ചെമ്മാട് കടകളിലേക്ക് വെള്ളം കയറുന്നത് പരിഹരിക്കാന്‍ നടപടി ; തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി: ചെമ്മാട് കടകളിലേക്ക് വെള്ളം കയറുന്നത് പരിഹരിക്കാന്‍ നടപടികളായി. എത്രയും വേഗം ഓടയില്‍ അടിഞ്ഞുകൂടിയ ചെളിമണ്ണ് നീക്കാന്‍ പൊതുമരാമത്ത് വിഭാഗത്തോട് നഗരസഭ ആവശ്യപ്പെട്ടു. നിരവധി വര്‍ഷങ്ങളായി ചെമ്മാട്ടെ ഓടയില്‍ നിന്നും മണ്ണ് നീക്കിയിട്ട്. ഇത് മൂലം ഓടയില്‍ മണ്ണ് നിറഞ്ഞാണ് കടകളലിലേക്ക് വെള്ളം കയറിയത്. ചെളി പൂര്‍ണമായും നീക്കാന്‍ നഗരസഭയില്‍ ചേര്‍ന്ന നഗരസഭയുടെയും പൊതുമരാമത്ത് വിഭാഗത്തിന്റെയും യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു. അടുത്ത ദിവസം നീക്കം ചെയ്യും.

ഇത് സംബന്ധിച്ച് വെള്ളം കയറിയ വ്യാപാരികളുടെ യോഗവും നഗരസഭ വിളിച്ചു ചേര്‍ത്തു. ചെളി നീക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കാലൊടി സുലൈഖ. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി സുഹ്റാബി. നഗരസഭ സെക്രട്ടറി മുഹ്സിന്‍. പൊതുമരാമത്ത് ഓവര്‍സിയര്‍ സുരേഷ് ബാബു. സൂപ്രണ്ട് നസീം. അസി എഞ്ചിനയര്‍ പി. ഷബീര്‍ സംസാരിച്ചു.

error: Content is protected !!