Friday, August 15

എസ്.വൈ.എസ് യുവ കര്‍ഷക സംഗമം നടത്തി

തേഞ്ഞിപ്പലം : നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് തേഞ്ഞിപ്പലം സോണ്‍ സാമൂഹികം ഡയറക്ടറേറ്റിനു കീഴില്‍ യുവ കര്‍ഷക സംഗമവും കൃഷി പരിശീലനവും നല്‍കി. വെളിമുക്ക് വാദീബദ്ര്‍ ഇസ്ലാമിക്ക് സെന്ററില്‍ നടന്ന പരിപാടിയില്‍ മികച്ച കര്‍ഷകന്‍ മുഹമ്മദ് ക്ലാരി പരിശീലനം നല്‍കി.

ചടങ്ങില്‍ എ.പി മുഹമ്മദ് ഫസ്ല്‍ സഖാഫി അധ്യക്ഷത വഹിച്ചു.നാസര്‍ കെ.കെ,നിസാര്‍ കെ.വി,നിസാര്‍.കെ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തകരുടെ വീടുകളില്‍ വിഷ രഹിത അടുക്കളത്തോട്ടം, സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ കൃഷി ഭവനുമായി സഹകരിച്ചു സംഘ കൃഷി എന്നിവ ആരംഭിക്കാന്‍ ധാരണയായി.

error: Content is protected !!