Sunday, June 28

Tag: പടിക്കൽ

പടിക്കൽ കുട്ടശ്ശേരി മൊയ്തീൻ ഹാജി അന്തരിച്ചു
Obituary

പടിക്കൽ കുട്ടശ്ശേരി മൊയ്തീൻ ഹാജി അന്തരിച്ചു

മൂന്നിയൂർ: പടിക്കൽ മഹല്ല് സ്വദേശിയും മഹല്ല് കമ്മിറ്റി മെമ്പറുമായ പള്ളിയാള്‍മാട് പരപ്പിലാക്കല്‍ താമസിക്കുന്ന കുട്ടശ്ശേരി മൊയ്തീൻ ഹാജി (74) അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 9.30am ന് പടിക്കല്‍ ജുമുഅത്ത് പള്ളിയിൽ. കേരള മുസ്ലിം ജമാഅത്ത് പടിക്കൽ യൂണിറ്റ് മുൻ സെക്രട്ടറി ആയിരുന്നു. ഭാര്യ: പരേതയായ മൈമൂന. മക്കൾ: ജാഫർ സാദിഖ് , മുഹമ്മദ് ഇഖ്ബാൽ, റസീൻ (കുവൈത്ത് KMCC ഭാരവാഹി) ,(മൂവരും കുവൈത്ത്, ), സൈഫുന്നിസ്സ ,ഖമറുന്നിസ്സ, മഹ് റൂഫ മരുമക്കൾ: മജീദ് ചേളാരി ,, അലി കുന്നുംപുറം, ജാഫർ സഖാഫി കക്കോവ്, സീനത്ത്, റൈഹാനത്ത് , മഹ്റു ബാൻ. സഹോദരങ്ങൾ: മൂസ മുസ്ലിയാർ, മുഹമ്മദ്. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എം. എ .ഖാദർ ഹാജിയുടെ സഹോദരി ഭർത്താവാണ്....
Obituary

പടിക്കൽ സ്വദേശി ഹമീദ് ചോനാരി അന്തരിച്ചു

മൂന്നിയൂർ പടിക്കൽ സ്വദേശി ഹമീദ് ചോനാരി( 63) മരണപ്പെട്ടു.ദീർഘ കാലം സൗദിയിൽ ജോലി ചെയ്തു ഒരു മാസം മുമ്പാണ് നാട്ടിൽ എത്തിയത്.ഭാര്യ റംലത്ത് (53)മക്കൾ, റാഷിദ്‌ (29) റംഷീദ് (25) റാഹില (24) റിൻഷാൽ (20) റഫാൻ (15)മരുമക്കൾ, മാലിക് (37) തയ്യിലക്കടവ് , ജമാൽ (27) പടിക്കൽപടിക്കൽ ജുമാ മസ്ജിദിൽ കബറടക്കം നടത്തി
Other

തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് പടിക്കലിൽ; പന്തലിന് കാൽ നാട്ടി

പടിക്കൽ: മുപ്പത്തി മൂന്നാമത് പതിപ്പ് എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് 13, 14 തീയതികളിൽ പടിക്കലിൽ നടക്കും. സാഹിത്യോത്സവിൻറെ പന്തൽ കാൽ നാട്ടൽ കർമം എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പി കെ ബഷീർ ഹാജി പടിക്കൽ, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ, കേരള മുസ്ലിം ജമാഅത്ത് വെളിമുക്ക് സർക്കിൾ സെക്രട്ടറി പി കെ ഹംസ മുസ്ലിയാർ പടിക്കൽ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ വെളിമുക്ക് റെയിഞ്ച് പ്രസിഡൻ്റ് ഷംസുദ്ദീൻ സഖാഫി, റെയിഞ്ച് ഫിനാൻസ് സെക്രട്ടറി മിർഷാദ് അഹ്സനി, എസ് എസ് എഫ് ഡിവിഷൻ ഭാരവാഹികളായ ആദിൽ അമീൻ, മുഹമ്മദ് ഷിബിലി പങ്കെടുത്തു. ഡിവിഷൻ സാഹിത്യോത്സവ് ജൂൺ 13, 14 തീയതികളിൽ പടിക്കലിൽ നടക്കും....
Obituary

