Tag: bank

സത്യസന്ധതക്ക് മാതൃകയായി കുന്നുംപുറം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ നഴ്സ്
Malappuram

സത്യസന്ധതക്ക് മാതൃകയായി കുന്നുംപുറം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ നഴ്സ്

എ ആർ നഗർ : പൊതുമേഖലാ ബാങ്കിൽ നിന്നും അധികമായി ലഭിച്ച വലിയൊരു തുക ബാങ്കിനെ തിരിച്ചേൽപ്പിച്ച് മാതൃക തീർത്തിരിക്കുകയാണ് അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ കുന്നുംപുറം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ നഴ്സായ വള്ളിക്കുന്ന് സ്വദേശി നാലകത്ത് സാഹിറ. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് ചെക്ക് മാറാനായി സാഹിറ ബാങ്കിലെത്തുന്നത്. ബാങ്കിൻ്റെ പ്രവർത്തന സമയം തീരാറായത് കൊണ്ട് ബാങ്ക് ജീവനക്കാർ ഏറെ തിരക്കിലും ഉപഭോക്താക്കൾ ധൃതിയിലുമായിരുന്നു.ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന ജീവനക്കാരി എണ്ണി തിട്ടപ്പെടുത്തി നൽകിയ നോട്ടുകൾ അതേപടി വാനിറ്റി ബാഗിലിട്ട് സാഹിറ തൻ്റെ ടൂ വീലറിൽ കയറി വീട്ടിലേക്ക് പോയി. വൈകുന്നേരം അഞ്ചര മണിക്ക് ബാങ്കിൽ നിന്നും പണം എണ്ണി നോക്കിയോ എന്നന്വേഷിച്ചു കൊണ്ടുള്ള ഒരു ഫോൺവിളി വന്നു. ബാങ്കിലെ കൗണ്ടിംഗ് മെഷീനിൽ രണ്ട് പ്രാവശ്യം എണ്ണിയതിന് ശേഷം മാത്രമാണ് ഉപഭോക്താക്കൾക്ക് പണം കൈമാറുന്നത് എന്നത് കൊണ്ട് എണ്ണി നോക്ക...
Business, National, Other

മിനിമം ബാലന്‍സില്ലാത്തതിന് ഉപയോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് 21,000 കോടി

ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് നിലനിര്‍ത്താത്തത്, അധിക എടിഎം വിനിമയം, എസ്എംഎസ് സര്‍വീസ് ചാര്‍ജ് തുടങ്ങിയ ഇനത്തില്‍ രാജ്യത്തെ ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 35,000 കോടി രൂപ. കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുമേഖലാ ബാങ്കുകളും അഞ്ച് പ്രധാന സ്വകാര്യ ബാങ്കുകളുമാണ് പിഴയിനത്തില്‍ ഇത്രയും തുക ഈടാക്കിയത്. സേവിങ്സ് ബാങ്കുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ചുമത്താമെന്ന റിസര്‍വ് ബാങ്ക് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ പണം ഈടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജ്ന പദ്ധതി പ്രകാരം ആരംഭിച്ച അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് പരിധിയില്ലെന്നും അദ്ദേഹം അറിയിച്ചു. 2018 മുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇ...
Kerala, Local news

ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപത്തില്‍ 2485 കോടിയുടെ വര്‍ധനവ് ; ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു

മലപ്പുറം : ജില്ലയിലെ ബാങ്കുകളില്‍ മാര്‍ച്ച് പാദത്തില്‍ ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 2485 കോടി വര്‍ധിച്ച് 52,351 കോടിയായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. ഇതില്‍ 15,503 കോടി രൂപ പ്രവാസി നിക്ഷേപമാണ്. ജില്ലയിലെ മൊത്തം വായ്പകള്‍ 32,855 കോടി രൂപയിലെത്തി. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ 922.5 കോടി രൂപയുടെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 62.76 ശതമാനമാണ്. കെ.ജി.ബി -79.02 ശതമാനം, കാനറാ ബാങ്ക് -71.85 ശതമാനം, എസ്.ബി.ഐ -39.81 ശതമാനം, ഫെഡറല്‍ ബാങ്ക് - 29.14 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് -42.17ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ കൂടുതല്‍ ബ്രാഞ്ചുകളുള്ള ബാങ്കുകളിലെ വായ്പാ നിക്ഷേപ അനുപാതം. വായ്പാ നിക്ഷേപ അനുപാതം 60 ശതമാനത്തില്‍ കുറവുള്ള ബാങ്കുകള്‍ അതിന് മുകളില്‍ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാര്‍ഷിക ക്രെഡിറ്റ് പ...
error: Content is protected !!