Monday, August 18

Tag: accident death

കൊണ്ടോട്ടിയിൽ സ്കൂട്ടറിൽ മിനിലോറിയിടിച്ച് എയർ ഇന്ത്യ വിമാന ജീവനക്കാരി മരിച്ചു
Accident

കൊണ്ടോട്ടിയിൽ സ്കൂട്ടറിൽ മിനിലോറിയിടിച്ച് എയർ ഇന്ത്യ വിമാന ജീവനക്കാരി മരിച്ചു

കൊണ്ടോട്ടി : സ്കൂട്ടറിൽ മിനിലോറിയിടിച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാന ജീവനക്കാരി മരിച്ചുകരിപ്പൂർ വിമാനതാവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരിയായ മഹാരാഷ്ട്ര ചന്തൂർ ബസാർ സ്വദേശിനി പ്രതീക്ഷ രാജേഷ് മാണ്ഡ്ലെ (22) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും പച്ചക്കറി കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം. www.tirurangaditoday.in കൊണ്ടോട്ടി പോലിസ് സ്റ്റേഷനു സമീപം കുറുപ്പത്ത് അരീക്കോട് ജംഷനിലാണ് തമിഴ്നാട് ഒട്ടംചത്രത്ത് നിന്ന് കണ്ണൂരിലേക്ക് പച്ചക്കറി കയറ്റിവന്ന മിനിലോറിയിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരിയായ പ്രതീക്ഷ രാജേഷ് മരിച്ചത്...
Accident

വള്ളിക്കുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു.

പരപ്പനങ്ങാടി : വള്ളിക്കുന്ന് അരിയല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു. പരപ്പനങ്ങാടി പുത്തൻ പീടിക സ്വദേശി പാറമ്മൽ കടുക്കേങ്ങൽ മുസ്തഫയുടെ മകൻ മുഹമ്മദ് മുശ്ഫിഖ് (18) ആണ് മരിച്ചത്. ഇന്ന് രാത്രി അരിയല്ലൂർ എം വി എച്ച് എസ് സ്കൂളിന് സമീപത്തു വെച്ചാണ് അപകടം. www.tirurangaditoday.in അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ നഹാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മുശ്ഫിഖ് കുറ്റിപ്പുറം കെ എം സി ടി എൻജിനിയറിങ് കോളേജിൽ ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ. മാതാവ്, ശരീഫാ. സഹോദരൻ: മുഷറഫ്. കബറടക്കം നാളെ പനയത്തിൽ പള്ളിയിൽ....
Accident

കാറപകടത്തിൽ പരിക്കേറ്റ മമ്പുറം സ്വദേശിയായ വാഫി വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി : കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു പരിക്കേറ്റ മമ്പുറം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറം പുൽപറമ്ബ് താമസക്കാരനുമായ വിളക്കണ്ടത്തിൽ അബ്ദു റഹീമിന്റെ മകൻ മുഹമ്മദ് സൽമാൻ (21) ആണ് മരിച്ചത്. കാളികാവ് വാഫി ക്യാമ്പസ് ചരിത്ര വിഭാഗം അവസാന വർഷ വിദ്യാർഥി യാണ്. 17 ന് പുലർച്ചെ 3.30 ന് എടയൂർ മണ്ണത്ത് പറമ്പിൽ വെച്ചാണ് അപകടം. സൽമാനും സുഹൃത്തുക്കളും എറണാകുളം കളമശ്ശേരി യിൽ നടക്കുന്ന സംസ്ഥാന വാഫി, വഫിയ്യ കലോൽസവം കഴിഞ്ഞു കാളികവിലേക്ക് തിരിച്ചു വരികയായിരുന്നു. മറ്റൊരു വാഹനത്തെ കണ്ട് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ റോഡരികിൽ ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു. ആർക്കും പുറമേക്ക് കാര്യമായ പരിക്കുണ്ടായിരുന്നില്ല. സൽമാൻ പിറകിലെ സീറ്റിൽ ആയിരുന്നു. വീട്ടിലെത്തിയ ശേഷം വയറിന് വേദന ഉണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച കോട്ടക്കൽ ആശുപത്രിയിൽ പ്രവേശ...
Malappuram

