ദേശീയ ഓപ്പണ്‍ സ്‌ക്കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്: മെഡലുകള്‍ വാരിക്കൂട്ടി വിദ്യാര്‍ഥികള്‍

തിരൂരങ്ങാടി : തൃശൂരില്‍ വെച്ച് നടന്ന ദേശീയ ഓപ്പണ്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയില്‍ മികച്ച വിജയം കൊയ്ത് വിദ്യാര്‍ഥികള്‍. എ ആര്‍.നഗര്‍ ചെണ്ടപ്പുറായ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, പുതിയത്ത് പുറായ എ.എച്ച്.എം.എല്‍.പി സ്‌ക്കൂള്‍, അച്ചനമ്പലം ജി.യു.പി സ്‌ക്കൂള്‍ എന്നീ സ്‌കൂളുകളിലെ പതിനാല് വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്ത് മെഡല്‍ നേടി ജില്ലയുടെ അഭിമാനമായി മാറിയത്

മുഹമ്മദ് ഫാദില്‍, മുഷ്‌രിഫ്, മുഹമ്മദ് സയാന്‍, യാസീന്‍ യാസീമില്‍, ഷഫ്‌നാ റഹ്‌മ എന്നീ അഞ്ച് പേര്‍ സ്വര്‍ണവും നിഹതന്‍സീം, അസ്‌നസിലു, അനുശ്രീ, മുഹമ്മദ് അംജദ്, ഗസല്‍ ഗയാം എന്നീ അഞ്ച് പേര്‍ വെള്ളിയും ഹസം സക്കരിയ, അരുണ്‍ കൃഷ്ണ, മുഹമ്മദ് സാദില്‍, ഫാത്തിമ ഷഹാന എന്നീ നാല് പേര്‍ വെങ്കലവുമാണ് നേടിയത്. സെന്‍സായി കെ.വി അനൂപാണ് ടീമിനെ നയിച്ചത്.

ജില്ലയിലെ പതിനഞ്ചോളം സ്‌കൂളുകളില്‍ യു.കെ.എ.ഐ ഷോട്ടോകാന്‍ കരാട്ടെ പരിശീലിപ്പിക്കുന്നുണ്ട്. സ്‌ക്കൂളുകളില്‍ നിന്ന് പരിശീലനം നേടുന്ന വിദ്യാര്‍ഥികള്‍ സ്‌ക്കൂളിനെ പ്രതിനിധീകരിച്ചാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. സെന്‍സായി സൈദ് മുഹമ്മദിന്റെ ഫോര്‍ ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് സോണല്‍ ചീഫ് ഓഫ് വാഗണ്‍ ഷോട്ടോന്‍ കരാട്ടെ ഇന്റര്‍നാഷണല്‍ പരിശീലനത്തില്‍ വിദ്യര്‍ഥികള്‍ മെഡല്‍ നേട്ടം തുടരുകയാണ്. ഈ വര്‍ഷം ഗോവയില്‍ വെച്ച് നടക്കുന്ന അന്തര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയും വിദ്യാര്‍ഥികള്‍ പരിശീലനം നേടുന്നുണ്ട്.

നേട്ടം കൈവരിച്ച മുഴുവന്‍വിദ്യാര്‍ഥികളെയും ഇന്‍സ്ട്രക്റ്റര്‍മാരെയും ചെയര്‍മാന്‍ മുഹമ്മദ് ഹാഷിഫ് അരീക്കന്‍ അഭിനന്ദിച്ചു.

error: Content is protected !!