Tag: തിരൂരങ്ങാടി

മരം മുറിച്ചു തള്ളിയത് പക്ഷികൾക്ക് രക്ഷപ്പെടാൻ പോലും അവസരം നൽകാതെ
Other

മരം മുറിച്ചു തള്ളിയത് പക്ഷികൾക്ക് രക്ഷപ്പെടാൻ പോലും അവസരം നൽകാതെ

തിരൂരങ്ങാടി : ഹൈവേ വികസനത്തിന് പക്ഷികളെ കൊന്നൊടുക്കിയ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകം. എ ആർ നഗർ വികെ പടിയിലാണ് മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. നൂറുകണക്കിന് പക്ഷികൾ വസിക്കുന്ന പുളിമരം അപ്രതീക്ഷിതമായി മുറിച്ചു മാറ്റിയപ്പോൾ ജീവൻ നഷ്ടമായത് ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ നൂറോളം പക്ഷികൾക്കാണ്. ജീവന് വേണ്ടി പിടയുന്ന കാഴ്ച്ച ആരുടെയും ഉള്ളുലക്കുന്നതായിരുന്നു. വ്യാഴാഴ്ച 11.40 നാണ് മരം മുറിച്ചത്. മെഷീൻ ഉപയോഗിച്ചു അടിഭാഗം മുറിച്ച ശേഷം മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു മറിച്ചിടുകയായിരുന്നു. മരത്തോടൊപ്പം തള്ളപ്പക്ഷികളും ചെറിയ കുഞ്ഞുങ്ങളും ഉൾപ്പെടെ നിലത്തേക്ക് വീണു പിടഞ്ഞു ചത്തു. മരം വീഴുന്നതിനിടെ പാറിപ്പോയ പക്ഷികൾ മാത്രമാണ് രക്ഷപ്പെട്ടത്. മുറിക്കുന്നതിന് മുമ്പ് മരം കുലുക്കുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ പക്ഷികൾക്ക് രക്ഷപ്പെടാൻ അവസരം ഉണ്ടാകുമായിരുന്നു. അല്ലെങ്കിൽ, കൊമ്പുകൾ മുറിച്ച...
Local news

പൊതിച്ചോറ് വിതരണത്തിനിടെ ഡി വൈ എഫ് ഐ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം

തിരൂരങ്ങാടി : താലൂക് ആശുപത്രിയിൽ ഡി വൈ എഫ് ഐ പൊതിച്ചോറ് വിതരണത്തിനിടെ പ്രവർത്തകരും സി ഐ യും തമ്മിൽ വാക്കേറ്റം. പൊതിച്ചോറ് വിതരണത്തിനുള്ള വാഹനം പാർക്ക് ചെയ്തതിനെ തുടർന്നാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ ഹൗസിങ് ഓഫീസർ സന്ദീപും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. ബ്ലോക്ക് ഡി വൈ എഫ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 271 ദിവസമായി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് പൊതിച്ചോറ് നൽകുന്നുണ്ട്. ഉച്ചയ്ക്ക് ഗേറ്റിന് സമീപത്ത് വെച്ചാണ് ചോറ് വിതരണം ചെയ്യുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ചോറ് നൽകുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 5 ന് ചോറ് വിതരണം ചെയ്യുന്നതിനിടെയാണ് തർക്കമുണ്ടായത്. ഗേറ്റിന് സമീപം വാഹനം നിർത്തി വിതരണം ചെയ്യുന്നതിനിടെ ആൾകൂട്ടമുണ്ടായിരുന്നു. ഇത് കണ്ട് എത്തിയ സിഐ ഡി വൈ എഫ് ഐ പ്രവർത്തരോട് ഇക്കാര്യം ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. സി ഐ അസഭ്യം പറഞ്ഞതായി ഡി വൈ ...
Local news

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ വി.എം.കുട്ടിയുടെ നിര്യാണത്തിൽ തിരൂരങ്ങാടി മാപ്പിള കല അക്കാദമി അനുശോചിച്ചു.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ അനുശോചിച്ചു മാപ്പിള കലാ അക്കാദമിയുടെ രക്ഷാധികാരിയും മാപ്പിളപ്പാട്ടിനെ ജനകീയ വൽക്കരിക്കുകയും ചെയ്ത പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ അനുശോചിച്ചു. അക്കാദമി സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് എ കെ ,മുസ്തഫ അനുശോചന യോഗം ഉൽഘാടനം ചെയ്തു.. ചാപ്റ്റർ പ്രസിഡണ്ട് സിദ്ധീഖ് പനക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഷറഫ് തച്ചറപടിക്കൽ,ജനറൽ സെക്രട്ടറി അഷറഫ് മനരിക്കൽ,ഒ.സി ബഷീർ ,അഹമ്മദ്, കബീർ കാട്ടികുളങ്ങര, സലാഹുദ്ധീൻ കൊട്ടേക്കാട്ട്, നൗഷാദ് സിറ്റി പാർക്ക്, നവാസ് ചിറമംഗലം, അബ്ദുസ്സലാം മച്ചിങ്ങൽ, ഹംസ പന്താരങ്ങാടി, ഷംസു തിരൂരങ്ങാടി, കെ. ടി കബീർ, എം.വി റഷീദ്, നസ്റുള്ള സി.പി, ശുഹൈബ് കണ്ടാണത്ത്ഇബ്രാഹിം മലയിൽ, മച്ചിങ്ങൽ സ...
error: Content is protected !!