Thursday, October 15

Tag: തിരൂരങ്ങാടി മണ്ഡലം

പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിനെതിരെ ആർ ജെ ഡി ധർണ നടത്തി
Local news

പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിനെതിരെ ആർ ജെ ഡി ധർണ നടത്തി

തിരൂരങ്ങാടി : പെട്രോളിയം ഉൽപന്നങ്ങളുടെയും ഗ്യാസിന്റെയും വില അടിക്കടി വർധിപ്പിച്ച് ജന ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ആർ ജെ ഡി സംയുക്ത മണ്ഡലം കമ്മറ്റി ചെമ്മാട്ട് സംഘടിപ്പിച്ച ധർണ ജില്ലാ ട്രഷറർ വള്ളിയിൽ മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു.തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്‌ കെ രത്നാകാരൻ അധ്യക്ഷനായി.എം സിദ്ധാർത്ഥൻ, കെ സി സൈതലവി, ശിഹാബ് ചെമ്പൻ, എഞ്ചിനിയർ ടി മൊയ്‌തീൻകുട്ടി,ശശികടവത്ത്, എം ബാല കൃഷ്ണൻ,കാസിം ബാവ എന്നിവർ സംസാരിച്ചു....
തിരൂരങ്ങാടി മണ്ഡലം കർഷക കോൺഗ്രസ് ഫലവൃക്ഷ തൈകൾ നട്ടു
Local news

തിരൂരങ്ങാടി മണ്ഡലം കർഷക കോൺഗ്രസ് ഫലവൃക്ഷ തൈകൾ നട്ടു

തിരൂരങ്ങാടി : ലോക പരിസ്ഥിതി ദിനത്തിൽ തിരൂരങ്ങാടി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫലവൃക്ഷതൈകൾ നട്ടു. തികഞ്ഞ കർഷകനും കർഷക കോൺഗ്രസിന്റെ ജില്ലാ എക്സിക്യൂട്ടീവ് മെമ്പറുമായ കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജിയുടെ സാന്നിധ്യത്തിൽ തൃക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി വി അബു തൈകൾ നട്ടു ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നേതാക്കളായ പി കെ അബ്ദുൽ അസീസ്, കടവത്ത് സൈതലവി, ഇസ്ഹാഖ് വെന്നിയൂർ, മലയമ്പള്ളി ബീരാൻകുട്ടി, എന്നിവർ സംബന്ധിച്ചു.....
നാടിന്റെ സ്പന്ദനായി തിരൂരങ്ങാടിയിൽ പി.എം.എ സമീര്‍
Politics

നാടിന്റെ സ്പന്ദനായി തിരൂരങ്ങാടിയിൽ പി.എം.എ സമീര്‍

തിരൂരങ്ങാടി: ജനങ്ങളുടെ നിത്യജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രീയ ശൈലിയിലൂടെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എം.എ സമീര്‍ നാടിന്റെ സ്പന്ദനമായി മാറുന്നു. വലിയ വേദികളിലും പ്രഭാഷണങ്ങളിലും മാത്രം ഒതുങ്ങാതെ, വീടുകളിലും വഴികളിലും നേരിട്ട് ജനങ്ങളെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്ന സമീപനമാണ് സമീറിനെ വ്യത്യസ്തനാക്കുന്നത്.ചായക്കടകളിലും വീടുമുറ്റങ്ങളിലും ചെറിയ കൂട്ടായ്മകളായി നടക്കുന്ന കൂടിക്കാഴ്ചകളിലൂടെ ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിക്കുകയാണ് അദ്ദേഹം. നിങ്ങളുടെ പ്രശ്‌നം എന്റെ ഉത്തരവാദിത്വമാണെന്ന സന്ദേശം പ്രവൃത്തിയിലൂടെ വ്യക്തമാക്കുന്ന സമീര്‍ സാധാരണക്കാരുടെ വേദനകളും പ്രതീക്ഷകളും അടുത്തറിയാന്‍ പ്രത്യേക ശ്രദ്ധിക്കുന്നു. യുവാക്കളുമായി തുറന്ന സംവാദങ്ങളും സ്ത്രീകളുമായി പ്രത്യേകം കൂടിക്കാഴ്ചകളും മുതിര്‍ന്നവരെ സന്ദര്‍ശിക്കുന്നതുമെല്ലാം ക്യാമ്പെയിനിന്റെ പ്രധാന ഭാഗങ്ങളായി മാറിയിട്ടുണ്ട്. പ്രശ്...
ജനഹൃദയങ്ങൾ കീഴടക്കി അജിത് കൊളാടിയുടെ പര്യടനം; തിരൂരങ്ങാടി നഗരസഭയിൽ ആവേശോജ്ജ്വല സ്വീകരണം
Politics

