Wednesday, August 19

Tag: Amal

ചിറകുകൾ’പദ്ധതി: ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കാൻ ഇ.എം.ഇ.എ. സ്കൂളിന്റെ മാതൃകാ സംരംഭം
Education

ചിറകുകൾ’പദ്ധതി: ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കാൻ ഇ.എം.ഇ.എ. സ്കൂളിന്റെ മാതൃകാ സംരംഭം

‘കൊണ്ടോട്ടി: ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടുന്ന ചെമ്മലപ്പറമ്പ് ഗ്രാമത്തെ മാതൃകാ ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇ.എം.ഇ.എ. സ്കൂൾ നടപ്പാക്കുന്ന ‘ചിറകുകൾ’ സമഗ്ര സാമൂഹിക പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടക്കമായി. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതിനൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ സമഗ്രമായി ചേർത്തുനിർത്തുന്നതിനുള്ള വിവിധ ഇടപെടലുകളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. സ്കൂളിലെ വിവിധ ക്ലബുകൾ, അമൽ ഇൻസ്പയർ കൂട്ടായ്മ, ഡിവിഷൻ കൗൺസിലർ ഫൗസിയ ഇക്ബാൽ,സമീപ ഡിവിഷൻ കൗൺസിലർ വി.കെ ഖാലിദ്,കുടുംബശ്രീ യൂണിറ്റ്, ആശാ പ്രവർത്തകർ, പ്രാഥമിക ആരോഗ്യകേന്ദ്രം, വിവിധ സാമൂഹിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, പൂർവ്വ വിദ്യാർത്ഥികൾ, പി.ടി.എ.സ്കൂളിലെ സ്പെഷ്യൽ എജ്യൂക്കേറ്റർ റാഷിദ് പയേരി , എന്നിവരോടൊപ്പം സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർമാർ, അധ്യാപകർ, ബിസിനസ് രംഗത്തെ പ്രമുഖർ ...
error: Content is protected !!