കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയൽ കണ്ടെത്തി; മരിച്ചത് തേഞ്ഞിപ്പലം സ്വദേശിയായ ഡോ നിഖിൽ ചന്ദ്രൻ
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ ബയോ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിഖിൽ ചന്ദ്രനെ (34) ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പാലം കോഹിനൂർ സരയു കോട്ടക്കുന്നൻ ചന്ദ്രൻ്റെ മകൻ ആണ്. കഴിഞ്ഞ മൂന്ന് വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്‌ഠിച്ചുവരികയായിരുന്ന ഇദ്ദേഹത്തെ, ഫോൺ വിളിച്ചിട്ടും ലഭിക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് താമസിക്കുന്ന വാടക വീട്ടിലെ ബെഡ്റൂമിൽ ഫാനിൻ്റെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
കൃഷിവകുപ്പിൽ നിന്നും വിരമിച്ച ചന്ദ്രൻ ആണ് പിതാവ്....