ജനഹൃദയങ്ങൾ കീഴടക്കി അജിത് കൊളാടിയുടെ പര്യടനം; തിരൂരങ്ങാടി നഗരസഭയിൽ ആവേശോജ്ജ്വല സ്വീകരണം

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത് കൊളാടി നഗരസഭാ പരിധിയിൽ നടത്തിയ പര്യടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശനിയാഴ്ച രാവിലെ മുതൽ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. ഓരോ പ്രദേശത്തെയും വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തിയ സ്ഥാനാർത്ഥിയെ നാട്ടുകാർ ആവേശത്തോടെയാണ് വരവേറ്റത്.രാവിലെ ഒമ്പത് മണിക്ക് ചുള്ളിപ്പാറയിൽ നിന്നാരംഭിച്ച പര്യടനം വെന്നിയൂർ, കൊടിമരം, കാച്ചടിക്കൽ, കരിമ്പിൽ, കക്കാട്, സി.കെ നഗർ, ആസാദ് നഗർ, കിസാൻ കേന്ദ്രം, കോട്ടുവലക്കാട്, കരിപറമ്പ്, പാറപ്പുറം, പതിനാറുങ്ങൽ തുടങ്ങി വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോയി രാത്രി 7.30-ഓടെ തൃക്കുളം പാലത്തിന് സമീപം നടന്ന പൊതുയോഗത്തോടെ പര്യടനം സമാപിച്ചു. വികസനത്തുടർച്ചയ്ക്കും നാടിന്റെ പുരോഗതിക്കും എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് പര്യടനത്തിനിടെ സ്ഥാനാർത്ഥി അഭ്യർത്ഥിച്ചു. വിവിധ ഇടങ്ങളി...
തിരൂരങ്ങാടിയിൽ ബിജെപി സ്ഥാനാർഥി റിജു പത്രിക നൽകി
Politics

തിരൂരങ്ങാടിയിൽ ബിജെപി സ്ഥാനാർഥി റിജു പത്രിക നൽകി

തിരൂരങ്ങാടി നിയോജകമണ്ഡലം ഡി എസ് സ്ഥാനാർത്ഥി എൻഡിഎ സ്ഥാനാർഥി റിജു സി രാഘവ് നാമനിർദ്ദേശ സമർപ്പിച്ചു. ശ്രീരാഗ് മോഹൻ. ശശിധരൻ പുന്ന ശ്ശേരീ. കുന്നത്ത് ചന്ദ്രൻ. ശിവദാസൻ. ഗിരീഷ് കളത്തിൽ. ബേബി സജിത്ത്.ഹരിദാസൻ കെ.പ്രസൂൺ കുമാർ. അനൂപ് ഉള്ളേരി. സജിത്ത് അംഗത്തിൽ. പൂഴിക്കൽ ഷാജി. വി കെ വിജഷ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു....
തിരൂരങ്ങാടി മണ്ഡലത്തിൽ SDPI സ്ഥാനാർത്ഥി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു
Politics

തിരൂരങ്ങാടി മണ്ഡലത്തിൽ SDPI സ്ഥാനാർത്ഥി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു

തിരൂരങ്ങാടി: നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി ഐസ്ഥാനാർത്ഥിയായി ഹമീദ് പരപ്പനങ്ങാടി പത്രിക സമർപ്പിച്ചു. ഇന്നലെ (തിങ്കൾ) ഉച്ചയോടെയാണ് മണ്ഡലം നേതാക്കളുമൊത്ത് പത്രിക സമർപ്പണം തിരൂരങ്ങാടി താലൂക്ക് റിട്ടേണിംഗ് ഓഫീസർക്ക് മുൻപാകെ സമർപ്പിച്ചത്. മണ്ഡലം നേതാക്കളായ കിഴക്കിനിയകത്ത് സിദ്ധീഖ് ,പുളിക്കലകത്ത് ഫൈസൽ, ഷബീർ ബാപ്പു പഞ്ചായത്ത്/ മുൻസിപ്പൽ നേതാക്കളായ. ഫൈസൽ എടരിക്കോട്, നൗഫൽ, സുലൈമാൻ, ഉസൈൻ ജാഫർ എന്നിവർ സംബന്ധിച്ചു.നിലവിൽ എസ്.ഡി.പി.ഐ തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റാണ് ഹമീദ്...
പാരമ്പര്യവും പോരാട്ടവീര്യവും തൊട്ടറിഞ്ഞ് അജിത്ത് കൊളാടി; ചരിത്ര സ്മാരകങ്ങളും കുടുംബങ്ങളും സന്ദർശിച്ച് പ്രചരണം
Politics

