കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ എം.സി.എ. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ സെന്ററുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.സി.എ. പ്രവേശന പരീക്ഷക്ക് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍വകലാശാലാ കാമ്പസ്, അരണാട്ടുകര ജോണ്‍ മത്തായി സെന്റര്‍, കുറ്റിപ്പുറം, മഞ്ചേരി, മണ്ണാര്‍ക്കാട്, മുട്ടില്‍, പുതുക്കാട്, വടകര, തളിക്കുളം, പുല്ലൂറ്റ്, തിരൂര്‍ (തൃശൂര്‍), പാലക്കാട് എന്നീ സി.സി.എസ്.ഐ.ടി.കളിലും പേരാമ്പ്ര റീജിണല്‍ സെന്ററിലുമാണ് എം.സി.എ. പ്രോഗ്രാം നടത്തുന്നത്. പ്രവേശന പരീക്ഷ മെയ് 21, 22 തീയതികളില്‍ നടക്കും. വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 7017 പി.ആര്‍. 495/2022
ലെയ്‌സണ്‍ ഓഫീസര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ ലെയ്‌സണ്‍ ഓഫീസര്‍ (ന്യൂഡല്‍ഹിയില്‍) തസ്തികയില്‍ പാര്‍ട്ട്-ടൈം കരാര്...