Tag: Ar nagar panchayath

മിഴി തുറക്കാതെ മമ്പുറം പാലത്തിലെ ലൈറ്റുകള്‍ ; തിരിഞ്ഞു നോക്കാതെ അധികൃതര്‍
Kerala, Local news, Malappuram, Other

മിഴി തുറക്കാതെ മമ്പുറം പാലത്തിലെ ലൈറ്റുകള്‍ ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

തിരൂരങ്ങാടി : മമ്പുറം പാലത്തിന്റെ ലൈറ്റുകള്‍ അണഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. സംഭവത്തില്‍ നിരവധി തവണ നഗരസഭയില്‍ പരാതി പറഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. പാലത്തില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകാരാണ് നന്നാക്കേണ്ടത് എന്നാണ് നഗരസഭ പറയുന്നത്. എന്നാല്‍ നഗരസഭയ്ക്ക് പരസ്യബോര്‍ഡുകള്‍ക്കുള്ള ഫണ്ട് നല്‍കുന്നുണ്ടെന്ന് പരസ്യ കമ്പനിക്കാര്‍ പറയുന്നു. ഇതിനിടയില്‍ നാട്ടുകാരും സ്വലാത്തിനു വരുന്നവരും നട്ടം തിരിയുകയാണ്. സാമൂഹ്യവിരുദ്ധരുടെ താവളവും കൂടി ആയിക്കൊണ്ടിരിക്കുകയാണ് പാലം. രാത്രി എട്ടു മണിയാകുന്നതോടെ വളരെയധികം ഇരുട്ടു പിടിച്ച പാലത്തില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. തകരാറിലായ ലൈറ്റുകള്‍ അടിയന്തരമായി റിപ്പയര്‍ നന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അം ആദ്മി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഹീം പുക്കത്ത് പ്രസിഡണ്ട് ഹംസക്കോയ ...
Health,

പേ വിഷബാധ: പ്രതിരോധം. ഡോക്ടറോട് സംവദിക്കാം പരിപാടി സംഘടിപ്പിച്ചു

കുന്നുംപുറം : ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായിപേ വിഷബാധ : പ്രതിരോധം. ഡോക്ടറോട് സംവദിക്കാം എന്ന പരിപാടി സംഘടിപ്പിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ലിയാഖത്തലി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.ശ്രീജ സുനിൽ അധ്യക്ഷ്യം വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. എ കെ റഹീന ആമുഖ ഭാഷണം നടത്തി. അസിസ്റ്റന്റ് സർജൻ ഡോ. ഹരിത മോഹൻ വിഷയമവതരിപ്പിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/GFGfJgNS6Vw2bZN7pek4UB സദസ്സിൽ നിന്നുമുള്ള സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകിആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെർപേഴ്സൺ സി.ജിഷ, ക്ഷേമ കാര്യ ചെയർമാൻ അബ്ദുൽ റഷീദ് കൊണ്ടാനത്ത്, വാർഡ് അംഗങ്ങളായ കെ എം പ്രദീപ്കുമാർ, പി ശംസുദ്ധീൻ, സി.മുഹമ്മദ്‌ ജാബിർ, ഷൈലജ പുനത്തിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ് ഫൈസൽ,പബ്ലിക് ഹെൽത്ത്‌ നഴ്‌സ് പി. തങ്ക, ജെ എച്ച് ഐ മാരായ സി കെ നാസർ അഹമ്മദ്, ടി. ഗിരീഷ് കുമാർ, സ്റ്റാഫ് ...
Other

എ ആർ നഗറിൽ പോസ്റ്റർ നിർമാണ മത്സരവും ശുചിത്വ വിളംബര റാലിയും നടത്തി

കുന്നുംപുറം : ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരവും ശുചിത്വ വിളമ്പര റാലിയും പ്രസിഡന്റ് കെ. ലിയാഖത്തലി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.ശ്രീജ സുനിൽ അധ്യക്ഷ്യം വഹിച്ചു. ആരോഗ്യം വിദ്യാഭ്യാസ സ്ഥിരം സമിതി ചെർപേഴ്സൺ സി.ജിഷ, ക്ഷേമ കാര്യ ചെയർമാൻ അബ്ദുൽ റഷീദ് കൊണ്ടാനത്ത്, വാർഡ് അംഗങ്ങളായ കെ എം പ്രദീപ്കുമാർ, പി ശംസുദ്ധീൻ, സി.മുഹമ്മദ്‌ ജാബിർ, ഷൈലജ പുനത്തിൽ, മെഡിക്കൽ ഓഫിസർ ഡോ. എ കെ റഹീന, അസിസ്റ്റന്റ് സർജൻ ഡോ. ഹരിത മോഹൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ് ഫൈസൽ,പബ്ലിക് ഹെൽത്ത്‌ നഴ്‌സ് പി. തങ്ക, ജെ എച്ച് ഐ മാരായ സി കെ നാസർ അഹമ്മദ്, ടി. ഗിരീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ അസീസ്, നഴ്സിംഗ് ഓഫീസർ കെ. ജിനു എന്നിവർ പ്രസംഗിച്ചു. ശുചിത്വം നാടിൻ മഹത്വം എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ നിർമാണ മത്സരത്തിൽ വിജയികളായ സ്കൂളുകൾക്ക് ട...
Obituary

എആർ നഗർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഹനീഫ അന്തരിച്ചു

എആർ നഗർ: പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാലമഠത്തിൽ കോഴിശ്ശേരി ഹനീഫ എന്ന കുഞ്ഞാപ്പു (54) അന്തരിച്ചു. കുന്നുംപുറം കൊടക്കല്ല് സ്വദേശിയാണ്. ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ. കോണ്ഗ്രസ് നേതാവായ ഇദ്ദേഹം ഏഴാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ രാത്രി ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു. ഭാര്യ, സലീന. മക്കൾ: മുക്താർ, മനാഫിർ. ഒരു പെണ്കുട്ടിയുമുണ്ട്. ...
error: Content is protected !!