Tag: തിരൂരങ്ങാടി പോലീസ്

ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് ചെമ്മാട് ബ്യൂട്ടി പാർലറിൽ മുൻ സ്റ്റാഫിന്റെ നേതൃത്വത്തിൽ അക്രമം
Crime

ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് ചെമ്മാട് ബ്യൂട്ടി പാർലറിൽ മുൻ സ്റ്റാഫിന്റെ നേതൃത്വത്തിൽ അക്രമം

തിരൂരങ്ങാടി : ജോലിയിൽ നിന്ന് ഒഴിവാക്കിയതിന് മുൻ സ്റ്റാഫും മറ്റൊരാളും ചേർന്ന് ബ്യൂട്ടി പാർലറിൽ അതിക്രമിച്ചു കയറി ഉടമയെ മർദ്ദിച്ചതായി പരാതി. ചെമ്മാട് ബൈപാസ് റോഡിലെ ബ്യൂട്ടി പാർലറിൽ കഴിഞ്ഞ ദിവസം വൈകുന്നേരം 5.45 നാണ് സംഭവം. ബ്യൂട്ടി പാർലറിൽ ജീവനക്കാരി ആയിരുന്ന പാർവതിയോട് ജോലിക്ക് വരണ്ട എന്നു പറഞ്ഞതിലുള്ള വിരോധം വെച്ച് പാർവതിയും മറ്റൊരാളും സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി ഉടമ പറമ്പിൽ പീടിക സ്വദേശി വളപ്പിൽ ഉബൈദിനെ മർദിച്ചു എന്നാണ് പരാതി. കൈ കൊണ്ടും കമ്പി കൊണ്ടും മർദിച്ചു എന്നാണ് പരാതി. സംഭവ ത്തിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു....
Crime

കക്കാട് പിട്ടാപ്പിള്ളി ഷോപ്പിൽ മോഷണം; പണം കവർന്നു

തിരൂരങ്ങാടി : കക്കാട് പിട്ടാപ്പിള്ളി ഏജൻസിയിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. പിറക് വശത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. മേശ യിലുണ്ടായിരുന്ന 32000 രൂപ കവർന്നു. ജീവനക്കാർ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. പിറകിലെ പൂട്ട് പൊളിച്ച നിലയിൽ ആയിരുന്നു. മേശ പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് മാനേജർ നൽകിയ പരാതിയിൽ തിരൂരങ്ങാടി പോലീസ് കേസെടുത്തു....
Crime

എആർ നഗർ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്

തിരൂരങ്ങാടി : എ ആർ നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്‌. 2 ബ്രാഞ്ചുകളിൽ 2 പേർ മുക്കുപണ്ടം പണയം വെച്ച് 7 ലക്ഷത്തിലധികം രൂപ തട്ടി. തിരൂരങ്ങാടി സ്വദേശി ചൂണ്ടയിൽ ഹാസിമുദ്ധീൻ കൊളപ്പുറം ബ്രാഞ്ചിൽ 50 ഗ്രാം പണയം വെച്ച് 206800 രൂപയും മമ്പുറം ബ്രാഞ്ചിൽ നിന്ന് 134500 രൂപയും പണം തട്ടി. മുന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ സമീർ മമ്പുറം ബ്രാഞ്ചിൽ നിന്ന് 4 ലക്ഷം രൂപ തട്ടി. ബാങ്കുകാർ സംശയം തോന്നി സമീറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇരുവർക്കുമെതിരെ ബ്രാഞ്ച് മാനേജർമാർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു....
Breaking news, Crime

