോബറിലാണ് മരിച്ചത്.തൊട്ടടുത്ത മാസമായിരുന്നു പിതാവ് ഉമൈറയെ വിവാഹം കഴിച്ചത്. കുട്ടിയുടെ മാതാവ് ജോലി ചെയ്തിരുന്ന അതേ സ്കൂളില്‍ ഉമൈറ അധ്യാപികയായി ജോലിയില്‍ കയറുകയും ചെയ്തു. സ്വന്തം ഉമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. പിന്നീട് പിതാവ് കോടതി വഴി കുട്ടിയുടെ സംരക്ഷണം ഏറ്റുവാങ്ങുകയും ചെയ്തു. ആഴ്ചയില്‍ രണ്ടുദിവസം ഉമ്മയുടെ മാതാപിതാക്കള്‍ കുട്ടിയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞമാസമാണ് കുട്ടിയുടെ ദേഹത്താകെ മുറിവുകളും പാടുകളും ഇവര്‍ കാണുന്നത്. കുട്ടിക്ക് നടക്കാനും പ്രയാസമുണ്ടായിരുന്നു.തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്. താന്‍ കുട്ടിയെ ഉപദ്രവിച്ചതായി ഉമൈറ ബന്ധുക്കളോട് സമ്മതിക്കുകയും ചെയ്തു.
കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ രണ്ടാനമ്മ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വേറെ വീട്ടിൽ വെച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇവർ മുൻകൂർ ജാമ്യഹരജി നൽകിയിരുന്നെങ്കിലും ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഡിസബിലിറ്റി ആക്ട്, ഭാരതീയ ന്യായസംഹിത, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി വിവിധ ജാമ്യമില്ലാ വകുപ്പുകളിലാണ് കേസ്.