കോട്ടക്കല്‍ പുത്തൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു ; രണ്ടുപേരുടെ നില ഗുരുതരം

കോട്ടക്കല്‍ : പുത്തൂരില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു രണ്ട് പേര്‍ മരണപ്പെട്ടു. രണ്ടുപേരുടെ നില ഗുരുതരം. പരിക്കേറ്റ വരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട രണ്ട് പേരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Malappuram

ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ചങ്ങരംകുളം: ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ചങ്ങരംകുളം പാവിട്ടപ്പുറത്താണ് സംഭവം. എറവറാംകുന്ന് സ്വദേശി തെക്കത്ത് വളപ്പില്‍ ശിഹാബിന്റെ മകന്‍ ഷഹബാസ്(16) ആണ് മരിച്ചത്. ഷഹബാസിനൊപ്പമുണ്ടായിരുന്ന പാവിട്ടപ്പുറം സ്വദേശി കുളങ്ങര വീട്ടില്‍ റിഹാന്(16) പരിക്കേറ്റു. ഇരുവരും സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. ഷഹബാസിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിഹാന്റെ നില ഗുരുതരമല്ല....
Accident

പരപ്പനങ്ങാടിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി : പുത്തൻ പീടികയിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം സ്വദേശി കണ്ണൂർ ആലം മൂട് താമസക്കാരനായ അരുൺ കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും , കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറികളും തമ്മിലാണ് കൂട്ടിയിടിച്ചത്. കല്ല് ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുൺ കുമാർ. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരും, താനൂരിൽ നിന്നെത്തിയ ഫയർഫോഴ്സും പരപ്പനങ്ങാടി പോലീസ് ചേർന്നാണ് ലോറി വെട്ടി പൊളിച്ച് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. പൈനാപ്പിൾ ലോഡുമായി വന്ന ലോറി ഡ്രൈവർക്ക് അപകടത്തിൽ പരിക്കേറ്റു. മരിച്ച ഡ്രൈവറുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Local news

പരപ്പനങ്ങാടിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം

പരപ്പനങ്ങാടി : ബൈക്കും ലോറിയും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം. പരപ്പനങ്ങാടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡ് സൂപ്പി മക്കാനകത്ത് സുഹൈല്‍ (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം പുത്തന്‍ പീടികയില്‍ വച്ച് ആണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന കുട്ടിയെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൈലിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി...
Malappuram

ജുമാ നിസ്ക്കാരത്തിന് പള്ളിയിൽ പോകാൻ റോ‍ഡ് മുറിച്ചുകടക്കവെ കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

മുക്കം: മുക്കത്ത് പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. മുക്കം ഗോതമ്പ്‌ റോഡ് സ്വദേശിനി പാറമ്മല്‍ നഫീസയാണ് (71) മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ജുമാ നിസ്ക്കാരത്തിന് പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കവെ മുക്കം ഭാഗത്ത് നിന്ന് വന്ന കാറ് വയോധികയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ അതേ കാറില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Accident

കൊണ്ടോട്ടിയിൽ ലോറി മറിഞ്ഞ് അടിയിൽപെട്ട കാൽനട യാത്രക്കാരൻ മരിച്ചു

കൊണ്ടോട്ടി: ദേശീയപാത നീറ്റാണിമ്മലിൽ ലോറി മറിഞ്ഞു അടിയിൽപ്പെട്ട ഒരാൾ മരിച്ചു. നീറ്റാണി സ്വദേശി ഇട്ടിയകത്ത് അലവിക്കുട്ടി (55) ആണ് മരിച്ചത്. പ്രഭാത നിസ്കാരം കഴിഞ്ഞു മടങ്ങി പോകുമ്പോഴാണ് അപകടം. കരിങ്കല്ലുമായി പോകുന്ന ലോറിയാണ് ഇന്ന് രാവിലെ 6 മണിയോടെ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു....
Accident

