Tuesday, October 14

Tag: വയനാട്

മുണ്ടക്കൈ ഉരുൾപൊട്ടൽ: പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട്ഖി കോടി രൂപ നൽകി
Culture

മുണ്ടക്കൈ ഉരുൾപൊട്ടൽ: പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട്ഖി കോടി രൂപ നൽകി

തിരുവനന്തപുരം : മുണ്ടക്കൈ ഉരുൾപൊട്ടൽ: കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയാണ് സെക്രട്ടേറിയറ്റിലെത്തി ചെക്ക് കൈമാറിയത്. എസ്‌വൈഎസ്, എസ്എസ്എഫ്, ഐസിഎഫ്, ആർഎസ്‌സി എന്നീ സംഘടനകളുടെ ഇടപെടൽ മാതൃകാപരമാണെന്ന് തുക കൈമാറിയ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഖലീലുല്‍ ബുഖാരിക്കൊപ്പം സെക്രട്ടറിമാരായ എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം എന്നിവരും ഉണ്ടായിരുന്നു....
Education

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പുരസ്‌കാരം

ദേശീയതലത്തില്‍ മികവുതെളിയിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 'മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്' മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് ലെവല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ കേരളയും (എസ്.എല്‍.ക്യു.എ.സി.) ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. 2024 വര്‍ഷത്തെ എന്‍.ഐ.ആര്‍.എഫ്. റാങ്കിങ്, യു.ജി.സിയുടെ 'നാക്' പരിശോധനയില്‍ എ പ്ലസ് ഗ്രേഡ് നേട്ടം എന്നിവ പരിഗണിച്ചാണ് കാലിക്കറ്റിന് പുരസ്‌കാരം. കാലടി സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി, സര്‍വകലാശാലാ ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, സിന്‍ഡിക്കേറ്റഗം ഡോ. ടി. മുഹമ്മദ് സലീം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫോട്ടോ : 'മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്' മന്ത്രി ഡോ. ആര്‍. ബി...
university

കാലിക്കറ്റ് കായികപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

തേഞ്ഞിപ്പലം : മികച്ച കായിക പ്രകടനത്തിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 - 25 വര്‍ഷത്തെ കായികപുരസ്‌കാരങ്ങളില്‍ മൂന്നിലും ഒന്നാമതായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. ഓവറോള്‍ വിഭാഗത്തില്‍ 2981 പോയിന്റും വനിതാ - പുരുഷ വിഭാഗങ്ങളില്‍ യഥാക്രമം 1157, 1724 പോയിന്റുകളും കരസ്ഥമാക്കിയാണ് ക്രൈസ്റ്റ് മേധാവിത്വം. വിജയികള്‍ക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, കൊടകര സഹൃദയ കോളേജ് എന്നിവയ്ക്കാണ് ഓവറോള്‍ വിഭാഗത്തില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. വനിതാവിഭാഗത്തില്‍ തൃശ്ശൂര്‍ വിമലാ കോളേജ് രണ്ടാം സ്ഥാനവും പാലക്കാട് മേഴ്‌സി കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മൂന്നാം സ്ഥാനം നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കോളേജുകള്‍ക്ക് ഒരുലക്ഷം, എഴുപത്തയ്...
Obituary

വയനാട് സ്വദേശി ചേളാരിയിലെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ

തേഞ്ഞിപ്പലം : ചേളാരി പാണമ്പ്ര എളമ്പുലാശ്ശേരി സ്കൂളിന് സമീപത്തെ പാച്ചേരി കുളത്തിൽ യുവാവ് മുങ്ങി മരിച്ചനിലയിൽ. വയനാട് വൈത്തിരി അചൂരണം സ്വദേശി തൊട്ടിയിൽ കോയാമു വിന്റെ മകൻ ടി കെ യൂനുസ് (37 ) ആണ് മരണപ്പെട്ടത്. കുളിക്കാൻ ഇറങ്ങിയതായിരുന്നു എന്നാണ് കരുതുന്നത്. ചൊവ്വാഴ്ച്ച രാത്രി 11 നും ബുധനാഴ്ച രാവിലെ 8.45 നും ഇടയിലാണ് സംഭവം. തേഞ്ഞിപ്പലം പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...
Obituary, Other

യുവ ഡോക്ടറെ കോഴിക്കോട് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് :യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്. പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
error: Content is protected !!