ഓടുന്ന ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടു ; പോസ്റ്റില്‍ തലയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: കാസര്‍ഗോഡ് കറന്തക്കാട് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തല പുറത്തേക്കിട്ട വിദ്യാര്‍ത്ഥി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മന്നിപ്പാടി സ്വദേശി എസ് മന്‍വിത് ( 15 ) ആണ് മരിച്ചത്. കാസര്‍കോട് മധൂര്‍ റോഡില്‍ ബട്ടംപാറയില്‍ വൈകിട്ടായിരുന്നു അപകടം നടന്നത്.

സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സില്‍ മടങ്ങുന്നതിനിടിയിലായിരുന്നു സംഭവം. കാസര്‍കോടുനിന്നു മധൂറിലേക്കു പോകുന്ന സ്വകാര്യ ബസ്സിലായിരുന്നു വിദ്യാര്‍ത്ഥി കയറിയത്. ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ തലയിടിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!