സൗദിയിൽ വാഹനാപകടം; മുന്നിയൂർ സ്വദേശി മരിച്ചു

ജിസാൻ: ബിഷയിലുണ്ടായ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരിച്ചു. മൂന്നിയൂർ ആലിൻചുവട് കൗമിൽ നരിക്കോട്ട് മേച്ചേരി എൻ.എം. ഹസൻ ഹാജിയുടെ മകൻ നൂറുദ്ദീൻ (40) ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. റിയാദിൽനിന്ന് ജിസാൻ ദർബിലേക്കു വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത് എന്നാണ് അറിയുന്നത്. മാതാവ് ആയിഷ. ഭാര്യ: നഷീദ. മക്കൾ: ആസ്യ, റയ്യാൻ. അയ്റ. സഹോദരങ്ങൾ: ഷറഫുദ്ദീൻ (സൗദി), മുഹമ്മദ് ഹനീഫ (അബുദാദബി), ഹൈറുന്നിസ, ഹഫ്സത്ത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു....
Local news

തെന്നല സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ തെന്നല സ്വദേശി മരിച്ചു. തെന്നല കുറ്റിപ്പാല സ്വദേശി മഞ്ഞണ്ണിയില്‍ ആലിക്കുട്ടി ആണ് മരിച്ചത്. ബുധനാഴ്ച നടന്ന വാഹനപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു….
Accident

മുണ്ടുപറമ്പിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറം : മുണ്ടുപറമ്പിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മുണ്ടുപറമ്പ് സ്വദേശി ബാങ്ക് ഉദ്യോഗസ്ഥനായ വാസുദേവൻ എന്നയാളാണ് മരണപ്പെട്ടത്. തിരൂരിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ലവേർണ ബസും ബൈക്കും ആണ് കൂട്ടിയിടിച്ചത് . ബസ് ബൈക്ക് യാത്രികൻ്റെ ദേഹത്തിലൂടെ കയറി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു......
Accident

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു

കൊല്ലം: അഞ്ചലില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. ഏരൂര്‍ അയിലറ സ്വദേശി സുബിന്‍ ( 20 ) ആണ് മരിച്ചത്. പുനലൂര്‍ പാതയില്‍ ആര്‍ഒ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്....
Kerala

നാടകസംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു : 12 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍ : മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് 2 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി മോഹന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും നാടക സംഘത്തിലെ പ്രധാന നടിമാരാണ്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം നടന്നത്. കേളകം മലയാമ്പാടി റോഡിലെ എസ് വളവില്‍ വച്ചാണ് നാടക സംഘം സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞത്. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. 14 പേരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി ...
Malappuram

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാല്‍നട യാത്രക്കാര്‍ക്ക് നേരെ ടിപ്പര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു

പാണ്ടിക്കാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാല്‍നട യാത്രക്കാര്‍ക്ക് നേരെ ടിപ്പര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മേലാറ്റൂര്‍ സ്വദേശി ഹേമലതയാണ് (40) മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എപ്പിക്കാട് സ്വദേശി സിന്ധു മോളെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം. പാണ്ടിക്കാടെ സ്വകാര്യ ആശുപത്രിയില്‍ മകന്റെ ഭാര്യയുടെ പ്രസവ ശുശ്രൂഷക്കായി കൂട്ടു വന്നതായിരുന്നു ഹേമലത. പുലര്‍ച്ചെ ചായ കഴിക്കുന്നതിനായി പുറത്തിറങ്ങി തിരിച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഹേമലതയും, ബന്ധുവായ സിന്ധുവിനെയും ടിപ്പര്‍ ഇടിച്ചു തെറുപ്പിച്ചത്. ഹേമലത സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു....
Accident

തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് തേഞ്ഞിപ്പലം സ്വദേശി മരിച്ചു ; രണ്ട് പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് തേഞ്ഞിപ്പലം സ്വദേശി മരിച്ചു. തേഞ്ഞിപ്പലം സ്വദേശി ശരണ്‍ കൃഷ്ണ ( 23 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. എടമുട്ടത്ത് ദേശീയ പാതയില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയ ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ബസ് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കാര്‍ ഓടിച്ചിരുന്നത് ശരണ്‍ കൃഷ്ണയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധു സോണിയ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്....
Accident

ചിറമംഗലത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു

പരപ്പനങ്ങാടി: സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുകയായിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചിറമംഗലം അങ്ങാടിക്ക് സമീപം റയിൽ പാളത്തിൽ വെച്ചാണ് സംഭവം. ചിറ മംഗലം സ്വദേശി പനയത്തിൽ അസീസ് ആണ് മരിച്ചത്. ഇന്ന് രാത്രി 2 സുഹൃത്തുക്കളോടൊപ്പം നടന്നു പോകുമ്പോഴാണ് അപകടം. റെയിൽ പാളത്തിന് സമീപത്താണ് വീട്.
Accident

