Monday, December 1

Tag: ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്കിയില്ല; മനംനൊന്ത് ബി ജെ പി പ്രവർത്തകൻ ജീവനൊടുക്കി
Obituary

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്കിയില്ല; മനംനൊന്ത് ബി ജെ പി പ്രവർത്തകൻ ജീവനൊടുക്കി

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് ബി ജെ പി പ്രവർത്തകൻ ജീവനൊടുക്കി. തിരുമല സ്വദേശി ആനന്ദ് തമ്ബിയാണ് ആത്മഹത്യ ചെയ്തത്.ആര്‍എസ്‌എസ്- ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചു. 16 വയസ് മുതല്‍ ആര്‍എസ്‌എസില്‍ പ്രവര്‍ത്തിക്കുകയാണെന്നും ആനന്ദ് എഴുതിയ കുറിപ്പില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടർന്ന് തൃക്കണ്ണാപുരം വാർഡില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്. ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഞാന്‍ ആനന്ദ് കെ തമ്ബി. ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരു...
Other

തെന്നലയിലെ ശ്മശാനം വൈദ്യുതി ശ്മശാനമാക്കി മാറ്റണം: ബി ജെ പി

തെന്നല: പഞ്ചായത്ത് ശ്മശാനം വൈദ്യുതി ശ്മശാനമാക്കി മാറ്റണമെന്ന് ബി ജെ പി പഞ്ചായത്ത് കൺ വെൻഷൻ ആവശ്യപ്പെട്ടു. 3 സെന്റ് ഭൂമികളിലും, ക്വാർട്ടെഴ് സുകളിലും ജീവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് അവരുടെ വീടുകളിൽ മരണപ്പെടുന്നവരെ സംസ്കരിക്കാൻ വലിയ തരത്തിലുള്ള പ്രതിസന്ധിയാണ് നേരിടുന്നതെന്നും വലിയ ദൂരത്തുള്ള പ്രദേശങ്ങളിലേക്കാണ് മൃതശരീരം കൊണ്ടുപോയി സംസ്കരിക്കുന്നതെന്നും അതുകൊണ്ടുതന്നെ അടിയന്തരമായി ശ്മശാനം സംസ്കാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു, ഈ ആവശ്യം ഉന്നയിച്ച് ശക്തമായ പ്രക്ഷോഭം നടത്താനും ബിജെപി തീരുമാനിച്ചു. ബിജെപി തെന്നല പഞ്ചായത്ത് കൺവെൻഷൻ പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സുജേഷ് എൻ അധ്യക്ഷത് വഹിച്ചു മണ്ഡലം പ്രസിഡണ്ട്‌ റിജു സി രാഘവ്, എം ഉദയേഷ്, ശിവദാസൻ എം, വിശ്വനാഥൻ കെ, ഷിജു പി, പ്രജീഷ് എൻ എന്നിവർ പ്രസംഗിച്ചു....
Politics

നിലമ്പൂരിൽ 75.27% ശതമാനം പോളിങ്, ഇനി 23 വരെ കണക്ക് കൂട്ടൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിങ്. 2021 ൽ 76.60% ആയിരുന്നു പോളിംഗ്. നിരന്തരമുണ്ടാകുന്ന തിടഞ്ഞെടുപ്പും കാലാവസ്ഥയും ആകാം പോളിംഗ് കഴിഞ്ഞ തവണത്തെത്തിൽ നിന്നും കുറയാൻ കാരണം എന്നാണ് പാർട്ടിക്കരുടെ നിഗമനം. വോട്ടെടുപ്പ് സമാധാന പൂര്ണമായിരുന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു. കനത്ത മഴയും തുടർച്ചയായ തിരഞ്ഞെടുപ്പുകളുണ്ടാക്കിയ മടുപ്പും കണക്കിലെടുക്കുമ്പോൾ പോളിങ് മികച്ചതാണെന്നു പാർട്ടികൾ വിലയിരുത്തുന്നു. ആകെ 2,32,057 വോട്ടര്‍മാരില്‍ 1,74,667 പേര്‍ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം ...
National, Politics

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതം: അഡ്വ. നിവേദിത സുബ്രഹ്മമണ്യൻ

തവനൂർ: കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദ് ചെയ്തു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പൊന്നാനി എൻഡിഎ സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. നരേന്ദ്രമോദി സർക്കാർ സ്കോളർഷിപ്പ് റദ്ദാക്കുകയല്ല മറിച്ച് ഒരു കോടി സ്കോളർഷിപ്പ് ഉണ്ടായിരുന്നത് അഞ്ചു കോടിയാക്കി ഉയർത്തിയെന്നും സ്ഥാനാർത്ഥി പറഞ്ഞു. 15 ഇന സ്കോളർഷിപ്പുകളാണ് ന്യൂനപക്ഷ വിഭാഗത്തിനായി കേന്ദ്ര സർക്കാർ നിലവിൽ നൽകി വരുന്നത്. ന്യൂനപക്ഷ വിഭാഗത്തിലേ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാണ് മോദി സർക്കാരിന്റെ പദ്ധതികൾ. മോദി സർക്കാർ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. മുൻകാലങ്ങളിൽ അനർഹരുടെ പേരുകളിൽ ഇത്തരം സ്കോളർഷിപ്പുകൾ തട്ടിയെടുക്കുന്നത് പതിവായിരുന്നു. എന്നാൽ മോദി സർക്കാർ ഇത്തരം പ്രവണതകൾക്ക് അന്ത്യം കുറിച്ചു. സർക്കാർ ആനുകുല്യങ്ങൾ കൃത്യമായി അർഹരായവരുടെ കൈകളിലേക്ക് തന്നെ എത്തുകയാ...
Crime

മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; ആർ എസ് എസ് എന്ന് സിപിഎം

പഞ്ചായത്തിൽ ഹർത്താൽ പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് (39) കൊല്ലപ്പെട്ടത്. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. കൊലപാതക ത്തിൽ പ്രതിഷേധിച്ച് സിപിഎം മരുത റോഡ് പഞ്ചായത്തിൽ ഹർത്താലിൽ ആഹ്വാനം ചെയ്തു. രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. മലമ്പുഴ കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടായത്. സ്വാതന്ത്ര്യ ദിനത്തിന്‍റെ അലങ്കര പണികൾക്കിടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ട് സംഘമാണ് ഷാജഹാനെ വെട്ടിയത്. ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന്...
error: Content is protected !!