പാരമ്പര്യവും പോരാട്ടവീര്യവും തൊട്ടറിഞ്ഞ് അജിത്ത് കൊളാടി; ചരിത്ര സ്മാരകങ്ങളും കുടുംബങ്ങളും സന്ദർശിച്ച് പ്രചരണം

തിരൂരങ്ങാടി: തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മണ്ഡലത്തിന്റെ ചരിത്രവും പോരാട്ട സ്മരണകളും ഇരമ്പുന്ന കേന്ദ്രങ്ങൾ സന്ദർശിച്ച് തിരൂരങ്ങാടി എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത്ത് കൊളാടി. വോട്ടർമാരെ നേരിൽ കാണുന്നതിനൊപ്പം പ്രദേശത്തെ സാംസ്കാരിക-ചരിത്ര നായകരുടെ വസതികൾ സന്ദർശിച്ചും പഴയകാല നേതാക്കളുടെ അനുഗ്രഹം തേടിയുമാണ് അജിത്ത് കൊളാടിയുടെ പര്യടനം മുന്നേറുന്നത്.തിങ്കളാഴ്ച രാവിലെ പാലത്തിങ്ങൽ ന്യൂകട്ടിൽ പ്രഭാത സവാരിക്കെത്തിയവരുമായി സംവദിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. തുടർന്ന് മണ്ഡലത്തിലെ ചരിത്രപ്രധാനമായ ഇടങ്ങളിലേക്കും വ്യക്തിത്വങ്ങളിലേക്കും അദ്ദേഹം എത്തിച്ചേർന്നു.മലബാർ സമരത്തിന്റെ ഉജ്ജ്വല സ്മരണകൾ ഇരമ്പുന്ന വീടുകളിലായിരുന്നു സ്ഥാനാർത്ഥിയുടെ പ്രധാന സന്ദർശനം.വിജ്ഞാന വെളിച്ചം പകർന്നുനൽകിയ അക്ഷരദീപം പത്മശ്രീ കെ.വി. റാബിയയുടെ വസതിയിലും സന്ദർശിച്ചു. മലബാർ സമരത്തിലെ ധീര സേനാനികളായിര...
ജനമനസ്സുകൾ കീഴടക്കാൻ അജിത്ത് കൊളാടി; മണ്ഡലത്തിൽ സജീവ പര്യടനം
Politics

ജനമനസ്സുകൾ കീഴടക്കാൻ അജിത്ത് കൊളാടി; മണ്ഡലത്തിൽ സജീവ പര്യടനം

തിരൂരങ്ങാടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് മണ്ഡലം കടക്കുമ്പോൾ, വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ തേടുന്ന തിരക്കിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത്ത് കൊളാടി. പുലർച്ചെ മുതൽ രാത്രി വൈകുന്നത് വരെ നീളുന്ന സജീവമായ പ്രചരണ പരിപാടികളാണ് മണ്ഡലത്തിലുടനീളം നടക്കുന്നത്. രാവിലെ 6 മണിക്ക് പരപ്പനങ്ങാടി അഞ്ചപ്പുരയിലെ MEC 7 വ്യായാമ കേന്ദ്രം സന്ദർശിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി തന്റെ പര്യടനം ആരംഭിച്ചത്. വ്യായാമത്തിനെത്തിയ യുവാക്കളുമായും മുതിർന്നവരുമായും അദ്ദേഹം ആശയവിനിമയം നടത്തി. നിയാസ് പുളിക്കലകത്ത്, ലത്തീഫ് തെക്കേപ്പാട്ട് തുടങ്ങിയ പ്രമുഖ എൽഡിഎഫ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടർന്ന് പെരുമണ്ണ പഞ്ചായത്തിലെ കരിക്കപ്പാറ കണ്ടിലകത്ത് ക്ഷേത്രത്തിലെ ഉത്സവ പരിപാടികളിൽ അജിത്ത് കൊളാടി പങ്കെടുത്തു. ഉത്സവത്തിനെത്തിയ വിശ്വാസികളെയും നാട്ടുകാരെയും കണ്ട് അദ്ദേഹം വോട്ടഭ്യർത്ഥിച്ചു.രാത്രി 8 മണിക്ക് കുരിയാട് നടന...
ഓട്ടോ തൊഴിലാളികളോട് സംവദിച്ച് പി.എം.എ സമീർ
Other

