Thursday, November 26

Tag: സമസ്ത വിശദീകരണം

ശരീഅത്തിനെ മറി കടന്നുള്ള സൂഫിസം അസംബന്ധം: ജിഫ്രി മുത്തുക്കോയ തങ്ങൾ
Kerala

ശരീഅത്തിനെ മറി കടന്നുള്ള സൂഫിസം അസംബന്ധം: ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: തസവ്വുഫ് ഇസ്‌ലാമിന്റെ അന്തസത്തയാണെന്നും അത് ശരീഅത്തിന്റെ ചട്ടക്കൂടിൽ രൂപപ്പെടേണ്ട മഹത്തായ ആത്മീയ വ്യവഹാരമാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറയുടെ  തീരുമാനപ്രകാരം 'ത്വരീഖത്ത് സത്യവും മിഥ്യയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കോഴിക്കോട് കണ്ടംകുളം കോര്‍പറേഷന്‍ ജൂബിലി ഹാളില്‍ നടന്ന പണ്ഡിത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീഅത്തിന്റെ നടപടി ക്രമങ്ങൾ പാലിക്കാത്ത സൂഫിസം തീർത്തും അസംബന്ധമാണെന്നും പുതിയ കാലത്ത് സൂഫിസത്തിന്റെ പേരിൽ കടന്നുവരുന്ന വ്യാജ പതിപ്പുകളെ വിശ്വാസികൾ കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷനായി. കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍...