Sunday, October 18

തിരൂരങ്ങാടി മണ്ഡലം കർഷക കോൺഗ്രസ് ഫലവൃക്ഷ തൈകൾ നട്ടു

തിരൂരങ്ങാടി : ലോക പരിസ്ഥിതി ദിനത്തിൽ തിരൂരങ്ങാടി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫലവൃക്ഷതൈകൾ നട്ടു. തികഞ്ഞ കർഷകനും കർഷക കോൺഗ്രസിന്റെ ജില്ലാ എക്സിക്യൂട്ടീവ് മെമ്പറുമായ കല്ലുപറമ്പൻ അബ്ദുൽ മജീദ് ഹാജിയുടെ സാന്നിധ്യത്തിൽ തൃക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി വി അബു തൈകൾ നട്ടു ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നേതാക്കളായ പി കെ അബ്ദുൽ അസീസ്, കടവത്ത് സൈതലവി, ഇസ്ഹാഖ് വെന്നിയൂർ, മലയമ്പള്ളി ബീരാൻകുട്ടി, എന്നിവർ സംബന്ധിച്ചു..