Monday, May 25

Tag: പരിരക്ഷ

പ്രൈമറി പാലിയേറ്റീവ് നഴ്സുമാരുടെ പ്രശ്നങ്ങൾഅനുഭാവ പൂർവ്വം പരിഗണിക്കും. മന്ത്രി കെ.എം. ഷാജി
Kerala

പ്രൈമറി പാലിയേറ്റീവ് നഴ്സുമാരുടെ പ്രശ്നങ്ങൾഅനുഭാവ പൂർവ്വം പരിഗണിക്കും. മന്ത്രി കെ.എം. ഷാജി

തിരൂരങ്ങാടി: നിയമനം തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലും ജോലി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആണെങ്കിലും ജോലി സ്ഥിരതയും ശമ്പള വർധനവും സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളും ഇത് വരെ ലഭിക്കാത്ത പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സുമാരുടെ പ്രശ്നങ്ങളിൽ പഠനം നടത്തി അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി പറഞ്ഞു. കേരള പ്രൈമറി കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.പത്തൊമ്പത് വർഷം മുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽ പാലിയേറ്റീവ് കെയർ പ്രൊജക്റ്റ് പ്രകാരം ആരംഭിച്ച പാലിയേറ്റീവ് കെയർ സംവിധാനത്തിൽ ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു പാലിയേറ്റീവ് നഴ്സിനെയാണ് നിയമിക്കുക. ജനസംഖ്യ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ രണ്ട് വരെ നഴ്സുമാരുണ്ടാവും.തദ്ദേശ സ്ഥാപന പരിധിയിലെ കിടപ്പ് രോഗികളെ അവരുടെ വീടുകളിലെത്തി പരിചരിക്കുകയാണ് ഇവരുടെ ദൗത്യം. എന്നാൽ പാലി...
error: Content is protected !!