Tag: Ambulance

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി ; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു
Accident

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി ; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു

കോഴിക്കോട് : ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു. കോഴിക്കോട് നഗരത്തില്‍ പുലച്ചെ 3.50നാണ് അതിദാരുണമായ അപകടമുണ്ടായത്. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഉള്‍പ്പെടെ ആറു പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം. മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന സുലോചനയെ അത്യാസന്ന നിലയില്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയായിരുന്നു അപകടം. ശക്തമായ മഴയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റ് ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ആംബുലന്‍സില്‍ നിന്ന് തീ പടര്‍ന്ന് സമീപത്തെ നാലു നില കെട്ടിടത്തിന്റെ ഒരു ഭാഗവും കത്തി നശിച്ചു. ആംബുലന...
Kerala

മന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് രോഗിയുമായി വന്ന ആംബുലന്‍സ് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് രോഗിയുമായി വന്ന ആംബുലന്‍സ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത രോഗിയുമായി വന്ന ആംബുലന്‍സാണ് കൂട്ടിയിടിച്ചത്. കോട്ടയത്ത് നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രിയുടെ പൈലറ്റ് വാഹനം. അപകടത്തില്‍ രോഗിക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...
Kerala, Local news, Malappuram, Other

കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

വേങ്ങര : കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് പിടി അലവി അധ്യക്ഷത വഹിച്ചു സിപിഐഎം കോട്ടക്കല്‍ ഏരിയ സെക്രട്ടറി അലവി, ഏരിയ കമ്മിറ്റി മെമ്പര്‍ എന്‍ കെ പോക്കര്‍, സബാഹ് കുണ്ടുപുഴക്കല്‍, കെവി ബാലസുബ്രഹ്‌മണ്യന്‍, കെ ടി സമദ് പഞ്ചായത്ത് മെമ്പര്‍മാരായ ഇസ്മായില്‍, ഹംസ, എല്‍സി സെക്രട്ടറി മണി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു രജീഷ് സ്വാഗതവും അബ്ദുല്ല കുട്ടി നന്ദിയും പറഞ്ഞു ...
Information

രോഗിയുമായി പോയ അംബുലന്‍സിന് മാര്‍ഗതടസ്സം സൃഷ്ടിച്ച കാര്‍ ഉടമയ്‌ക്കെതിരെ കര്‍ശന നടപടി

കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായ പോയ ആംബുലന്‍സിന് മാര്‍ഗതടസ്സം സൃഷ്ടിച്ച വാഹന ഉടമയ്‌ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഉടമയായ കോഴിക്കോട് സ്വദേശി തരുണിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. തരുണിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. ഇയാള്‍ക്ക് മെഡിക്കല്‍ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തില്‍ പരിശീലനം നല്‍കാനും തീരുമാനമായി. രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലന്‍സിനാണ് കാര്‍ മാര്‍ഗതടസം ഉണ്ടാക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി ബൈപ്പാസ് വരെയാണ് ആംബുലന്‍സിന് തടസ്സം സൃഷ്ടിച്ച് കോഴിക്കോട് സ്വദേശി തരുണ്‍ കാറോടിച്ചത്. കെഎല്‍ 11 എആര്‍ 3542 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ് ആംബുലന്‍സിന്റെ വഴി തടഞ്ഞത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് ഗ...
Accident, Information

തൃശ്ശൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്, വിവരമറിഞ്ഞ് അപകട സ്ഥലത്തേക്ക് പോയ മറ്റൊരു ആംബുലന്‍സും അപകടത്തില്‍പ്പെട്ടു

തൃശൂര്‍ : കുന്നംകുളം പന്തല്ലൂരില്‍ രോഗിയുമായി വന്ന ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ റഹ്‌മത്ത് (48), ബന്ധു ഫെമിന (30), ഭര്‍ത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ആംബുലന്‍സ് നിയന്ത്രണം വിടുകയായിരുന്നു. ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഫെമിനയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴാണ് മരത്തിലിടിച്ച് മറിഞ്ഞത്. റഹ്‌മത്തിന്റെ മകന്‍ ഫാരിസ്, ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞ് അപകട സ്ഥലത്തേക്ക് പോയ മറ്റൊരു ആംബുലന്‍സ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു. ...
error: Content is protected !!