Tag: കൊളപ്പുറം

കൊളപ്പുറത്ത് ഗൃഹനാഥനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
Accident

കൊളപ്പുറത്ത് ഗൃഹനാഥനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : കാണാതായ ആളെ വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊളപ്പുറം പെട്രോൾ പമ്പിന് സമീപം കാടേങ്ങൽ യൂസുഫിന്റെ മകൻ മുസ്തഫ (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 മുതൽ ഇയാളെ കാണാതായിരുന്നു. രാത്രിയായിട്ടും വിവരം ലഭിക്കാതിരുന്നതിനെ തുടർന്ന് രാത്രി 11.45 ന് നടത്തിയ തിരച്ചിലിൽ വീട്ടിലെ കിണറിന് മുകളിലെ വല കീറിയ നിലയിൽ കണ്ടു. സമീപത്ത് നിന്നു ചെരിപ്പും കണ്ടെത്തി. ഇതേ തുടർന്ന് കിണറ്റിൽ പരിശോധിച്ചപ്പോഴാണ് കിണറ്റിൽ വീണ് കിടക്കുന്നത് കണ്ടത്. താനൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് കൊളപ്പുറം ജുമാ മസ്ജിദിൽ ഖബറടക്കും. ...
Accident

കൊളപ്പുറത്ത് ബൈക്ക് യാത്രികരുടെ മേൽ മരക്കൊമ്പ് മുറിഞ്ഞു വീണു

തിരൂരങ്ങാടി : ബൈക്ക് യാത്രക്കാരുടെ മേൽ മരക്കൊമ്പ് ഇടിഞ്ഞു വീണു. യാത്രക്കാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ കൊളപ്പുറത്ത് ഇന്ന് രാത്രിയാണ് അപകടം. ദേശീയപാതയിൽ പുതുതായി നിർമിച്ച സർവീസ് റോഡിലൂടെ ബൈക്കിൽ പോകുന്നതിനിടെ കൊളപ്പുറം പള്ളിക്ക് എതിർവശത്തെ ചീനിമരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. വണ്ടികൾ ഇതു വഴി ഓടിക്കൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഇതുവഴി പോകുന്ന ബൈക്കിന്മേൽ ആണ് കൊമ്പ് ഒടിഞ്ഞു വീണത്. ബൈക്കിൽ നിന്ന് ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. ബൈക്ക് ഓടിച്ചിരുന്ന അതിഥി തൊഴിലാളിക്കും ഇയാളുടെ ബൈക്കിൽ ലിഫ്റ്റ് കയറിയ കൊളപ്പുറം സ്വദേശിയായ യുവാവിനും ചെറിയ പരിക്കേറ്റു. ...
Health,

എആർ നഗറിൽ ബ്രോസ്റ്റ് കഴിച്ചവർക്ക് അസ്വസ്ഥത, ചികിത്സ തേടി

തിരൂരങ്ങാടി : ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച 25 പേർക്ക് അസ്വസ്ഥത. എ ആർ നഗർ ഇരുമ്പു ചോലയിലെ കടയിൽ നിന്ന് ബ്രോസ്റ്റ് കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. അരീത്തോട് സ്വദേശികളായ 9 പേർ ഇന്നലെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ഞായറാഴ്ച ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. രാത്രി 11.30 നാണ് ഇവർ ഭക്ഷണം കഴിച്ചത്. പിറ്റേ ദിവസം ക്ഷീണവും പിന്നീട് ഛർദിയും വയറിളക്കവും ഉണ്ടായതായി ചികിത്സയിലുള്ളവർ പറഞ്ഞു. ഇതോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എ ആർ നഗർ പുതിയങ്ങാടി സ്വദേശികളായ 3 കുടുംബങ്ങളിൽ പെട്ട 15 പേർക്കും ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടായി ചികിത്സ തേടിയതായി ഇവർ പറഞ്ഞു. അതേസമയം, സംഭവം പഞ്ചായത്ത് ആരോഗ്യവകുപ്പ് ഗൗരവത്തിൽ എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. കടയിൽ പരിശോധന നടത്തിയിരുന്നു. ഒന്നോ രണ്ടോ പേർക്ക് അസ്വസ്ഥത ഉണ്ടായെന്നും എന്നാൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടാണെന്ന് പറയാനാകില്ലെന്നും എന്ന നി...
error: Content is protected !!