ചെമ്മാട് ബസ് സ്റ്റാൻഡിന് മുമ്പിലെ ഓട്ടോ പാർക്കിങ്ങിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
90 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു, രണ്ട് ലക്ഷത്തിലേറെ രൂപ പിഴ ഈടാക്കി
തിരൂരങ്ങാടി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 90 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ട് ലക്ഷത്തിലേറെ രൂപ പിഴ ഈടാക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ ജി. സുഗുതന്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചെമ്മാട് ഉള്‍പ്പെടെയുള്ള താലൂക്കിന്റെ പ്രധാന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വ്യാപകമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പരിശോധനയില്‍ ചെമ്മാട് ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ബ്ലോക്ക് റോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത അഞ്ച് ഓട്ടോറിക്ഷകള്‍ക്കെതിരെയും, സമയക്രമം പാലിക്കാതെയും, ഫിറ്റ്നസ്...

