Tag: awareness class

ആരോഗ്യമുള്ള കൗമാരത്തിന് ; വിദ്യാര്‍ഥിനികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
Local news

ആരോഗ്യമുള്ള കൗമാരത്തിന് ; വിദ്യാര്‍ഥിനികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കൗമാര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ' അഡോളസെന്റ് ഹെല്‍ത്ത് ആന്റ് ബ്യൂട്ടി കെയര്‍ ' എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു വേണ്ടി ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടര്‍ അന്നത്ത് ചോലക്കല്‍ ക്ലാസെടുത്തു. പ്രജനന ആരോഗ്യം, കോസ്മറ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മൂലമുള്ള ദോഷങ്ങള്‍, ശരിയായ സൗന്ദര്യത്തിനും ആരോഗ്യത്തിനും പതിവാക്കേണ്ട ജീവിത രീതിയും ഭക്ഷണശീലങ്ങളും തുടങ്ങിയവ ക്ലാസില്‍ വിശദമായി ചര്‍ച്ച ചെയ്തു. ക്ലാസിന് ശേഷം കുട്ടികളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി. ഹെഡ്മിസ്ട്രസ് കെ.കെ.മിനി സ്വാഗതവും കെ. ജംഷിദ നന്ദിയും പറഞ്ഞു. കൗമാര ക്ലബ് കണ്‍വീനര്‍ കെ.എം. സാബിറ പരിപാടിക്ക് നേതൃത്വം നല്‍കി. ...
Calicut, Other, university

തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ ; ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കി

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അത് തടയുന്നതിനെക്കുറിച്ചും കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാര്‍ക്ക് നിയമബോധവത്കരണ ക്ലാസ് നല്‍കി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, തിരൂരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. എം.സി. അനീഷ് ക്ലാസെടുത്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡോ. കെ.കെ. ഗീതാകുമാരി, നുസൈബാ ബായ് എന്നിവര്‍ സംസാരിച്ചു. ...
Local news, Other

ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ; ശുചിത്വ നഗരം സുന്ദര നഗരത്തിനായി തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി

തിരൂരങ്ങാടി : ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ നഗരം സുന്ദര നഗരം നടപ്പിലാക്കുന്നതിനായി തിരൂരങ്ങാടി വാരിയേസ് എന്ന നാമകരണത്തില്‍ തിരൂരങ്ങാടി നഗരസഭ ശുചിത്വ ബോധവത്കരണ സംഗമം നടത്തി. തിരൂരങ്ങാടി സഹകര ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി വികസന കാര്യ ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ ഉത്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത തിരൂരങ്ങാടി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഹരിത കര്‍മ്മ സേനയുടെ വാതില്‍ പടി സേവനം 100 ശതമാനത്തില്‍ എത്തിച്ച് ഒക്ടോബറില്‍ മാലിന്യ മുക്ത നവ നഗരസഭ സൃഷ്ടി ക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. അതിനായി ഡിവിഷന്‍ തല ശുചിത്വ സമിതി യോഗങ്ങള്‍ ചേരാനും ഡിവിഷന്‍ തല മാലിന്യ സര്‍വ്വേ നടത്താനും 50 വീടുകള്‍ കേന്ദ്രീകരിച്ച് ക്ളസ്റ്റര്‍ രൂപീകരിച്ച് 100ല്‍ കുറയാത്ത ആളുകളെ പങ്കെടുപ്പിചുള്ള കണ്‍വെന്‍ഷനു...
Kerala, Local news, Malappuram, Other

സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കുടുംബശ്രീ സിഡിഎസ് ജനറല്‍ റിസോഴ്‌സ് സെന്ററിന്റെയും, ഡിഎല്‍എസ്എയുടെയും തിരൂരങ്ങാടി താലൂക്ക്‌ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സ്ത്രീധന നിരോധന നിയമത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടന്നു. ഡിവിഷന്‍ 5 ആനപ്പടി സ്‌കൂളില്‍ വച്ചാണ് പരിപാടി നടന്നത്. പരിപാടി കൗണ്‍സിലര്‍ റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെമ്പര്‍ ആയ കദീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ് ഡി കണ്‍വീനര്‍ അരുണിമ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജസീല ക്ലാസ് നല്‍കി. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ മെന്‍സ്ട്രല്‍ കപ്പ് അവയര്‍നസ് നല്‍കി. ആകെ 110 പേര് പരിപാടിയില്‍ പങ്കെടുത്തു. നാലാം വാര്‍ഡിലെ സിഡിഎസ് മെമ്പര്‍ നന്ദി പറഞ്ഞു ...
error: Content is protected !!