Tag: Anganwadi

മമ്പുറം തടത്തില്‍ കോളനി അങ്കണവാടി ഇനി സ്വന്തമായ കെട്ടിടത്തിലേക്ക്
Kerala, Local news, Malappuram, Other

മമ്പുറം തടത്തില്‍ കോളനി അങ്കണവാടി ഇനി സ്വന്തമായ കെട്ടിടത്തിലേക്ക്

തിരൂരങ്ങാടി : അബ്ദു റഹ്‌മാന്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം പ്രദേശത്തുക്കരുടെ ഏറെ നാളത്തെ ആഗ്രഹവും ആവശ്യവുമായിരുന്ന മമ്പുറം പത്തൊമ്പതാം വാര്‍ഡ് തടത്തില്‍ കോളനി അങ്കണവാടി ഇനി സ്വന്തമായ കെട്ടിടത്തിലേക്ക്. അങ്കണവാടി ബ്ലോക്ക് തലകെട്ടിട നിര്‍മ്മാണോദ്ഘാടനം കുഞ്ഞാലിക്കുട്ടി എംഎല്‍എ നിര്‍വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും അങ്കണവാടി കമ്മിറ്റി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ...
Education

അങ്കണവാടിയും ആരോഗ്യകേന്ദ്രവും നാടിന് സമർപ്പിച്ചു

കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ മണ്ഡലം ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 28 ലക്ഷം ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ നിറമരുതൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ കാളാട് ആരോഗ്യകേന്ദ്രവും 12 ലക്ഷം രൂപ ചെലവിൽ നിർമിച്ച ആറാം വാർഡിലെ പടിഞ്ഞാറങ്ങാടി സമന്വയ നഗർ 123-ാം നമ്പർ അങ്കണവാടിയും നാടിന് സമർപ്പിച്ചു. മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. നിറമരുതൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി സൈതലവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രേമ, നിറമരുതൂർ പഞ്ചായത്ത് അംഗം കെ ഹസീന, പഞ്ചായത്ത് സെക്രട്ടറി ബിനുരാജ്, ഡോ. വരുൺ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം കെ.ടി ശശി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ഫാത്തിമ നന്ദിയും പറഞ്ഞു. ...
Education, Information

വേങ്ങര ഗ്രാമപഞ്ചായത്ത്തല അങ്കണവാടി പ്രവേശനോത്സവം പരപ്പിൽപാറ അങ്കണവാടിയിൽ വെച്ച് സംഘടിപ്പിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം പരപ്പിൽപാറ അങ്കണവാടിയിൽ പരപ്പിൽപാറ യുവജന സംഘത്തിന്റെ പങ്കാളിത്വത്തോടെ വിപുലമായി സംഘടിപിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലീമിന്റെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവ പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ പൂച്ച്യാപ്പു ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്,സി ഡി പി ഒ ശാന്തകുമാരി , സൂപ്പർവൈസർമാരായ ഷാഹിന, ലുബ്ന, മുമ്പീന, അങ്കണവാടി വർക്കർ ബ്ലസി , ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ, അങ്കണവാടി ഹെൽപ്പർ പ്രിയ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നടന്ന സംസാകാരിക ഘോഷയാത്രയിൽ വിദ്യാത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. തുടർന്ന് വിദ്യാത്ഥികളുടെയും പൂർവ്വ വിദ്യാത്ഥികളുടെയും കലാപരിപാടികളും നടന്ന്. ക്ലബ്ബ് പ്രവർത്തകരായ അജ്മൽ കെ , സുമേഷ് വി , ഷിബിലി എ.ടി, ഷിബിൽ സി, സാബിത്ത് ഇ, ഫർഷാദ് എന്ന...
Education, Information

സ്മാര്‍ട്ട് അംഗണ്‍വാടി പദ്ധതി ; കുറുവില്‍കുണ്ട് അങ്കണ്‍വാടിയുടെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു

സംസ്ഥാന സര്‍ക്കാറിന്റെ സ്മാര്‍ട്ട് അംഗണ്‍വാടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വേങ്ങര ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുറുവില്‍കുണ്ട് അങ്കണ്‍വാടിയുടെ തറക്കല്ലിടല്‍ കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ നിര്‍വഹിച്ചു. പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ നജ്മുന്നിസ മുഹമ്മദ് സാദിഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ ഷുഹിജ ഇബ്രാഹിം മുഖ്യ അതിഥിയായി. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എകെ സലീം, മങ്കട മുസ്തഫ, ടിവി മുഹമ്മദ് ഇഖ്ബാല്‍, ഹംസ മൂട്ടപ്പറമ്പന്‍ , ഇബ്രാഹീം മണ്ടോടന്‍, ജാബിര്‍ ടിവി, അനീസ് ടിവി, ജംഷീര്‍ കെകെ, ഗഫൂര്‍ സിടി, ഇസ്മായില്‍ സിടി, കോണ്‍ട്രാക്ടര്‍ മുസ്തഫ, ഓവര്‍സിയര്‍ മനാഫ്, ടീച്ചര്‍മാരായ അനിതപ്രഭ, ജയശ്രീ, നൗഫല്‍ എടി, ഹംസ പിടി, മുഹമ്മദ് സാദിഖ് കോടിയാട്ട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ...
Local news

കൊടിഞ്ഞി മച്ചിങ്ങത്താഴം അങ്കണവാടി ഉദ്‌ഘാടനം ചെയ്തു; കെട്ടിടം പണി ഇഴഞ്ഞു നീങ്ങിയത് വിവാദമായിരുന്നു

ഒടുവിൽ കൊടിഞ്ഞി മചിങ്ങതാഴം അംഗണവാടി ക്ക് കെട്ടിടമായി. സ്വന്തം സ്ഥലം ലഭ്യമാക്കി പഞ്ചായത്ത് കെട്ടിടത്തിന് ഫണ്ട് അനുവദിച്ചെങ്കിലും വര്ഷങ്ങളെടുത്താണ് പണി പൂർത്തിയാക്കിയത്. https://youtu.be/7dubfu8Bzjg വീഡിയോ വാർത്ത ഏറെക്കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 144 നമ്പർ അംഗണവാടിക്ക് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ മുന്നിട്ടിറങ്ങിയാണ് സ്വന്തം സ്ഥലം കണ്ടെത്തിയത്.പഞ്ചായത്ത് ഫണ്ടിനു പുറമെ 3 ലക്ഷത്തോളം രൂപ നാട്ടുകാരും സ്വരൂപിച്ച് 2018 ൽ സ്ഥലം വാങ്ങിയത്. അംഗണ വാടിക്ക് സ്വന്തം കെട്ടിടമുണ്ടാക്കാൻനന്നമ്പ്ര ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പ്രവൃത്തി കരാറെടുത്ത കരാറുകാരൻ യഥാ സമയം പണി പൂർത്തിയാക്കാത്തതിനാൽ 3 വര്ഷത്തോളമാണ് കുരുന്നുകൾ സ്വന്തം കെട്ടിടത്തിലേക്ക് കയറാൻ കാത്തിരുന്നത്.പ്രവൃത്തി വൈകുന്നത് സംബന്ധിച്ച് പഞ്ചായത്ത് വികസന സെമിനാറിൽ ബഹളം ഉണ്ടാകുകയും ചെയ്തിരുന്നു. ...
error: Content is protected !!