Tuesday, September 16

Tag: കോഴിക്കോട്

യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടി: തിരൂരങ്ങാടി സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ
Crime

യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടി: തിരൂരങ്ങാടി സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

കോഴിക്കോട് : യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ. രണ്ട് യുവതികളടക്കമാണ് പിടിയിലായത്. മാവേലിക്കര സ്വദേശി ഗൗരി നന്ദ(20), തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അൻസിന (28), ഭർത്താവ് മുഹമ്മദ്‌ അഫീഫ് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രാമനാട്ടുകര അഴിഞ്ഞിലം സ്വദേശിയായ 44 കാരന്റെ പരാതിയിലാണ് അറസ്റ്റ്.യുവാവുമായി സൌഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയതിനു ശേഷം അയാളെ നഗ്നനാക്കി ചിത്രങ്ങൾ എടുക്കുകയും പണം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്നായിരുന്നു ഭീഷണി. ഇത്തരത്തിൽ ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപയാണ് യുവാവിന്റെ കയ്യിൽ നിന്ന് സംഘം തട്ടിയെടുത്തത്. തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവിനെ മടവൂർ വെള്ളാരം കുന്നുമ്മൽ ഉള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി നഗ...
Obituary

കോഴിക്കോട് ആൺസുഹൃത്തിന്റെ വീട്ടിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെതിരെ തെളിവുകൾ

കോഴിക്കോട് : അത്തോളി സ്വദേശിയായ വിദ്യാർഥിനിയെ എരഞ്ഞിപ്പാലത്തെ ആൺ സുഹൃത്തിന്റെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി സംഭവത്തിൽ, ആൺ സുഹൃത്തിനെതിരെ തെളിവുകൾ ലഭിച്ചതായി പോലീസ്. ഇദ്ദേഹം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. വാട്‌സ്ആപ് ചാറ്റുകൾ പോലീസ് കണ്ടെടുത്തു. മംഗളൂരു ശ്രീദേവി കോളജ് ഫിസിയോതെറപ്പി മൂന്നാം വർഷ വിദ്യാർഥിനി മൊടക്കല്ലൂർ തോരായി അൽമുറാദ് ഹൗസിൽ ആശാരിക്കൽ ആയിഷ റഷ (21) ആണ് മരിച്ചത്. സുഹൃത്തും മലാപ്പറമ്പിലെ ജിമ്മിലെ പരിശീലകനുമായ ബഷീറുദ്ദീൻ മുഹമ്മദിനെ നടക്കാവ് പൊലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷ് കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തിന് എതിരെ തെളിവുകൾ പൊലീസിന് ലഭിച്ചു. സുഹൃത്ത് ബഷീറുദ്ദീൻ മരിച്ച ആയിഷ റഷയെ മാനസികമായി പീഡിപ്പിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്. ആയിഷയുടെ ഫോണില്‍ നിന്നുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ പൊലീസ് ശേഖരിച്ചു. ജിം ട്രെയിനറായ ബഷീറുദ്ദീൻ ആയിഷയുമായി നിരന്തരം വ...
university

കാലിക്കറ്റ് കായികപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

തേഞ്ഞിപ്പലം : മികച്ച കായിക പ്രകടനത്തിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 - 25 വര്‍ഷത്തെ കായികപുരസ്‌കാരങ്ങളില്‍ മൂന്നിലും ഒന്നാമതായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. ഓവറോള്‍ വിഭാഗത്തില്‍ 2981 പോയിന്റും വനിതാ - പുരുഷ വിഭാഗങ്ങളില്‍ യഥാക്രമം 1157, 1724 പോയിന്റുകളും കരസ്ഥമാക്കിയാണ് ക്രൈസ്റ്റ് മേധാവിത്വം. വിജയികള്‍ക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, കൊടകര സഹൃദയ കോളേജ് എന്നിവയ്ക്കാണ് ഓവറോള്‍ വിഭാഗത്തില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. വനിതാവിഭാഗത്തില്‍ തൃശ്ശൂര്‍ വിമലാ കോളേജ് രണ്ടാം സ്ഥാനവും പാലക്കാട് മേഴ്‌സി കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മൂന്നാം സ്ഥാനം നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കോളേജുകള്‍ക്ക് ഒരുലക്ഷം, എഴുപത്തയ്...
Breaking news

15 കാരിയെ 13ഉം 14ഉം വയസ്സുള്ള വിദ്യാർത്ഥികൾ ലൈംഗീകമായി പീഡിപ്പിച്ചു

കോഴിക്കോട്: പതിനഞ്ചുകാരിയെ 13ഉം 14ഉം വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർത്ഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. പത്താംക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിയെയാണ് എട്ടിലും ഒൻപതിലും പഠിക്കുന്ന വിദ്യാർഥികൾ ചേർന്ന് പീഡിപ്പിച്ചത്. ആറാംക്ലാസിൽ പഠിക്കുന്ന 11കാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചു. നഗരത്തിൽ നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപാണ് സംഭവം.കൗൺസലിങ്ങിനിടയിൽ പെൺകുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരും സംഭവമറിഞ്ഞത്. തുടർന്ന്, പൊലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. തിങ്കളാഴ്ച മൂന്നു വിദ്യാർത്ഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്....
Crime

വിവാഹം മുടക്കാൻ അപവാദം പറഞ്ഞെന്ന്.. മകന്റെ മർദനമേറ്റ പിതാവ് മരിച്ചു

കോഴിക്കോട് : മകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് കരിമ്ബാടത്ത് താമസിക്കുന്ന ഗിരീഷ് ആണ് മരിച്ചത്. മകൻ സനലിന്റെ മർദനമേറ്റ്കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ്രത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞ മാര്‍ച്ച്‌ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗിരീഷ് താമസിക്കുന്ന കുണ്ടായിത്തോടുള്ള വീട്ടിലെത്തി മകന്‍ സനല്‍ മര്‍ദ്ദിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഗിരീഷ് മര്‍ദ്ദനമേറ്റ് കട്ടിലില്‍ നിന്നും താഴെ വീഴുകയും തലയ്ക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യം സ്വകാര്യ ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗിരീഷ് ഭാര്യയില്‍ നിന്നും മകനില്‍ നിന്നും അകന്ന് കഴിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. താന്‍ ലഹരി ഉപയോഗിക്...
Other

സമസ്ത ആദര്‍ശ സമ്മേളനം
ജനുവരി 8ന് കോഴിക്കോട്

ചേളാരി: 2023 ജനുവരി 8ന് കോഴിക്കോട് സമസ്ത ആദര്‍ശ സമ്മേളനം നടത്താന്‍ ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശ പ്രചാരണം ലക്ഷ്യമാക്കിയും നവീന വാദികളുടെ പൊള്ളത്തരങ്ങള്‍ സമൂഹമധ്യേ തുറന്നുകാണിക്കുന്നതിനും വേണ്ടിയാണ് ബഹുജനപങ്കാളിത്തത്തോടെ കോഴിക്കോട് വിപുലമായ ആദര്‍ശ സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. ആദര്‍ശ വിശുദ്ധിയോടെ നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങല്‍ ദേശീയ തലത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനും വിദ്യാഭ്യാസ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു. അഹ്ലു സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ബിദഈ ആശയങ്ങളെ പ്രതിരോധിക്കുന്നതിനും കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.കോഴ...
error: Content is protected !!