എടരിക്കോട് -കൂരിയാട് ഇരട്ടലൈൻ സ്വിച്ച് ഓൺ ചെയ്തു, വേങ്ങരയിലെ വോൾട്ടേജ് പ്രശനത്തിന് പരിഹാരമായി
വേങ്ങര : കൂരിയാട് 33 കെ വി സബ് സ്റ്റേഷനിലേക്ക് എടരിക്കോട് നിന്നും രണ്ടാം സർക്യൂട്ട് ലൈൻ സ്വിച്ച് ഓൺ ചെയ്തതോടെ വേങ്ങരയിലെ വോൾട്ടേജ് പ്രശ്നത്തിന് പരിഹാരമായി. നവീകരിച്ച വിതര മേഖല പദ്ധതി ( ആർഡിഎസ് എസ് ) പ്രകാരമാണ് എടരിക്കോട് 110 കെ വി സബ് സ്റ്റേഷനിൽ നിന്നും 7.89 കിലോമീറ്റർ ദൈർഘത്തിൽ നേരത്തേയുള്ള ലൈനിനൊപ്പം പുതിയ ലൈൻ കൂടിസ്ഥാപിച്ചത്. ഇതോടെ വേങ്ങരക്കു പുറമേ കുന്നുംപുറം,തലപ്പാറ സെക്ഷനുകളിലെ വൈദ്യുതി വിതരണവും ശക്തിപ്പെടും. കേന്ദ്ര സർക്കാർ അറുപത് ശതമാനവും ബാക്കി സംസ്ഥാന സർക്കാരും മുതൽമുടക്കുന്നതാണ് നവീകരിച്ച വിതരണ മേഖല പദ്ധതി. വിതരണ ശ്രംഖല ആധുനികവൽക്കരിക്കുക, നഷ്ടം കുറക്കുക എന്നിവ ലക്ഷ്യം വെക്കുന്നതാണ് പദ്ധതി. കൂടെ സ്മാർട്ട് മീറ്ററിംഗ് കൂടി സ്ഥാപിക്കും. ഇതോടെ മനുഷ്യാധ്വാനമില്ലാതെ ഉപഭോക്താവിനും കെ എസ് ഇ ബി അപ്പപ്പോൾ തന്നെ ഉപയോഗം കൃത്യതയോടെ അറിയാൻ കഴിയും. കൂരിയാട് സബ് സ്റ്റേഷൻ്റെ ശേഷി ഉയർത്തുന്നതിന്ന...