
തിരൂരങ്ങാടി : ചെറുമുക്ക് പള്ളിക്കൽ താഴത്തെ കല്ലൻ റഹൂഫിൻ്റെ വീട്ടിലെ
മുട്ട ഇടുന്ന പത്ത് താറാവുകളെ തെരുവ് നായകൾ കടിച്ചു കൊന്നു . . റഹൂഫ് വെള്ളിയാഴ്ച പുലർച്ച നാലു മണിക്ക് എണീറ്റ്
വീട് തുറന്നു പുറത്ത് ഇറങ്ങിയപ്പോൾ താറാവുകളെ മുറ്റത്ത് കാണുകയും അഞ്ചോളം വരുന്ന തെരുവ് നായകൾ ഓടി പോവുന്നത് കാണുകയും ചെയ്തു . തെരുവ് നായകൾ കുട് പൊളിച്ചു അകത്ത് കടന്നാണ് താറാവുകളെ കടിച്ചു കൊന്നത് .
റഹൂഫ് നാലു വർഷത്തോളമായി വീട്ടിൽ താറാവുകളെ വളർത്താൻ തുടങ്ങിയിട്ട് കൂടാതെ കോയിക്കളെയും വളർത്തുന്നുണ്ട്..പ്രദേശത്ത് തെരുവ് നായക്കളുടെ ശല്യം വർദിച്ചിട്ടുണ്ട്.എൽ പി സ്കൂൾ പരിസരം .യൂ പി സ്കൂൾ പരിസരം .തീരദേശ റോഡ് .ചെറുമുക്ക് ടൗൺ എന്നിവടങ്ങളിൽ തെരുവ് നായ ശല്യം വർദ്ദിച്ചിട്ടുണ്ട് . കഴിഞ്ഞ ഡിസംബർ മാസത്തിൽ ചെറുമുക്ക് ജീലാനി നഗറിൽ തെരുവുനായ അക്രമത്തിൽ നാലു പേർക്ക് കടിയേറ്റിരുന്നു