പടിക്കൽ കുട്ടശ്ശേരി അബ്ദുൽ ഹമീദ് അന്തരിച്ചു

തിരൂരങ്ങാടി :- പടിക്കൽ മഹല്ല് സ്വദേശി പരേതനയാ കുട്ടശ്ശേരി അബ്ദു റഹ്‌മാൻ മുസ്‌ലിയാരുടെ മകൻ കുട്ടശ്ശേരി അബ്ദുൽ ഹമീദ് (54) അന്തരിച്ചു.ഭാര്യ ഹാജറ രണ്ടത്താണി.മക്കൾ നവാൽ റഹ്‌മാൻ, ശവാൽ റഹ്മാൻ, ദിൽവാൽ റഹ്മാൻ, ആയിശത്തു തുഹ്‌റസഹോദരങ്ങൾ : അബ്ദു റഹീം, അബ്ദു ലത്തീഫ് സഹോദരിമാർ:- ഫാത്തിമ, ആയിശ, നഫീസ, സഫിയമയ്യിത്ത് നിസ്കാരം ഞായർ രാവിലെ 10മണിക്ക് വെളിമുക്ക് പാലക്കൽ ജുമുഅത് പള്ളിയിൽ...
Obituary

പടിക്കൽ കോട്ടായി മുഹമ്മദ് ബഷീർ അന്തരിച്ചു

തിരൂരങ്ങാടി : മുന്നിയൂർ പടിക്കലിലെ പരേതനായ കോട്ടായി എനിക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് ബഷീർ (ബാവ-58) നിര്യാതനായി. ഭാര്യ: ലൈല തോട്ടശ്ശേരിയറ. മക്കൾ: ലബീബ് (സഊദി), മുബാരിശ് നൂറാനി (തമിഴ്നാട്), ബാഹിർ, ബാസില. മരുമകൻ: സിറാജ് വേങ്ങര. സഹോദരങ്ങൾ: ഇസ്മാഈൽ, മുജീബ്, സുബൈദ, പരേതനായ മുസ്തഫ. കേരള മുസ്‍ലിം ജമാഅത്ത് ഫറോക്ക് സോണ്‍ ജനറല്‍ സെക്രട്ടറി വി പി മുഹമ്മദ്‌ ശാഫി ഹാജി രാമനാട്ടുകരയുടെ ഭാര്യാസഹോദരനാണ്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് നാലിന് പടിക്കൽ ജുമുഅ മസ്ജിദിൽ....
Accident

ചേളാരിയിൽ ബസിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

തിരൂരങ്ങാടി : ബസിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മുന്നിയൂർ പടിക്കൽ നെച്ചിക്കാട്ട് ക്ഷേത്രത്തി ന് സമീപം പാലമുറ്റത്ത് പ്രകാശന്റെ മകൻ ശ്യാം ലാൽ (19) ആണ് മരിച്ചത്. വിഷു ദിനത്തിൽ ആയിരുന്നു അപകടം. ഉച്ചയ്ക്ക് സുഹൃത്ത് കൂട്ടുമൂച്ചി സ്വദേശി അർജുനൊപ്പം ബൈക്കിൽ പോകുമ്പോൾ ചേളാരി ആലുങ്ങൽ ചാപ്പപ്പാറയിൽ വെച്ചാണ് അപകടം. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശ്യാം ലാൽ ഇന്ന് മരണപ്പെടുകയായിരുന്നു. മൃതദേഹം ശനിയാഴ്‌ച വീട്ടുവളപ്പിൽ സംസ്‌കരിക്കും. അമ്മ : സ്വപ്‍ന. സഹോദരിമാർ : സ്നേഹ, സംവൃത....
Obituary

മുന്നിയൂരിൽ വയോധികൻ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ

തിരൂരങ്ങാടി : വയോധികനെ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പടിക്കൽ സ്വദേശി എറക്കുത്ത് മൊയ്‌ദീനെ (67) യാണ് മരിച്ച നിലയിൽ കണ്ടത്. സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഭാര്യ സാബിറ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഴിയിൽ മരിച്ച നിലയിൽ കണ്ടത്. വീടിന്റെ തൊട്ടടുത്ത് തന്നെയാണ് കുഴി. ഇതിന് സംരക്ഷണ ഭിത്തിയില്ല. അസുഖ ബാധിതനായ ഇദ്യേഹം അബദ്ധത്തിൽ വീണാതാകുമെന്നാണ് കരുതുന്നത്. തിരൂരങ്ങാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പടിക്കൽ പള്ളിയിൽ ഖബറടക്കും. ദമ്പതികൾക്ക് മക്കളില്ല. സഹോദരൻ കുഞ്ഞിരായിൻ....
error: Content is protected !!