Friday, June 12

Tag: പതിനാറുങ്ങൽ

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കമാകും
Other

എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കമാകും

​തിരൂരങ്ങാടി : ഡിവിഷൻ സാഹിത്യോത്സവ് നാളെ മുതൽ 14 വരെ പതിനാറുങ്ങലിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡിവിഷന് കീഴിലെ പത്ത് സെക്ടറുകളിൽ നിന്നായി 2,000ത്തോളം പ്രതിഭകൾ മാറ്റുരക്കും. ജൂൺ 12 വെള്ളി വൈകുന്നേരം 5.00 മണിക്ക് സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ കരിപറമ്പ് പതാക ഉയർത്തും. വൈകിട്ട് ഏഴിന് ഇബ്രാഹിം സഖാഫി പുഴക്കാട്ടീരി പ്രഭാഷണം നടത്തും.​ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന സംഗമം സമസ്ത എസ് വൈ എസ് കേരള എക്സിക്യൂട്ടീവ് മെമ്പർ സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ ഉദ്ഘാടനം ചെയ്യും.​Dr. അനിൽ ചെലേമ്പ്ര മുഖ്യാതിഥിയാകും. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മൻസൂർ പൊന്നാനി സാഹിത്യ ഭാഷണം നടത്തും. സാംസ്കാരിക-സാമൂഹിക സംഘടനാനേതാക്കൾ സംബന്ധിക്കും.​ഞായറാഴ്ച നടക്കുന്ന സമാപന സംഗമം തിരൂരങ്ങാടി നിയോജക മണ്ഡലം എം എൽ എ PMA സമീർ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് കേരള ഫിനാൻസ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി അനുമോദന പ്രഭ...
Obituary

സമസ്ത പ്രസിഡന്റ് ജഫ്രി തങ്ങളുടെ ഭാര്യാപിതാവ് അന്തരിച്ചു

തിരൂരങ്ങാടി: പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശി സയ്യിദ് ഫള്ൽ ജമലുല്ലൈലി കുഞ്ഞി തങ്ങൾ (90) അന്തരിച്ചു. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ഭാര്യ പിതാവാണ്. ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് പന്താരങ്ങാടി ജുമാ മസ്ജിൽ.  ഭാര്യമാർ: പരേതയായ സയ്യിദത്ത് ശരീഫ ഇമ്പിച്ചി ബീവി ജിഫ്രി. മക്കൾ: സയ്യിദ് ഹസൻ ജമലുല്ലൈലി മുല്ലക്കോയ തങ്ങൾ. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി. സയ്യിദ് ഉമ്മർ കോയ ജമലുല്ലൈലി. സയ്യിദ് ഹൈദറോസ് ജമലുല്ലൈലി. സയ്യിദ് അലവി ജമലുല്ലൈലി. സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി (ചെന്നൈ). സയ്യിദ് നൂറുദ്ദീൻ ജമലുല്ലൈലി (ചെന്നൈ). സയ്യിദത്ത് ഫാത്തിമ മുത്തുബീവി. സയ്യിത്ത് സുഹ്റ ബീവി. സയ്യിദത്ത് ആയിഷ ബീവി. സയ്യിദത്ത് അസ്മാ ബീവി. മരുമക്കൾ: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ജമലുല്ലൈലി (കരിപറമ്പ്). സയ്യിദ് ഹാശിം ബൽഫഖീ (വേങ്ങര). സയ്യിദത്ത്കുഞ്ഞി ബീ...
Crime

ലഹരി വില്പനയെ കുറിച്ച് വിവരം നൽകിയതിന് വീട്ടിൽ കയറി അക്രമം കാണിച്ചു; 4 പേർ പിടിയിൽ

തിരൂരങ്ങാടി : ലഹരിവസ്തുക്കളുടെ വിൽപനയെക്കുറിച്ചു പൊലീസിൽ വിവരമറിയിച്ചതിൽ പ്രകോപിതരായി വീട്ടിൽക്കയറി ആക്രമിച്ചു കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ നാലു പേർ അറസ്‌റ്റിൽ. പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശി പൂച്ചേങ്ങൽ കുന്നത്ത് അമീൻ, മമ്പുറം സ്വദേശി കോയിക്കൻ ഹമീദ്, മമ്പുറം ആസാദ് നഗർ സ്വദേശികളായ അരീക്കാട് മുഹമ്മദലി, മറ്റത്ത് അബ്ദുൽ അസീസ് എന്നിവരെയാണു സിഐ ബി.പ്രദീപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പന്താരങ്ങാടി പള്ളിപ്പടിയിലെ പാണഞ്ചേരി അബ്ദുൽ അസീസി ന്റെ മകൻ അസീം ആസിഫിനെയാണു വീട്ടിൽക്കയറി ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച യാണ് സംഭവം. ലഹരി ഉപയോഗവും വിൽപനയും കുറിച്ച് ആസിഫും കൂട്ടരും പരാതി നൽകിയതിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ഇത് ചോദിക്കാൻ വേണ്ടി അമീനും സുഹൃത്തുക്കളും വീട്ടിലെത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കി എന്നാണ് പരാതി. കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ...
error: Content is protected !!