Tag: പെരിന്തൽമണ്ണ

ബന്ധുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ എസ്‌ഐ പുഴയിൽ മുങ്ങിമരിച്ചു
Accident

ബന്ധുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ എസ്‌ഐ പുഴയിൽ മുങ്ങിമരിച്ചു

പെരിന്തൽമണ്ണ: തൂതപ്പുഴയുടെ പുലാമന്തോൾ കടവിൽ ബന്ധുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ കൊപ്പം പൊലീസ് സ്റ്റേഷനിലെ എസ്ഐ മുങ്ങി മരിച്ചു. തൃശൂർ മാള വലിയപറമ്പ് സ്വദേശി സുബീഷ് മോൻ (38) ആണ് തൂതപ്പുഴയുടെ പുലാമന്തോൾ കടവിൽ മുങ്ങി മരിച്ചത്. കോട്ടോളി ഗീതയുടെയും പരേതനായ സുകുമാരന്റെയും മകനാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കരിങ്ങനാട് കുണ്ടിലെ ഇരുമ്പു കമ്പനിക്കു സമീപം വാടകവീട്ടിലാണ് എസ്ഐ താമസിക്കുന്നത്. കരിങ്ങനാട് വിളങ്ങോട്ടുകാവ് ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്നതിനു അവധിക്കു വീട്ടിൽ എത്തിയ സഹോദരൻ, സഹോദരന്റെ മകൻ, കൂട്ടുകാർ എന്നിവർക്കൊപ്പം തൂതപ്പുഴയുടെ പുലാമന്തോൾ കടവിലെ തടയണ പ്രദേശത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുട്ടികളിലൊരാൾ ആഴമേറിയ ഭാഗത്തേക്ക് ഇറങ്ങാൻ ശ്രമിച്ചതോടെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഇവിടെയുള്ള കിടങ്ങുപോലെയുള്ള ഭാഗത്തെ ചുഴിയുടെ ആഴത്തിലേക്ക് സുബീഷ് മോൻ താഴ്ന്നു പോയതി...
Crime

സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം; പ്രതി വീണ്ടും പിടിയിൽ

എആർ നഗർ കുന്നുംപുറത്തെ ജ്വല്ലറിയിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു പെരിന്തൽമണ്ണ : സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം നടത്തിയ പ്രതിയെ പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തിരൂർ വെട്ടം പറവണ്ണ സ്വദേശി യാറൂക്കാന്റെ പുരക്കൽ ആഷിക്ക് (43) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ 19ന് ആണ് കേസിനാസ്‌പദമായ സംഭവം.അങ്ങാടിപ്പുറത്തെ ജ്വല്ലറിയിൽ സെയിൽസ്‌മാൻ സാധനങ്ങൾ എടുത്തുകാണിക്കുന്നതിനിടെ 4 ഗ്രാം തൂക്കം വരുന്ന വള കൈക്കലാക്കി കടന്നുകളയുകയായിരുന്നു. സ്വർണം നോക്കുന്നതിനിടെ ഫോൺ വന്നതായി നടിച്ച് വളയുമായി മുങ്ങുകയായിരുന്നു. ഇയാൾ തിരിച്ചുവരാത്തതിനെ തുടർന്ന് സ്‌റ്റോക്ക് പരിശോധിച്ചപ്പോഴാണ് ഒരു വളയുടെ കുറവ് കണ്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷണം നടന്നെന്ന് ഉറപ്പുവരുത്തിയശേഷം പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തില...
Crime

വിമാനമിറങ്ങിയതിനു പിന്നാലെ കാണാതായി; അജ്ഞാത സംഘത്തിന്‍റെ മര്‍ദനമേറ്റ പ്രവാസി മരിച്ചു

മലപ്പുറം: വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ കാണാതായ പ്രവാസി യുവാവ് അജ്ഞാത സംഘത്തിന്റെ മർദനമേറ്റ് മരിച്ചു. ജിദ്ദയിൽ നിന്നെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീലാണ് (42) മരിച്ചത്. റോഡരികിൽ പരിക്കേറ്റ് കിടന്നയാളാണെന്നു പറഞ്ഞ് അജ്ഞാതനാണ് ജലീലിനെ പെരിന്തൽമണ്ണ യിലെ ആശുപത്രിയിലെത്തിച്ചത്.  ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു.അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച അജ്ഞാതന്‍ അബ്ദുല്‍ ജലീലിന്‍റെ ഭാര്യയെ നെറ്റ് ഫോണിൽ വിളിച്ചറിയിച്ചു. പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്നു പോയി. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ 15ആം തിയ്യതി ജിദ്ദയില്‍ നിന്ന് എത്തുമെന്നാണ് അബ്ദുല്‍ ജലീല്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. സ്വീകരിക്കാന്‍ വീട്ടുകാര്‍ നെടുമ്പാശേരിയിലേക്ക് പുറപ്പെടാനിരുന്നപ്പോള്‍ സുഹൃത്തിന്റെ വണ്ടിയില...
error: Content is protected !!