Tag: areekkode

അവിശ്വാസത്തിലൂടെ പുറത്താക്കി, എന്നിട്ടും തിരിച്ചു വന്നു ; കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റായി വീണ്ടും പിവി ഉസ്മാന്‍
Malappuram

അവിശ്വാസത്തിലൂടെ പുറത്താക്കി, എന്നിട്ടും തിരിച്ചു വന്നു ; കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റായി വീണ്ടും പിവി ഉസ്മാന്‍

അരീക്കോട് : കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റായി ലീഗിലെ പിവി ഉസ്മാനെ വീണ്ടും തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പിവി ഉസ്മാന്‍ വിജയിച്ചു. നേരത്തെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ് പിന്തുണയില്‍ പാസായിരുന്നു. പ്രസിഡന്റായിരുന്ന പി.വി.ഉസ്മാന്‍ പുറത്തായ ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്. 3 അംഗങ്ങളുള്ള കോണ്‍ഗ്രസിലെ ഒരു അംഗം വിട്ടുനിന്നു. രണ്ടു പേരുടെ വോട്ടുകള്‍ അസാധുവായി. ...
Malappuram

ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു

മലപ്പുറം: അരീക്കോട് കീഴുപറമ്പില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. കീഴുപറമ്പ് കുനിയില്‍ പാലാപറമ്പില്‍ സന്തോഷിന്റെ മകള്‍ അഭിനന്ദ (12) ചെറുവാലക്കല്‍ പാലാപറമ്പില്‍ ഗോപിനാഥന്റെ മകള്‍ ആര്യ (16) എന്നിവരാണ് മരിച്ചത്. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. കുനിയില്‍ മുടിക്കപ്പാറയിലെ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണാണ് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. മൂന്ന് കുട്ടികള്‍ ആണ് അപകടത്തില്‍ പെട്ടത്. ഒരാളെ ചികിത്സയില്‍ ഉള്ള ആര്യയുടെ അച്ഛന്റെ സഹോദരി ബിന്ദു ആണ് രക്ഷിച്ചത്. അപ്പോഴേക്കും മറ്റു രണ്ട് കുട്ടികള്‍ മുങ്ങിപ്പോയി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടോടെ കൂട്ടുകാര്‍ക്കൊപ്പമാണ് ഇരുവരും കുളിക്കാന്‍ പോയത്. നീന്തി കുളിക്കുന്നതിനിടെ ഇവര്‍ മുങ്ങിത്താഴ്ന്നതോടെ, കൂടെയുണ്ടായിരുന്നവര്‍ ശബ്ദമുണ്ടാക്കി ആളെക്കൂട്ടി. അരീക്കോട് പൊലീസും മുക്കത്തുനിന്...
Malappuram, Other

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ വിദേശതാരം ആള്‍ക്കൂട്ട മര്‍ദനത്തിരയായ സംഭവം ; ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി താരം

മലപ്പുറം: അരീക്കോട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ വിദേശതാരം ആള്‍ക്കൂട്ട മര്‍ദനത്തിരയായ സംഭവത്തില്‍ താരം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. അരീക്കോടിനടുത്ത് ചെമ്മ്രകാട്ടൂര്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് ഐവറികോസ്റ്റ് ഫുട്‌ബോള്‍ താരം ആള്‍ക്കൂട്ട മര്‍ദനത്തിനിരയായത്. താരം ഇന്നലെ ജില്ലാ പോലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി നല്‍കി. തന്നെ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തവര്‍ക് നിയമപരമായ പരമാവധി ശിക്ഷ തന്നെ നല്‍കുമെന്ന് പോലീസ് മേധാവി ഫുട്‌ബോള്‍ താരത്തിനു ഉറപ്പ് നല്‍കി, കൂടാതെ ഡല്‍ഹിയിലെ ഐവറി കോസ്റ്റ് ഇന്ത്യന്‍ എംബസിക്കും പരാതി കൈമാറി. ഞായറാഴ്ച വൈകീട്ട് നടന്ന കളിക്കിടയിലാണ് കാണികളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു വിദേശതാരത്തെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ...
Kerala, Malappuram, Other

