Monday, October 13

Tag: ചേളാരി

അസ്‌മി ലിറ്റിൽ സ്‌കോളർ നാഷണൽ ടെസ്റ്റ് സമാപിച്ചു
Other

അസ്‌മി ലിറ്റിൽ സ്‌കോളർ നാഷണൽ ടെസ്റ്റ് സമാപിച്ചു

തിരൂർ: പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിന്ന് വേണ്ടി അസ്‌മി കോ-കരിക്കുലം ഡിപ്പാർട്ട് മെൻൻറിന്നു കീഴിൽ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ലിറ്റിൽ സ്കോളർ നാഷണൽ ടാലൻറ് സേർച്ച് മൽസരം തിരൂർ പടിഞ്ഞാറെക്കര സിസോൺ റിസോർട്ടിൽ നടന്നു.സംസ്ഥാന കായിക,വഖഫ് ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനവും പ്രതിഭകൾകുള്ള സമ്മാന വിതരണവും നിർവ്വഹിച്ചു. അസ്‌മി കൺവീനർ ജനറൽ പി.കെ.മുഹമ്മദ് ഹാജി അധ്യക്ഷനായി. ലിറ്റിൽ സ്‌കോളർ ഡയറക്ടർ അബ്ദുൽമജീദ് പറവണ്ണ ആമുഖഭാഷണം നടത്തി.അസ്‌മി സി.ഇ. ഒ അബ്ദുറഹീം ചുഴലി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഹാഹുൽഹമീദ് മാസ്റ്റർ മേൽമുറി, ശാഫി മാസ്റ്റർ ആട്ടീരി, ഖമറുദ്ദീൻ പർപ്പിൽ, നാഫി ഹുദവി, സലാം ഫറോക്ക്, ഹക്കിം ഫൈസി തോട്ടര, ശിയാസ് ഹുദവി, ,മുഹസിൻ, നൗഷാദ്, ഹാബീൽ ദാരിമി പ്രസംഗിച്ചു.അസ്‌മി അഡ്മിനിസ്ട്രേറ്റിവ് ഡയറക്‌ടർ പി. പി.മുഹമ്മദ് നന്ദി പറഞ്ഞു.ഡിജിറ്റൽ വിഭാഗത്തിൽ മുഹമ്മദ് ജസീൽ, ...
Obituary

ചേളാരിയിൽ ഗൃഹനാഥനെ ബാത്റൂമിൽ മരിച്ചനിലയിൽ കണ്ടെത്തി

ചേളാരി : മധ്യവയസ്‌കനെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനൂർ തിക്കൻതൊടി പോക്കാട്ട് പത്മനാഭന്റെ മകൻ രാജൻ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഡയാലിസിസ് കഴിഞ്ഞു വന്നതായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ, കോമള. മക്കൾ: ജിതിൻ, ജിഷ്ണു.
Other

24 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കിസമസ്ത മദ്റസകളുടെ എണ്ണം 10972 ആയി

ചേളാരി :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 24 മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10972 ആയി.റഹ്മാനിയ്യ മദ്റസ, കന്നിക്കാട്, യൂനിവേഴ്സല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ, നാഷ്ണല്‍ നഗര്‍, ഉളിയദഡുക (കാസര്‍ഗോഡ്), ഇഫ്റഅ് മദ്റസ, മുരിങ്കോടി, സഹ്റ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മദ്റസ, തങ്ങള്‍ പീടിക, ദാറുസ്സലാം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ, ഉളിക്കല്‍ (കണ്ണൂര്‍), ശംസുല്‍ഉലമാ മദ്റസ ചേലേമ്പ്ര പാടം, പൊറ്റമ്മല്‍, എം.ഇ.എസ് മദ്റസ, കൊട്ടാരം, വളാഞ്ചേരി, മിസ്ബാഹുല്‍ ഹുദാ മദ്റസ നല്ലംതണ്ണി, ഏനാന്തി, അല്‍-അസ്ഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ, മണലിപ്പുഴ (മലപ്പുറം), നൂറുല്‍ ഇസ്ലാം മദ്റസ കോളപ്പാകം, സബീലുല്‍ ഹിദായ മദ്റസ, കാരയില്‍പുറം, നൂറുല്‍ഹുദാ മദ്റസ, മഠത്തില്‍കുണ്ട് (പാലക്കാട്), ശംസുല്‍ഹുദാ മദ്റസ, ആലപ്പുഴ വാടയ്ക്കന്‍ ഗുരുമന്ദിരം വാര്‍ഡ് (ആലപ്പുഴ), സ...
Crime

ചേളാരിയിലെ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 8 ലക്ഷം രൂപയോളം തട്ടി

