Tuesday, January 20

Tag: തിരൂർ

26 കാരിയെ ഭർതൃ വീട്ടിൽ നിന്നും കാണാതായി
Other

26 കാരിയെ ഭർതൃ വീട്ടിൽ നിന്നും കാണാതായി

തിരൂർ : യുവതിയെ ഭർതൃ വീട്ടിൽ നിന്നും കാണാതായതായി പരാതി. പെരുന്തല്ലൂർ പനക്കപറമ്പിൽ ജിഷാദിൻ്റെ ഭാര്യ താണിക്കാട്ടിൽ ഷിഫാന ഷെറിൻ (26) ആണ് കാണാതായത്. 14 ന് രാത്രി 11.20 ന് ആണ് കാണാതായത്. ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
Crime

വീട് പൂട്ടി പുതിയങ്ങാടി നേർച്ചയ്ക്ക് പോയി, വീട്ടിൽ നിന്ന് സ്വർണം കവർന്നു

വീട്ടുകാർ നേർക്ക് പോയ സമയത്ത് മോഷണം തിരൂർ: ബി പി അങ്ങാടി കാരയിൽ നമ്പം കുന്നത്ത് ഉസ്മാൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഉസ്മാൻ്റെ ഭാര്യ സാഹിറയും കുടുംബവും വീട് പൂട്ടി 5 മണിക്ക് നേർച്ചയ്ക്കായി പോയതായിരുന്നു. തിരിച്ചു വന്നപ്പോഴാണ് മോഷണം നടത്തിയ വിവരം അറിഞ്ഞത്. താക്കോൽ ഉപയോഗിച്ച് തുറന്ന് അകത്ത് കടന്ന് അലമാര താക്കോൽ ഉപയോഗിച്ച് തുറന്ന് ഏഴേമുക്കാൽ പവൻ സ്വർണം, എ ടി എം കാർഡ്, പഴയ റെഡ്മി ഫോൺ, ഡ്രസ് എന്നിവയും കവർന്നതായി സാഹിറ പൊലീസിൽ പരാതി നൽകി. ഏകദേശം 7.38 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....
Other

സമസ്ത നൂറാം വാർഷികം:എസ് കെ എം എം എ സംസ്ഥാന പ്രതിനിധി സമ്മേളനം   30 ന് തിരൂരിൽ

ചേളാരി. 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസറഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സമസ്ത കേരള മദ്രസ്സ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഡിസംബർ 30 ന് തിരൂരിൽ പ്രതിനിധി സമ്മേളനം നടത്തും. റെയിഞ്ച് ഭാരവാഹികൾ, ജില്ലാ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ എന്നിവരങ്ങുന്ന രണ്ടായിരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.  ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 28 ന് മംഗലാപുരത്ത് സമാപ്പിക്കുന്ന സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി യാത്രക്ക് ജില്ലാ തലങ്ങളിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ അതാത് ജില്ലകളിലെ മദ്രസ്സ മാനേജ്മെൻ്റ് കമ്മിറ്റികൾ പങ്കെടുക്കും. കോഴിക്കോട് സമസ്ത ഓഫീസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ ടി ഹംസ മുസ്...
Obituary

തിരൂർ കെകെ മൊയ്തീൻ & കമ്പനി മാനേജിംഗ് ഡയരക്ടർ കരുവള്ളി മുസ്തഫ ഹാജി അന്തരിച്ചു

തിരൂർ : പരേതനായ കെ. കെ മൊയ്‌ദീൻ എന്നവരുടെ മകൻ കരുവള്ളി മുസ്തഫ ഹാജി (94) അന്തരിച്ചു.കെകെ മൊയ്തീൻ & കമ്പനി തിരൂർ മാനേജിംഗ് ഡയരക്ടർ ആയിരുന്നുകബറടക്കം ഇന്ന് ശനിയാഴ്ച രാവിലെ 11.00 മണിക്ക് കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.മക്കൾ: അബ്ദുൽ ലത്തീഫ് , അബ്ദുൽ റസാക്ക്, ഫാത്തിമ, അബ്ദുൽ ഷുക്കൂർ, വഹിദ, അബ്ദുൽ ഹമീദ്, ഷമീറമരുമക്കൾ കെ.എം മൊയ്തീൻ ഫറോക്ക്, സിഎം മൊയ്തീൻ അണ്ണശ്ശേരി, സലീം നാലകത്ത് പാറശ്ശേരി , ബീമു , സീനത്ത്, ഷിബ, ഹസീന....
Malappuram