3000 കുടുംബങ്ങളിലേക്ക് ശുചിത്വ സന്ദേശമെത്തിച്ച് ഗാന്ധിജയന്തി വാരാഘോഷം

അരീക്കോട് : ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് നടത്തിയ മൈ ത്രാഷ്, മൈ റെസ്‌പോണ്‍സിബിലിറ്റി- പരിശീലന പരിപാടി മാലിന്യമുക്ത നവകേരളത്തിലേക്കുള്ള ശ്രദ്ധേയമായ ചുവടുവയ്പായി. സ്‌കൂളിലെ 3000 കുട്ടികളിലേക്കും അവര്‍ വഴി 3000 കുടുംബങ്ങളിലേക്കും മാലിന്യ മുക്ത നവ കേരളത്തിന്റെ സന്ദേശം ഇതുവഴി എത്തിക്കാനായി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ ശേഖരിക്കുന്നതിനായി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച പെന്‍ ബോക്‌സുകള്‍ 50 ക്ലാസുകളിലും സ്ഥാപിച്ചു. തിരഞ്ഞെടുത്ത 60 ഓളം എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വളണ്ടിയര്‍മാര്‍ക്ക് ചടങ്ങില്‍വെച്ച് നേരിട്ട് പരിശീലനം നല്‍കി. ട്രെയിനിങ് ലഭിച്ച കുട്ടികള്‍ തുടര്‍ന്ന് എല...
Kerala, Malappuram, Other

അരീക്കോട് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം : നടപടി ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം : അരീക്കോട് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നതിനും സർക്കാരിന്റെ പരിഗണനയിലുള്ള പദ്ധതികളിൽ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. അരീക്കോട് താലൂക്ക് ആശുപത്രിയിൽ രാത്രികളിൽ പരിശോധന നടത്തുന്നതിന് ഡോക്ടറെ നിയമിക്കണമെന്ന പരാതിയിലാണ് ഉത്തരവ്. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും കമ്മീഷൻ വിശദീകരണം വാങ്ങി. ആശുപത്രിയിലെ പ്രധാന അപര്യാപ്തത പുതിയ കെട്ടിടമാണെന്നും ഇത് നിർമ്മിക്കാനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ ഒരു ഗൈനക്കോളജിസ്റ്റിന്റെ തസ്തിക മാത്രമാണുള്ളത്. സ്പെഷ്യാലിറ്റി വിഭാഗത്തിൽ നാലു ഡോക്ടർമാരുടെയെങ്കിലും സേവനം ആവശ്യമാണ്. വേണ്ടത്ര സൗകര്യമില്ലാതെ പ്ര...
Kerala, Malappuram

മലബാർ റിവർ ഫെസ്റ്റിവൽ: മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചു

അരീക്കോട് : സംസ്ഥാന ടൂറിസം വകുപ്പ് ആഗസ്റ്റ് 4,5,6 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ പ്രചരണാർഥം മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചു. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച സൈക്കിൾ യാത്ര പി.കെ.ബഷീർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. അറുപതോളം സൈക്കിൾ റൈഡേഴ്സ് യാത്രയിൽ പങ്കാളികളായി. മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം കോഴിക്കോട് ടൗൺ, അരീക്കോട്, കൽപറ്റ എന്നിവിടങ്ങളിൽ നിന്നും കയാക്കിങ് ഉദ്ഘാടന വേദിയായ പുലിക്കയത്തേക്കാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. കേരള അഡ്‍വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡിടിപിസി, വിവിധ ക്ലബുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് മൺസൂൺ സൈക്കിൾ യാത്ര സംഘടിപ്പിച്ചത്. അരീക്കോട് നടന്ന പരിപാടിയിൽ ഡി ടി പി സി സെക്രട്ടറി വിപിൻചന്ദ്ര, മല...
error: Content is protected !!