നോര്‍ക്ക റൂട്ട്സ് പ്രവാസി സംരംഭകര്‍ക്കായി സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പുതിയതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്സിന്റെ കീഴിലുള്ള നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എന്‍.ബി.എഫ്.സി) നവംബര്‍ മാസത്തില്‍ മലപ്പുറം ജില്ലയില്‍ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം തുടങ്ങുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, വിവിധ വായ്പാ സൗകര്യങ്ങള്‍, ലൈസന്‍സുകള്‍ നേടേണ്ട വിധം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. സംരംഭകര്‍ക്ക് സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. ശില്പശാലയില് പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 22-നകം പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ 0471-2770534, 8592958677 എന്നീ ഫോണ്‍ നമ്പ...