ഓട്ടോ തൊഴിലാളികളോട് സംവദിച്ച് പി.എം.എ സമീർ

തൊഴില്‍പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി…. ഫോട്ടോ…… തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീര്‍ പാലത്തിങ്ങലിലെ ഓട്ടോ തൊഴിലാളികള്‍ക്കൊപ്പം…. പാലത്തിങ്ങല്‍: പ്രതിദിനം നഗരത്തിന്റെ ചലനത്തിന് ചുവടൊത്തുനില്‍ക്കുന്ന ഓട്ടോ തൊഴിലാളികളുടെ ജീവിതത്തിലേക്ക് നേരിട്ട് എത്തിയപ്പോള്‍, രാഷ്ട്രീയം ഒരു വേദി മാത്രമല്ല, മനുഷ്യരുടെ കഥകളുടെ സംഗമമാണെന്ന് തെളിഞ്ഞു. വണ്ടികളുടെ ശബ്ദത്തിനിടയില്‍ മറഞ്ഞുപോകുന്ന ജീവിതകഥകള്‍ക്ക് ശബ്ദം നല്‍കാന്‍, ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇറങ്ങിയപ്പോള്‍ ഒരു നേതാവും ഒരു സമൂഹവും തമ്മില്‍ ഒരു പുതിയ ബന്ധം രൂപപ്പെട്ടു. സാധാരണ ജനങ്ങളോട് കൂടുതല്‍ അടുത്ത് ചേരാനുള്ള ശ്രമങ്ങളുടെ ഭാഗമായി, തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എം.എ സമീര്‍ ഓട്ടോ തൊഴിലാളികളുമായി സൗഹൃദ സംവാദം നടത്തി.പ്രദേശത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയ അദ്ദേഹം തൊഴിലാളികളോടൊപ്പം നേരിട്ട് സംസാരിച്ച് അവരുടെ ജ...
തിരൂരങ്ങാടിയിലെ നിയുക്ത എൽഡിഎഫ് സ്ഥാനാർഥി അജിത്ത് കൊളാടി പ്രചാരണം തുടങ്ങി
Politics

തിരൂരങ്ങാടിയിലെ നിയുക്ത എൽഡിഎഫ് സ്ഥാനാർഥി അജിത്ത് കൊളാടി പ്രചാരണം തുടങ്ങി

തിരൂരങ്ങാടി നിയോജകമണ്ഡലം നിയുക്തഎൽഡിഎഫ് സ്ഥാനാർത്ഥി അജിത്ത് കൊളാടി തിരൂരങ്ങാടിയിൽ ഗൃഹ സന്ദർശനം നടത്തി. പതിനാറുങ്ങൽ, കരിപറമ്പ്, ചെമ്മാട്, തിരൂരങ്ങാടി, കാച്ചടി, കരിമ്പിൽ കക്കാട് എന്നീ പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളുടെ വീടുകളിലാണ് സന്ദർശനം നടത്തിയത് സ്ഥാനാർത്ഥി യോടൊപ്പം സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗങ്ങളായ എം പി ഇസ്മായിൽ, കെ രാമദാസ്, സിപിഐ തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സി പി നൗഫൽ, പി എം എം സി ടി ചെയർമാൻ കെ മുഹമ്മദാലി, ടി പി ബാലസുബ്രഹ്മണ്യൻ, സി എം അലി, മലയിൽ പ്രഭാകരൻ, മാണിതൊടിക ഇസ്മായിൽ, ബബീഷ് കെ.പി,എ ടി ജാബിർ ഷാഫി മക്കാനിഎന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. സിപിഐ ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമ്മിറ്റി സ്ഥാനാർഥിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അതേസമയം മുസ്ലിം ലീഗ് ഇതുവരെ സ്ഥാനാർഥി ആരെന്ന് തീരുമാനിച്ചിട്ടില്ല. അഞ്ചോളം പേരാണ് ഇവിടേക്ക് സീറ്റിന് ശ്രമ...