Thursday, July 23

Tag: ആരോഗ്യ വകുപ്പ്

പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യം തള്ളൽ: നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി
Local news

പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യം തള്ളൽ: നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി

പരപ്പനങ്ങാടി: പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യങ്ങളും പഴകിയ മത്സ്യങ്ങളും അനധികൃതമായി തള്ളിയെന്ന പരാതിയെ തുടർന്ന് പരപ്പനങ്ങാടി നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. പരപ്പനങ്ങാടി നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രതിനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് മത്സ്യ മാലിന്യങ്ങൾ നിക്ഷേപിച്ചതിന്റെ അവശിഷ്ടങ്ങ ളും, മത്സ്യ ബോക്സുകളും കണ്ടെത്തിയതായും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നുംമുൻ നഗരസഭ കൗൺസിലർ നിസാർ അഹമ്മദിന് പാലത്തിങ്ങലിൽ നിന്നും മീൻ വാങ്ങിച്ചതിനാൽ അസുഖം ബാധിച്ചതായും അതേ മീൻകാരന്റെ വിൽപ്പന അദ്ദേഹം രാത്രിയിൽ തടഞ്ഞതായും അദ്ദേഹം നഗരസഭാ അധികൃതരെ അറിയിച്ചു. ഇദ്ദേഹത്തിൻറെ മീൻ പുറത്തുനിന്ന് ഫോർമാലിൻ ചേർത്ത മീനുകളാണ് വരുന്നതെന്നും വീട്ടിൽ കൊണ്ടുപോയതിനുശേഷമാണ് മീൻ അദ്ദേഹം വില്പനയ്ക്ക് എത്തിക്കുന്നതെന്നും കഴിക്കുന്നവർക്ക് വയർ സംബന്...
Other

രാത്രി കാലങ്ങളിൽ ഉപ്പിലിട്ട വിഭവങ്ങൾ: അധികൃതർ പരിശോധന നടത്തി

നന്നമ്പ്ര: രാത്രി കാല കച്ചവട കേന്ദ്രങ്ങളിൽ പരിശോധന നടത്തി. റംസാൻ മാസത്തിൽ പ്രവർത്തിക്കുന്ന താൽകാലിക ഭക്ഷണ ശാലകളിൽ ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്ത പരിശോധന നടത്തി. ഉപ്പിലിട്ടത്, അച്ചാർ, ശീതള പാനീയങ്ങൾ എന്നിവ ഉണ്ടാക്കുന്നതിന് കുടിവെള്ള ഗുണനിലവാര പരിശോധന നടത്തിയ സർട്ടിഫിക്കറ്റ്, ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് എന്നിവ ഉണ്ടായിരിക്കണമെന്നും മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കണമെന്നും കർശന നിർദേശം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പഞ്ചായത്ത്‌ ജീവനക്കാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ആരോഗ്യ വകുപ്പ് ജീവനക്കാരായ ഉമേഷ്ലാൽ, നൗഫൽ, ഷിജോയ്, പഞ്ചായത്ത് ജീവനക്കാരായ, പ്രജീഷ്, ശ്രീജിത്ത്‌ എന്നിവർ പങ്കെടുത്തു. പരിശോധന ഇനിയും തുടരുമെന്ന് അധികൃതർ പറഞ്ഞു....
Malappuram

വിവാദങ്ങൾക്കിടയിലും ദേശീയ അംഗീകാര നിറവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി

തിരുരങ്ങാടി : പരിമിതികൾക്കും വിവാദങ്ങൾക്കും ഇടയിൽ നേട്ടത്തിന്റെ നെറുകയിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി. തിരുരങ്ങാടി നാഷനൽ ക്വാളി റ്റി അഷുറൻസ് സ്റ്റാൻഡേഡ് (എൻക്യുഎഎസ്) പ്രകാരം ദേശീയതല അംഗീകാരം നേടി താലൂക്ക് ആശുപത്രി. ജില്ലയിൽ എൻക്യുഎഎസ് നേടുന്ന ആദ്യ താലൂക്ക് ആശുപത്രിയാണ് തിരുരങ്ങാടി. എൻക്യുഎഎസ് നിലവാര പ്രകാരം 92 ശതമാനം മാർക്ക് നേടിയാണ് ആശുപ്രതി ദേശീയതലത്തിൽ അംഗീകാരം നേടിയത്. 2024 നവംബറിലാണ് സംസ്ഥാന അസസ്മെന്റിൽ 88 ശതമാനം മാർക്ക് നേടി ആശുപത്രി ദേശീയതലത്തിലേക്ക് പ്രവേശനം നേടിയത്. ഈ വർഷം മേയിലാണ് ദേശീയ അസസ്മെന്റ് നടന്നത്. മൂന്നു തല അസസ്മെന്റ് കഴി ഞ്ഞാണ് ദേശീയതലത്തിലേക്ക് പ്രവേശിക്കുന്നത്.1. ആശുപത്രിയിലെതന്നെ,ക്വാളിറ്റി കമ്മിറ്റി നത്തുന്ന സ്വയം പരിശോധന.2. സ്വയം പരിശോധനയുടെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാതല അസസ്മെന്റ്. 3. ജില്ലാ തല, അസസ്മെന്‍റ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ സംസ്...
Breaking news, Health,

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി, സാമൂഹിക അകലം പാലിക്കണം

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി. കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ വിജ്ഞാപനം. നിലവിൽ ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്....
error: Content is protected !!