Saturday, August 22

സമസ്ത സെൻ്റിനറി സ്വാഗത സംഘം സമ്മേളനം 12 ന് ചെമ്മാട്; സംഘാടക സമിതി രൂപവത്കരിച്ചു

തിരൂരങ്ങാടി: സമസ്ത സെൻ്റിനറിയുടെ സ്വാഗത സംഘം രൂപവത്കരണ സമ്മേളനം അടുത്ത 12 ന് ചെമ്മാട് ഖുത്വ് ബുസ്സമാൻ ക്യാമ്പസിൽ നടക്കും. സ്വാഗത സംഘം സമ്മേളനത്തിൻ്റെ ഭാഗമായി പ്രസ്ഥാന കുടുംബത്തിൻ്റെ വിവിധ പരിപാടികൾ നടക്കും. സമസ്തയുടെ മുഴുവൻ മുശാവറ അംഗങ്ങളും പോഷക സംഘടനകളുടെ നേതാക്കളും സംബന്ധിക്കും.
പരിപാടിയുടെ സംഘാടക സമിതി ഭാരവാഹികളായി എം എൻ കുഞ്ഞി മുഹമ്മദ് ഹാജി അടങ്ങുന്ന ഉപദേശകസമിതിയും എൻ കോമുക്കുട്ടി ഹാജി (ചെയ:) ഇ മുഹമ്മദലി സഖാഫി ( ജന: കൺ:) എൻ എം സൈനുദ്ദീൻ സഖാഫി (കോഡിനേറ്റർ) പി മുഹമ്മദ് ബാവ മുസ്‌ലിയാർ, ലത്വീഫ് ഹാജി കുണ്ടൂർ, അബ്ദുർ റബ്ബ് ഹാജി, റഊഫ് സഖാഫി സി കെ നഗർ, ഇദ് രീസ് സഖാഫി (വൈ: ചെയ 🙂 എ കെ അബ്ദുല്ലക്കുട്ടി ഹാജി, സകരിയ്യ ചെറുമുമുക്ക്, ഡോ : നൂറുദ്ദീൻ റാസി, ടി സിറാജ്, എം നൗഫൽ, ആബിദ് ചെമ്മാട് (കൺ 🙂
ചെമ്മാട് സുന്നി മദ്റസയിൽ നടന്ന സംഗമത്തിൽ സയ്യിദ് ഹസൻകോയ തങ്ങൾ പ്രാർഥന നടത്തി. കേരള മുസ്‌ലിം ജമാഅത്ത് വെസ്റ്റ് ജില്ലാപ്രസിഡണ്ട് അബ്ദുർറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി
എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ വിഷയം അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ എം അബ്ദുൽ മജീദ്,, സുലൈമാൻ ഹാജി ഇന്ത്യനൂർ,
ജില്ലാ നേതാക്കളായ ഹാഫിള് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, മുഹമ്മദ് ഹാജി മൂന്നിയൂർ, എംവി അബ്ദുർ റഹ്മാൻ ഹാജി, ഇ മുഹമ്മദലി സഖാഫി, ഹംസ ഹാജി പരപ്പനങ്ങാടി, അബ്ദു സ്സമദ് മുട്ടന്നൂർ, കുഞ്ഞു കുണ്ടിലങ്ങാടി, ബഷീർ പറവന്നൂർ, പി മുഹമ്മദ് ബാവ മുസ്‌ലിയാർ സംബന്ധിച്ചു..തിരൂരങ്ങാടി സോണിലെ സംഘടനാ എക്സിക്യൂട്ടീവ് അംഗങ്ങൾ, പരപ്പനങ്ങാടി, തേഞ്ഞിപ്പലം, വേങ്ങര സോണുകളിലെ കേബിനെറ്റ് അംഗങ്ങൾ എന്നിവരാണ് പരിപാടിയിൽപങ്കെടുത്തത്

      

.

പടം:
സമസ്ത സെൻ്റിനറി സ്വാഗത സംഘം സമ്മേളനത്തിൻ്റെ
സംഘാടക സമിതി രൂപ വത്കരണ സംഗമം എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക് ഉദ്ഘാടനം ചെയ്യുന്നു

error: Content is protected !!