വാഹനാപകടത്തിൽ പരുക്കേറ്റ എ ആർ നഗർ സ്വദേശി മരിച്ചു

എ ആർ നഗർ: ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻമരിച്ചു. എ ആർ.നഗർ പാലമഠത്തിൽച്ചിന സ്വദേശി മണ്ണിൽതൊടിയിൽ പുതുക്കുളങ്ങര മാട്ടറ അബ്ദുല്ലക്കുട്ടി (62) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് നെടിയിരുപ്പ് എൻഎച്ച് കോളനി റോഡ് ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.ഭാര്യ: മൈമൂനത്ത്. മക്കൾ: ഹസനത്ത്, മുനീറ, സമീറ, അനസ്....
Kerala

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം : പാലോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തൃശ്ശൂര്‍ ടെമ്പിള്‍ സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥനായ പെരിങ്ങമ്മല കാട്ടിലക്കുഴി സ്വദേശി കാര്‍ത്തിക് (29) ആണ് മരിച്ചത്. പാലോട് പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് വെച്ചാണ് അപകടം നടന്നത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ കാര്‍ത്തിക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല....
Malappuram

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

എടപ്പാള്‍ : ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ എടപ്പാള്‍ മണൂരില്‍ ആയിരുന്നു അപകടം. കണ്ടനകം കെഎസ്ആര്‍ടിസിക്ക് സമീപം മനോജ് വാര്യരുടെ മകന്‍ കണ്ണന്‍ (27) ആണ് മരിച്ചത്.
Local news

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് മുന്നിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

തിരൂരങ്ങാടി : കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ ആയ മുന്നിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി ദീപു (രതീപ് നായർ ) ആണ് മരിച്ചത്. ഉള്ളിയേരി കൂമുള്ളിയിൽ ഇന്ന് വൈകുന്നേരം 3 മണിയോട് കൂടെയാണ് അപകടം നടന്നത്. കൂമുള്ളി മില്‍മ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും കുറ്റ്യാടി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ്സിന്റെ സൈഡിന് കൂട്ടിയിടിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. റോഡില്‍ വീണ ദീപുവിൻ്റെ കാലിന് മുകളിലൂടെ ബസ്സ് കയറിയിറങ്ങി. നാട്ടുകാര്‍ ചേര്‍ന്ന് മൊടക്കല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൂന്നിയൂർ മാസ്ക്ലബ്ബ് ട്രഷററാണ് ദിപു . നല്ല ഒരു ഗായകൻ കൂടിയായ ദീപു മൂന്നിയൂരിലെ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന...
Accident

ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു ; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം, 2 പേര്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂര്‍ സ്വദേശികളായ ലിംഗേശ്വരന്‍ ( 24 ), സഞ്ജയ് (22), കേശവന്‍ (24) എന്നിവര്‍ സംഭവം സ്ഥലത്തു വച്ചു തന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂര്‍ സ്വദേശികളായ മോനിഷ് (22), സേവക് (22) എന്നിവര്‍ ഗുരുതര പരിക്കുകളോടെ കമ്പത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദീപാവലി ദിനത്തില്‍ വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം നടന്നത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. കമ്പം ഗൂഡല്ലൂര്‍ റോഡില്‍ സ്വകാര്യ വനിതാ കോളേജിന് സമീപം മ്പത്ത് നിന്നും ഗൂഡല്ലൂരിലേക്ക് വന്ന മൂവര്‍ സഞ്ചരിച്ച ബൈക്കും ഗുഡല്ലൂരിന്‍ നിന്നും കമ്പത്തേക്ക് പോയ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ഗൂഡല്ലൂര്‍ നോര്‍ത്ത് പൊല...
Malappuram

പോത്തുകല്ലില്‍ വാഹനാപകടം ; വയനാട് സ്വദേശി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