ചേളാരിയിൽ 4 വയസ്സുകാരിക്ക് പീഡനം; പ്രതി അറസ്റ്റിൽ

തിരൂരങ്ങാടി : ആലുവയിലെ പീഡനത്തിന്റെ ഞെട്ടൽ മാറും മുമ്പേ തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലെ ചേളാരിയിലും സമാനമായ തരത്തിൽ പീഡനം. ഇതര സംസ്ഥാനക്കാരിയായ 4 വയസ്സുകാരിയായ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ അതിഥി തൊഴിലാളിയെ പ്രതിയെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഗ്വാളിയോർ ടെട്രാ സ്വദേശിയായ രാം മഹേഷ് കുശ്വാ എന്ന 30 കാരനാണ് പ്രതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ശേഷമാണ് സംഭവം. കുട്ടിയുടെ രക്ഷിതാക്കളും പ്രതിയും പരിചയക്കാരാണ്. സമീപത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പ്രതി കുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് പെപ്സിയുമായി വന്നിരുന്നു. കുട്ടിയുടെ മാതാവിന് നൽകിയപ്പോൾ വേണ്ടെന്ന് പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. പിന്നീട് കുട്ടിയെ കളിപ്പിക്കാൻ എന്നു പറഞ്ഞു കൊണ്ടുപോവുകയായിരുന്നു. കുറച്ചു കഴിഞ്ഞ് കുട്ടി കരഞ്ഞു വരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ മാതാവ് വിവരങ്ങൾ ചോദിക്കുകയായിരുന്നു. അപ്പോ...
Crime

മുന്നിയൂർ പടിക്കൽ വീട്ടിൽ കവർച്ച; 12 പവൻ കവർന്നു

തിരൂരങ്ങാടി : മുന്നിയൂർ പടിക്കൽ വീട്ടിൽ കവർച്ച. പടിക്കൽ ഉറുമി ബസാറിലെ ചെനാത്ത് ഹംസയുടെ വീട്ടിലാണ് കവർച്ച നടന്നത്. 15 ന് മകൾ വീട്ടിലെത്തിയിരുന്നു. 17 ന് ആശുപത്രിയിൽ പോയിരുന്ന ഇവർ രാത്രി 11.30 നാണ് തിരിച്ചു വന്നത്. പുലർച്ചെ 4.30 ന് ഹംസ പ്രഭാത നമസ്കാരത്തിനായി ഉണർന്നപ്പോൾ വാതിൽ തുറന്ന നിലയിൽ കണ്ടു. അടക്കാൻ മറന്നതാകുമെന്ന് കരുതി ഇദ്ദേഹം വാതിൽ അടച്ച ശേഷം പുറത്തു പോയി. പിന്നീട് നോക്കിയപ്പോൾ ആണ് മോഷണ വിവരം അറിഞ്ഞത്. ഉറങ്ങിക്കിടന്ന മകളുടെ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും ഉൾപ്പെടെ കവർന്നിരുന്നു. 12 പവൻ നഷ്ടപ്പെട്ടതായി ഹംസ തിരൂരങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു....
Other

ശ്മശാനത്തെ ചൊല്ലി തർക്കം, എ ആർ നഗറിൽ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു

എ ആർ നഗർ : മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം. ഒടുവിൽ തഹസിൽദാറും ജനപ്രതിനിധികളും ഇടപെട്ട് താൽക്കാലികമായി പരിഹരിച്ചു. യാറത്തും പടിയിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ചാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. പുതിയങ്ങാടി തേരി കൊറ്റി ക്കുട്ടി (95) യാണ് മരിച്ചത്. ഇവരുടെ മൃതദേഹം സംസ്കരിക്കാനായി ഞായറാഴ്ച വൈകുന്നേരം കുഴിയെടുക്കാനെത്തിയപ്പോൾ മറു വിഭാഗം തടയുകയായിരുന്നു. ഇവരുടെ കുടുംബ ശ്മശാനം ആണെന്നാണ് ഈ വിഭാഗം പറയുന്നത്. എന്നാൽ ഇപ്പോൾ മരിച്ചവരുടെ ബന്ധുക്കളെ ഉൾപ്പെടെ ഇവിടെ സംസ്കരിച്ചിട്ടുണ്ടെന്നും ഇവർക്കും കൂടി അവകാശപ്പെട്ട താണെന്നും മരിച്ചയാളുടെ ബന്ധുക്കളും പറയുന്നു. വൈകുന്നേരം തർക്കം കയ്യാങ്കളിയോളം എത്തിയപ്പോൾ പോലിസ് ഇടപെട്ടു രണ്ട് കൂട്ടരെയും വിളിപ്പിച്ചു സി ഐ യുടെ നേതൃത്വത്തിൽ രാത്രി ചർച്ച നടത്തിയെങ്കിലും പരിഹാരം ആയില്ല. തുടർന്ന് സംസ്കാരം തടയുമെന്ന് പ്രഖ്യാപിച്ച വിഭാഗം ര...
error: Content is protected !!