ചേളാരി. മഞ്ചേരി അർബൻ ബാങ്കിന്റെ മേലെ ചേളാരി ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ 2 പേർക്കെതിരെ പോലീസ് കേസെടുത്തു. തയ്യിലക്കടവ് സ്വദേശി എം.മെഹബൂബ്, വെളിമുക്ക് സ്വദേശി മുസ്‌ബിർ എന്നിവർക്കെതിരെയാണ് ബ്രാഞ്ച് മാനേജർ തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയത്. മെയ് 31, ഓഗസ്റ്റ് 8, 11, ഒക്ടോബർ 2 എന്നീ തീയതികളിൽ മെഹബൂബ് 107.8 ഗ്രാം വ്യാജ സ്വർണം പണയം വെച്ച് 4,15,000 രൂപയും, ജൂണ് 6, ഓഗസ്റ്റ് 3, 16, തീയതികളിൽ മുസ്‌ബിർ പണയം വെച്ച് 3,53,000 രൂപയും തട്ടിയെടുതെന്നാണ് പരാതി. പോലീസ് കേസെടുത്തു....
Breaking news, Crime

ചേളാരിയിൽ 4 വയസ്സുകാരിക്ക് പീഡനം; പ്രതി അറസ്റ്റിൽ

തിരൂരങ്ങാടി : ആലുവയിലെ പീഡനത്തിന്റെ ഞെട്ടൽ മാറും മുമ്പേ തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലെ ചേളാരിയിലും സമാനമായ തരത്തിൽ പീഡനം. ഇതര സംസ്ഥാനക്കാരിയായ 4 വയസ്സുകാരിയായ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ അതിഥി തൊഴിലാളിയെ പ്രതിയെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഗ്വാളിയോർ ടെട്രാ സ്വദേശിയായ രാം മഹേഷ് കുശ്വാ എന്ന 30 കാരനാണ് പ്രതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ശേഷമാണ് സംഭവം. കുട്ടിയുടെ രക്ഷിതാക്കളും പ്രതിയും പരിചയക്കാരാണ്. സമീപത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പ്രതി കുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് പെപ്സിയുമായി വന്നിരുന്നു. കുട്ടിയുടെ മാതാവിന് നൽകിയപ്പോൾ വേണ്ടെന്ന് പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. പിന്നീട് കുട്ടിയെ കളിപ്പിക്കാൻ എന്നു പറഞ്ഞു കൊണ്ടുപോവുകയായിരുന്നു. കുറച്ചു കഴിഞ്ഞ് കുട്ടി കരഞ്ഞു വരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ മാതാവ് വിവരങ്ങൾ ചോദിക്കുകയായിരുന്നു. അപ്പോ...
Accident

ചേളാരിയിൽ ബസിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

തിരൂരങ്ങാടി : ബസിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മുന്നിയൂർ പടിക്കൽ നെച്ചിക്കാട്ട് ക്ഷേത്രത്തി ന് സമീപം പാലമുറ്റത്ത് പ്രകാശന്റെ മകൻ ശ്യാം ലാൽ (19) ആണ് മരിച്ചത്. വിഷു ദിനത്തിൽ ആയിരുന്നു അപകടം. ഉച്ചയ്ക്ക് സുഹൃത്ത് കൂട്ടുമൂച്ചി സ്വദേശി അർജുനൊപ്പം ബൈക്കിൽ പോകുമ്പോൾ ചേളാരി ആലുങ്ങൽ ചാപ്പപ്പാറയിൽ വെച്ചാണ് അപകടം. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശ്യാം ലാൽ ഇന്ന് മരണപ്പെടുകയായിരുന്നു. മൃതദേഹം ശനിയാഴ്‌ച വീട്ടുവളപ്പിൽ സംസ്‌കരിക്കും. അമ്മ : സ്വപ്‍ന. സഹോദരിമാർ : സ്നേഹ, സംവൃത....
Education

പരപ്പനങ്ങാടി ഉപജില്ല ശാസ്ത്രോത്സവം വെളിമുക്ക് എയുപി സ്കൂളിൽ

തിരൂരങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര ,സാമൂഹ്യശാസ്ത്ര . പ്രവർത്തിപരിചയ ഐടി മേളകൾ ഒക്ടോബർ 17, 18 ,19 തിയ്യതികളിൽ ചേളാരി വെളിമുക്ക് എ യു പി സ്കൂളിൽ വച്ച് നടക്കുന്നു. പ്രവർത്തിപരിചയ, ഗണിതശാസ്ത്ര സംബന്ധ തത്സമയ മത്സരങ്ങൾ വി. ജെ പള്ളി എ.എം.യു.പി സ്കൂളിലാണ് നടക്കുക. https://youtu.be/FzL-Qg0I838 വീഡിയോ ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന മേളയിൽ മെഡിക്കൽ കോളേജ് , ആയുർവേദ കോളേജ്, എക്സൈസ് ,വനംവകുപ്പ് ,കലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം പുരാവസ്തു , ഫിഷറീസ്, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ പ്രദർശനവും ഉണ്ടായിരിക്കും. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H7KUl0xztBxBxGV1eY3dqx പൊതുജനങ്ങൾക്ക് മേള കാണാൻ അവസരം ഒരുക്കുന്നുണ്ട്. മേളയുടെ വിജയത്തിന് വേണ്ടി വള്ളിക്കുന്ന് എം.എൽ.എ അബ്ദുൽ ഹമീദ് മാസ്റ്റർ മുഖ്യരക്ഷാധ...
error: Content is protected !!