പോത്തുകല്ല് വെളുമ്പിയംപാടത്ത് വാഹനാപകടത്തില്‍ വയനാട് സ്വദേശിയായ വയോധികന്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വയനാട് വൈത്തിരി പൊഴുതനയിലെ പെരിക്കാത്ര വീട് മോയീന്‍ (75) ആണ് മരിച്ചത്. ഓട്ടോയും കാറും ഇടിച്ചാണ് അപകടം നടന്നത്. ഇന്ന് ഉച്ചക്കു ശേഷം ആണ് അപകടം. മോയീന്റെ ബന്ധു ശിഹാബ്, ഓട്ടോ ഡ്രൈവര്‍ കുട്ടിമാന്‍ എന്നിവര്‍ക്ക് പരിക്കുണ്ട്....
Accident

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ട് താനാളൂർ സ്വദേശിയായ ഡ്രൈവർ മരിച്ചു

ബംഗളുരു: മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട കെ എസ് ആർ ടി സി യുടെ സൂപ്പർ ഡീലക്സ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. താനാളൂർ പകര സ്വദേശി ചത്തിയത്തിൽ ഹസീബ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 ന് നഞ്ചൻ ഗോഡിന് സമീപം മധൂരിൽ വെച്ചാണ് അപകടം. മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകീട്ട് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി യുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 4മണിയോടെ നെഞ്ചൻ ഗോഡിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറിയാണ് അപകടം. മുമ്പിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് അപകടം ഒഴിവാക്കാൻ ബസ്സ് വെട്ടിക്കവേ നിയന്ത്രണം നഷ്ടപെട്ടു ഇടിച്ചു കയറുകയായിരുന്നു എന്നാണ് അറിയുന്നത്. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സീറ്റിൽ നിന്നും ബസ്സിനുള്ളിലേക്ക് തന്നെ തെറിച്ചു വീണു. വീഴ്ചയിൽ ബസ്സിന്റെ മെയിൻ ഗ്ലാസ്സിലടിച്ചു തലക്കും, വാരിയെല്ലിനും ഗുര...
Accident

കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് ചങ്ങരംകുളം സ്വദേശികളായ സ്ത്രീയും മരുമകളും മരിച്ചു

പെരിന്തൽമണ്ണ : നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് ഒരു കുടുംബത്തിലെ 2 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ചങ്ങരംകുളം കോക്കൂര്‍ സ്വദേശികളായ മാളിയേക്കല്‍ ആയിഷ(76), മരുമകൾ സജ്ന(43) എന്നിവരാണ്‌ മരിച്ചത്‌. സജ്നയുടെ ഭര്‍ത്താവ്‌ അഷറഫിനെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്ന് ഉച്ചയ്ക്കാണ് അപകടം. പട്ടാമ്പി പെരിന്തൽമണ്ണ റോഡില്‍ കൊപ്പത്ത് വെച്ചാണ് ആകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മറിയുകയായിരുന്നു ഒരു കുടുംത്തിലെ 2 പേർ മരിച്ചു.മരണപ്പെട്ടത് ഉമ്മയും മരുമകളുമാണ്.ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ആണ്‌ അപകടം. ഇവര്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട്‌ മരത്തിലിടിച്ച ശേഷം താഴ്ചയിലേക്ക്‌ മറിഞ്ഞാണ്‌ അപകടം. മൃതദ്ദേഹം പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിൽ മോർച്ചറിയിൽ....
Breaking news

ദേശീയപാത മുന്നിയൂർ പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് 2 യുവാക്കൾ മരിച്ചു

മുന്നിയൂർ: തൃശൂർ കോഴിക്കോട് ദേശീയപാത പടിക്കലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം.ടി.നിയാസ് (19), എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. ദേശീയപാതയിൽ പുതുതായി നിർമിച്ച 4 വരി പാതയിൽ നിന്ന് പടിക്കലിൽ സർവീസ് റോഡിലേക്ക് ഭാഗത്ത് സ്ഥാപിച്ച കോണ്ക്രീറ്റ് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും നിയാസ് കോഴിക്കോട് മെഡിക്കൽ കോളേജിലും വെച്ചാണ് മരിച്ചത്....
Kerala

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

പാലക്കാട്: വടക്കാഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി....
Accident, Local news

