പത്മശ്രീ റാബിയയുടെ വിയോഗത്തില്‍ ആം ആദ്മി പാര്‍ട്ടി അനുശോചിച്ചു
തിരൂരങ്ങാടി: പത്മശ്രീ റാബിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ആം ആദ്മി പാര്‍ട്ടി. വെള്ളിലക്കാട് എന്ന ഗ്രാമത്തില്‍ നിന്നും ഉയര്‍ന്നുവന്ന പെണ്‍കുട്ടി തന്റെ നാടിനും പരിസരങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഒരു ആലംബമായിത്തീര്‍ന്ന അത്ഭുത കഥയാണ് പത്മശ്രീ കെവി റാബിയയുടേതെന്ന് ആം ആദ്മീ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി ഷമീം ഹംസ പി ഓ അനുശോചനകുറിപ്പില്‍ അറിയിച്ചു.
വ്യക്തിപരമായ പ്രയാസങ്ങളെയും ശാരീരികാവശതകളെയും വിശ്വാസത്തിന്റെയും കര്‍മ്മശേഷിയുടെയും കരുത്തുകൊണ്ട് നേരിട്ട് വിജയിച്ച ശക്തിയും സൗന്ദര്യവും ആ ജീവിതകഥയ്ക്കുണ്ട്. കഠിനാധ്വാനം കൊണ്ട് അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചപ്പോഴും ബഹുമതികള്‍ പലതും തേടിയെത്തിയപ്പോഴും റാബിയ തന്റെ നാട്ടുകാര്‍ക്ക് സാധാരണക്കാരിയായ ആ ഗ്രാമീണ വനിത തന്നെയായിരുന്നു. 1990 കളില്‍ കേരളത്തെ ഇളക്കിമറിച്ച ശാസ്ത്രത്തിന്റെ അമരക്കാരി, നാടിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും വേ...