തിരൂരിനെ യങ്ങ് ആക്കാനായി ശീമാട്ടി യങ്ങ് ; ഉദ്ഘാടനം നിർവഹിച്ച് ബീന കണ്ണൻ

തിരൂർ : പ്രമുഖ വസ്ത്രവ്യാപാര സ്ഥാപ്നമായ ശീമാട്ടിയുടെ യുവതീയുവാക്കൾക്കായുള്ള ബ്രാൻഡ് 'ശീമാട്ടി യങ്ങി'ന്റെ നാലാമത്തെ ഷോറൂം മലപ്പുറം തിരൂരിൽ പ്രവർത്തനം ആരംഭിച്ചു. ശീമാട്ടി സി.ഈ.ഓ ശ്രീമതി ബീന കണ്ണൻ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ചു. വുമൺസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നീ വിഭാഗങ്ങളിൽ മൂന്ന് നിലകളിലായാണ് തിരൂരിൽ യങ്ങ് ഒരുങ്ങിയിട്ടുള്ളത്. സ്ത്രീകളുടെ മാത്രം കാഷ്വൽ വസ്ത്രങ്ങളുടെ സ്റ്റോർ ആയിരുന്ന ശീമാട്ടി യങ്ങിനെ കിഡ്സ്‌, മെൻസ് ആൻഡ് വുമൺസ് വെയർ ഫോർമാറ്റിലേക്ക് മാറ്റിക്കൊണ്ടാണ് തിരൂരിലെ പുതിയ ശീമാട്ടി യങ്ങിന്റെ വരവ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും കുട്ടികളുടെയും ഫാഷനബിളും ട്രെൻഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് 12000 സ്‌ക്വയർ ഫീറ്റിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്. "ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെന്ഡുകളെ ഉപഭോക്താക്കൾക്ക് ശീമാട്ടി യങ്ങിൽ കാണാൻ സാധിക്കും. ഉയർന്ന നിലവാരവും ...
Kerala

കെ – റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായി ഹൈദരലി തങ്ങളുടെ മരുമകൻ

തിരൂർ : കെ-റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായാണ് തിരൂർ പൂക്കയിൽ സ്വദേശി ഹസീബ് തങ്ങൾ നവകേരള സദസ്സുമായി ബന്ധപ്പെട്ട് തിരൂരിൽ നടന്ന മലപ്പുറം ജില്ലയിലെ ആദ്യ പ്രഭാത സദസ്സിൽ എത്തിയത്. മുസ്ലിം ലീഗ് നേതാവ് ആയിരുന്ന പരേതനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകനാണ് ഹസീബ് തങ്ങൾ. രാഷ്ട്രീയപരമായ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുത്ത സർക്കാർ നടത്തുന്ന പരിപാടിയെ ബഹിഷ്കരിക്കുന്നതിൽ അർത്ഥമില്ലെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. നിരവധി റെയിൽ ഗതാഗത പദ്ധതികൾ ചെറുപ്പകാലം മുതൽ കേൾക്കുന്നതാണ്. പലതും ഇന്നും യാഥാർത്ഥ്യമായിട്ടില്ല. 2017ൽ പ്രകടന പത്രികയിൽ അവകാശപ്പെട്ട തെക്കുവടക്ക് അതിവേഗ പാതയെക്കുറിച്ച് അറിയാനാണ് പ്രഭാത സദസ്സിൽ എത്തിയത്. മുഖ്യമന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്തു. കേന്ദ്ര അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമാണ് പദ്ധതി യാഥാർത്ഥ...
Crime

പെണ്ണ് കാണാനെത്തിയ ആൾ വയോധികയുടെ മാല പൊട്ടിച്ചോടി, പിന്നാലെ നാട്ടുകാരും ഓടി പിടികൂടി

തിരൂർ: പെണ്ണുകാണാപിടികൂടിജെനെന്ന വ്യാജേന എത്തിയ ആൾ വയോധികയുടെ രണ്ടുപവന്റെ സ്വർണമാല പൊട്ടിച്ചോടി. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. വെട്ടം പഞ്ചായത്തിലെ പച്ചാട്ടിരി കോട്ടേക്കാടിൽ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം. ചാലക്കപ്പറമ്പിൽ സരസ്വതിയുടെ വീട്ടിലാണ് നിറമരുതൂർ കാളാട് സ്വദേശി ചെമപ്പത്തൊടുവിൽ അഷ്റഫ് (50) ആണ് പിടിയിലായത്. സുഹൃത്തിനുവേണ്ടി മകളെ പെണ്ണുകാണാൻ വന്നതാണന്നും കുടിക്കാൻ വെള്ളം വേണമെന്നും പറഞ്ഞ് ഇയാൾ വീട്ടിനുള്ളിലേക്കു കയറുകയും വയോധികയുടെ കൈയിൽനിന്നു വെള്ളംവാങ്ങി കുടിക്കുന്നതിനിടെ സ്വർണമാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. വയോധിക ബഹളംവെച്ച് പിന്നാലെയോടി ബൈക്ക് പിടിച്ചുവെച്ച് നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി തട്ടിപ്പുകാരനെ പിടികൂടുകയായിരുന്നു. തിരൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി നേരത്തെയും സുഹൃത്തിന് വേണ്ടി പെണ്ണ് കാണാൻ വന്നിട്ടുണ്ട്...
Accident

തിരൂരിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരൂർ : തിരൂരില്‍ റെയില്‍വേ പാളത്തിനു സമീപം ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പൂക്കയില്‍ ഭാഗത്തെ കാക്കടവ് റെയില്‍വേ സബ് സ്റ്റേഷനു സമീപത്താണ് മൃതദേഹം കണ്ടത്. പാളത്തിനു സമീപത്ത് പുല്ല് വെട്ടി വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് കണ്ടത്. ട്രൗസറും ബനിയനുമാണ് ധരിച്ചിട്ടുള്ളത്. ഒരാഴ്ച പഴക്കം തോന്നിക്കുന്നുണ്ട്. ആര്‍പിഎഫ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയാണ്. തിരൂര്‍ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ട്രെയിന്‍ തട്ടിയോ, വീണോ മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല...
Obituary