മസ്ക്കറ്റിൽ വാഹന അപകടത്തിൽ പരപ്പനങ്ങാടി സ്വദേശിക്ക് ദാരുണാന്ത്യം

പരപ്പനങ്ങാടി : മസ്ക്കറ്റിൽ ഉണ്ടായ വാഹന അപകടത്തിൽ പരപ്പനങ്ങാടി സ്വദേശി മരിച്ചു. നമ്പുളം സൗത്ത് കളരിക്കൽ റോഡിലെ പാലക്കൽ പ്രദീപ് (58) ആണ് മരിച്ചത്. 35 വർഷത്തോളമായി മസ്ക്കറ്റിൽ ബേക്കറി ബിസിനസ് നടത്തുകയായിരുന്നു. പിതാവ്:പരേതനായ അപ്പു. മാതാവ്:ദേവകി. ഭാര്യ:പ്രീതി. മക്കൾ: ആദിത്യ എന്ന ശ്രീകുട്ടൻ(സി.എ വിദ്യാർഥി), അഭിരാം എന്ന അച്ചു (റഷ്യയിൽ എം.ബി.ബി.എസ് വിദ്യാർഥി). സഹോദരങ്ങൾ: രാജൻ (റിട്ട.എസ്.ഐ), ഷാജി (ഗൗണ്ട് വാട്ടർ എൽ.ഡി, തിരുവനന്തപുരം, ഷിജു(എ.എസ്.ഐ, ജില്ലാ ക്രൈം ബ്രാഞ്ച് മലപ്പുറം), പ്രിയേഷ് മസ്ക്കറ്റ്, ഷീജ (അങ്കൺവാടി ടീച്ചർ). സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ...
Malappuram

വള്ളുവമ്പ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിച്ച് പറമ്പില്‍പീടിക സ്വദേശിയായ 19 കാരന് ദാരുണാന്ത്യം

മലപ്പുറം : പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പറമ്പില്‍പീടിക സ്വദേശിയായ 19 കാരന് ദാരുണാന്ത്യം. പറമ്പില്‍പീടിക വരപ്പാറ സ്വദേശി വരിച്ചാലില്‍ വീട്ടില്‍ പരേതനായ ചെമ്പന്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ഹാഷിര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. മലപ്പുറം മഅ്ദിന്‍ പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹാഷിര്‍ കൂട്ടുകാരനോടൊപ്പം കോളേജിലേക്കുള്ള യാത്രാമധ്യേ ബസ്സിനെ മറി കടക്കാനുള്ള ശ്രമത്തിനിടെ ബൈക്കില്‍ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. സഹയാത്രികനായ പടിക്കല് പാപ്പനൂര്‍ റോഡ് സ്വദേശി റയ്യാന്‍ ചികിത്സയിലാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. സഹോദരങ്ങള്‍: അജ്മല്‍ സുനൂന്‍, തബ്ഷീര്‍, മിദ്‌ലാജ്....
Accident

ലുലുമാൾ സന്ദർശിച്ചു മടങ്ങുന്നതിനിടെ ബൈക്ക് മതിലിൽ ഇടിച്ച് ചേറൂർ കോളേജ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര ടി.എഫ്‌.സി ഫ്രൂട്ട്സ്‌ ഉടമ അമ്പലക്കണ്ടി സ്വദേശി കുഴിമ്പാട്ടിൽ ചേക്കു-ശമീറ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ജസീം(19) ആണ് മരിച്ചത്. സഹോദരന്‍ മുഹമ്മദ് ജിന്‍ഷാദ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിന്‍ഷാദിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് ലഭിക്കുന്ന വിവരം. ചേറൂർ പി.പി.ടി.എം.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌ ബി.കോം(സി.എ) രണ്ടാം വർഷ വിദ്യാർത്ഥിയും സജീവ എം എസ് എഫ് പ്രവർത്തകനുമാണ് ജസീം. ഇന്ന് പുലര്‍ച്ചെ 1.45ഓടെ മുക്കം വട്ടോളി പറമ്പിലാണ് അപകടം നടന്നത്. ഇരുവരും കോഴിക്കോട് മാങ്കാവിലെ പുതിയ ലുലു മാള്‍ സന്ദര്‍ശിച്ച് മടങ്ങി വരികയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിനും ബൈക്കിനും ഇടയില്‍ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു ജസീം. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെത്തിയ അഗ്നിരക്ഷാ...
error: Content is protected !!