Saturday, October 17

Tag: Aresst

വിവാഹത്തിന് ക്ഷണിച്ചില്ലെന്നു ആരോപിച്ചു വീട്ടിൽ കയറി അക്രമം; രണ്ട് പേർ അറസ്റ്റിൽ
Crime

വിവാഹത്തിന് ക്ഷണിച്ചില്ലെന്നു ആരോപിച്ചു വീട്ടിൽ കയറി അക്രമം; രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി: വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ചു വീടുകയറി ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ. കൈലാസം മുളകുപാറയിൽ മുരുകേശൻ(32), വിഷ്ണു(28) എന്നിവരാണ് അറസ്റ്റിലായത്. കൈലാസം സ്വദേശി കല്ലാനിക്കൽ സേനന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സേനന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ സഹോദരങ്ങളായ മുരുകേശനും വിഷ്ണുവും വീടിന്റെ ജനാലയും കതകും അടിച്ചുതകർത്തു. സേനന്റെ ഭാര്യ ലീലയേയും മകൻ അഖിലിനേയും ആക്രമിച്ചു. കഴിഞ്ഞ മാസമായിരുന്നു സേനന്റെ മകളുടെ വിവാഹം. സേനൻ പക്ഷാഘാതം വന്നു കിടപ്പിലാണ്. സമീപവാസികളും സഹപാഠികളുമായിട്ടും യുവതിയുടെ വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. മകൻ അഖിലിനെ ആക്രമിക്കാൻ ശ്രമിച്ചതോടെ ലീല തടഞ്ഞു. ഇതോടെ ലീലക്കും മർദ്ദനമേൽക്കുകയായിരുന്നു. പരുക്കേറ്റ ലീലയേയും മകനേയും നെടുങ്കണ്ടം ആശുപത്രിയിൽ പ്ര...
മാരകമയക്കു മരുന്നുമായി യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ.
Breaking news, Kerala

മാരകമയക്കു മരുന്നുമായി യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ.

മാരക മയക്കുമരുന്നായ ഹഷീഷ്​ ഓയിലുമായി താനൂർ സ്വദേശിനി യുവതി ഉൾപ്പെടെ നാലുപേര്‍ അറസ്​റ്റില്‍. ചേവരമ്പലം സ്വദേശി ഇടശേരി മീത്തല്‍ ഹരികൃഷ്ണന്‍ (24), ചേവായൂര്‍ സ്വദേശി വാകേരി ആകാശ് (25), ചാലപ്പുറം സ്വദേശി പുതിയകോവിലകം പറമ്പില്‍ രാഹുൽ (25), മലപ്പുറം താനൂര്‍ കുന്നുപുറത്ത് ബിജിലാസ് (24) എന്നിവരെയാണ്​ മെഡിക്കൽ കോളജ് പൊലീസ്​ അറസ്​റ്റുചെയ്​തത്​. വ്യാ​ഴാഴ്​ച രാത്രി ഒന്നരക്ക്​ മാങ്കാവിലെ സ്വകാര്യ ആശുപത്രിക്കടുത്തുള്ള ഹോട്ടലിന് സമീപത്തുനിന്ന്​ കല്ലിട്ടനടയിലേക്കുള്ള റോഡില്‍ നിന്നാണ്​ ഇവർ പിടിയിലായത്​. നാലുപേരെ സംശയസാഹചര്യത്തിൽ കണ്ടതോ​ടെ പട്രോളിങ്​ നടത്തുകയായിരുന്ന പൊലീസ്​ സംഘം ചോദ്യം ചെയ്തതോടെയാണ് കള്ളി പൊളിഞ്ഞത്. പരസ്​പര വിരുദ്ധമായി സംസാരിച്ചതോടെ പൊലീസ്​ ഹരികൃഷ്ണ​െൻറ ബാഗ്​ പരിശോധിച്ചപ്പോഴാണ്​ നാല് പ്ലാസ്​റ്റിക് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹഷീഷ് ഓയില്‍ കണ്ടെത്തിയത്​. ഇവരെത്തിയ കെ.എൽ -11 എ.എൻ -...