മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും : മന്ത്രി സണ്ണി ജോസഫ്
മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇതിനായി 411 കോടിയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കുക. സംസ്ഥാനത്ത് പകല്‍ ഉല്‍പാദിപ്പിക്കുന്ന മിച്ചം വരുന്ന വൈദ്യുതി സംഭരിക്കാന്‍ സംവിധാനമില്ലാത്തതാണ് വൈദ്യുതി ക്ഷാമത്തിന്റെ പ്രധാന കാരണം. ഡാമുകളില്‍ ആവശ്യത്തിന് ജലമില്ല. രാത്രി പൈദ്യുതി ഉപഭോഗം കൂടുന്നത് കൊണ്ട് കൂടിയ നിരക്ക് നല്‍കിയാണ് വൈദ്യതി വാങ്ങുന്നത്. ഇതിന് ശാശ്വത പരിഹാരം കാണും. മലപ്പുറം ജില്ല നേരിടുന്ന വൈദ്യുതി പ്രതിസന്ധികള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മലപ്പുറം ആസൂത്രണ ഭവനില്‍ ചേര്‍ന്ന എം. എല്‍. എ മാരുടെയും ഉന്നത ഉദ്യോഗസ്തരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും പരിഹരിക്കുന്നതിനും ഒരോ മണ്ഡലത്തിലേയും പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമാണ...

