Saturday, August 22

ടി.ടി.അബ്ദുറഷീദിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ടി.ടി. അബ്ദുറഷീദ് ന്റെ നിര്യാണത്തിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി പ്രസിഡന്റ് അബ്ദു റസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് ന്റെ വിയോഗം സൊസൈറ്റിക്കും ഉപഭോക്തൃ അവകാശ സംരക്ഷണ രംഗത്തിനും തീരാനഷ്ടമാണെന്ന് യോഗത്തിൽ അനുസ്മരിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും സേവനങ്ങളും യോഗത്തിൽ അനുസ്മരിച്ചു.
ഖലീൽ സി.എച്ച്, സാബിർ പി. കൊടിഞ്ഞി, അബ്ദുറഹീം പൂക്കത്ത്, സി.വി. സലിം, കാടേരി സൈതലവി, നാസർ ചുള്ളിപ്പാറ, പി.കെ. കുട്ടി, റഫീഖ് മാസ്റ്റർ, എ.ടി. ജാബിർ, സലിം ചുള്ളിപ്പാറ, നാസർ ചുള്ളിപ്പാറ, എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
അബ്ദുറഷീദ് ന്റെ പൊതുപ്രവർത്തന രംഗത്തെ ആത്മാർത്ഥമായ ഇടപെടലുകളും സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകളും എന്നും ഓർമ്മിക്കപ്പെടുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
പരേതന്റെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ യോഗം പങ്കുചേർന്നു.

error: Content is protected !!