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു

തിരൂർ : കളിക്കുന്നതിനിടെ തോട്ടിൽ വീണ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. പുറത്തൂർ പള്ളിക്കടവിന് സമീപം കുര്യന്‍ വീട്ടില്‍ സന്ദീപിന്റെ മകന്‍ ശിവരഞ്ജനാണ് മരണപ്പെട്ടത്. അമ്മ തോട്ടില്‍ ചാടി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം.
Sports

വെറ്ററൻസ് ഫുട്ബോൾ മത്സരം തിരുരിൽ

തിരൂർ: ഖത്തർ ലോകകപ്പിന്റെ ആരവുമായി തിരുരിൽ വെറ്ററൻസ് ഫുട്ബോൾ മത്സരം നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നവംബർ 6 ന് ഞായാറാഴ്ചതാഴെപ്പാലം രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരം.മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെവൈറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ (വി - ഫാറ്റ് ) തിരുരാണ് സംഘാടകർ. തിരുർ താലുക്ക് പരിധിയിലുള്ള 40 വയസ്സ് കഴിഞ്ഞ 200 ലധികം പഴയകാല ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയാണ് വി-ഫാറ്റ് .സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ പഴയ കാല ഫുട്ബോൾ താരങ്ങളുടെ വിപുലമായ കുട്ടായ്മയുംഅവരുടെ ഫുട്ബോൾ മത്സരവും നടക്കുന്നത്. തിരുർ വെറ്ററൻസ് ലീഗ്(ടി.വി. എൽ) എന്ന് നാമകരണം ചെയ്ത മത്സരത്തിൽ ലീഗ് കം നോകൗട്ടിൽ 4 ടീമുകൾപങ്കെടുക്കും. ടീമുകളുടെ സെലക്ഷൻ ഇതിനകം പൂർത്തിയായി.മത്സരം വൈകിട്ട് 4 മണിക്ക് ഫീഷറിസ് കായിക വകുപ്പ് മന്ത്രിവി. അബ്ദുറഹിമാൻഉദ്ഘ...
Malappuram

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉദര – കരള്‍ രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ ആരംഭിച്ചു

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉദര, കരള്‍ രോഗ വിഭാഗത്തിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രം ആരംഭിച്ചു.  ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ   ആദ്യ ഉദര- -കരള്‍രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രമാണിത്. ആധുനിക എന്‍ഡോസ്‌കോപ്പി സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബ്ലൂ ലൈറ്റ് ഇമേജിങ്, ലിങ്ക്ഡ് കളര്‍ ഇമേജിങ് എന്നീ നൂതന സംവിധാനങ്ങളോടു കൂടിയതാണ്  എന്‍ഡോസ്‌കോപ്പി മെഷീന്‍. ഉദര സംബന്ധമായ കാന്‍സര്‍ നിര്‍ണയം, ബയോപ്‌സിക്കായുള്ള സാംപിള്‍ ശേഖരണം, രക്തം ഛര്‍ദിക്കുന്നവര്‍ക്ക് ഉള്ളിലെ മുറിവ് കെട്ടാനുള്ള സംവിധാനം, വിഴുങ്ങിയ നാണയം പുറത്തെടുക്കല്‍ തുടങ്ങിയവ ഈ മെഷീനിലൂടെ നടത്താനാകും. ഇതിനു പുറമേ കൊളണോസ്‌കോപ്പിയും, ഫൈബ്രോസ്‌കാന്‍ സംവിധാനവും ഇവിടെയുണ്ട്. നിലവില്‍ പകല്‍ മാത്രമാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുക. ജില്ലാ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ....
Other

സില്‍വര്‍ലൈന്‍ പദ്ധതി: മലപ്പുറം ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി

131 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥ സംസ്ഥാനത്തിന്റെ ബഹുമുഖ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കാസര്‍ഗോഡ്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി. ജില്ലയില്‍ 54 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ ലൈന്‍ പാത. വള്ളിക്കുന്ന്, അരിയല്ലൂര്‍, നെടുവ, താനൂര്‍, താനാളൂര്‍, നിറമരുതൂര്‍, പരിയാപുരം, തിരൂര്‍, തൃക്കണ്ടിയൂര്‍, തലക്കാട്, തിരുന്നാവായ, തവനൂര്‍, വട്ടംകുളം, കാലടി, ആലങ്കോട് എന്നീ വില്ലേജുകളിലൂടെയാണ് ജില്ലയില്‍ സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നത്. ഈ വില്ലേജുകളിലെ പദ്ധതി പ്രദേശങ്ങളില്‍ സാമൂഹികാഘാത പഠനത്തിനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. 2013ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമം  അനുസരിച്ചുള്ള നടപടിക്രമങ്...
error: Content is protected !!