Tag: Bribery

മലപ്പുറത്ത് ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചതിന് വീട്ടമ്മയില്‍ നിന്നും കൈക്കൂലി ; വിഇഒ വിജിലന്‍സ് പിടിയില്‍
Malappuram, Other

മലപ്പുറത്ത് ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചതിന് വീട്ടമ്മയില്‍ നിന്നും കൈക്കൂലി ; വിഇഒ വിജിലന്‍സ് പിടിയില്‍

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചതിന് വീട്ടമ്മയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എകസ്റ്റന്‍ഷന്‍ ഓഫീസര്‍ പിടിയില്‍. വഴിക്കടവ് വിഇഒ നിജാഷിനെയാണ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പിടികൂടിയത്. ചുങ്കത്തറ സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ ആണ് നടപടി. സ്ഥലവും വീടും ലഭിച്ചതിന്റെ രേഖകള്‍ ശരിയാക്കുന്നതിനാണ് നിജാഷ് വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ടത്. വീട് നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡുവായ നാല്‍പ്പതിനായിരം രൂപ ലഭിക്കുമ്പോള്‍ 20000 രൂപ നല്‍കണമെന്നായിരുന്നു നിര്‍ദേശം. ആദ്യ ഘട്ടമായി പതിനായിരം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് വീട്ടമ്മ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് കൈമാറിയ പതിനായിരം രൂപ വീട്ടമ്മ വിഇഒക്ക് നല്‍കുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ...
Local news, Malappuram, Other

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍. വീടിനു നമ്പര്‍ ഇടാന്‍ 5000 രൂപ ആവശ്യപ്പെട്ട പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സുഭാഷ് കുമാര്‍ ആണ് പിടിയിലായത്. പുളിക്കല്‍ സ്വദേശി മുഫദിന്റെ പരാതിയിലാണ് വിജിലന്‍സിന്റെ നടപടി. വീടിന് നമ്പര്‍ ഇടാന്‍ 5000രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുളിക്കല്‍ സ്വദേശി മുഫീദ് വിജിലന്‍സിന് പരാതി നല്‍കിയത്. ...
Crime, Information, Job

ഭൂമി പോക്ക് വരവ് നടത്താന്‍ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസര്‍ പിടിയില്‍

തൃശൂര്‍: ഭൂമി പോക്കുവരവിന് കൈക്കൂലി വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. തൃശൂര്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗീസ് ആണ് വിജിലന്‍സ് പിടിയിലായത്. മരോട്ടിച്ചാല്‍ വെട്ടികുഴിച്ചാലില്‍ രാജു വി.എമ്മിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനം നല്‍കുന്നതിന് പോക്ക് വരവ് നടത്താന്‍ 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിജിലന്‍സില്‍ പരാതിപ്പെട്ടു. ശേഷം സ്ഥലം കാണാന്‍ ചെന്നപ്പോള്‍ വില്ലേജ് ഓഫീസറായ വര്‍ഗീസ് 500 രൂപ കൈക്കൂലി വാങ്ങി. തുടര്‍ന്നായിരുന്നു വിജിലന്‍സ് പിടിയിലായത്. ...
Other

വിദ്യാർത്ഥിനിയിൽ നിന്ന് കൈക്കൂലി: കാലിക്കറ്റിൽ ഒരു ജീവനക്കാരനുകൂടി സസ്പെൻഷൻ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ കൈക്കൂലിവാങ്ങിയെന്ന പരാതിയിൽ പരീക്ഷാഭവനിലെ മറ്റൊരു ജീവനക്കാരനെക്കൂടി സംസ്പെൻഡുചെയ്തു. പരീക്ഷാഭവൻ ബി.എ. വിഭാഗം അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ ഡോ. സുജിത് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രൊ. വൈസ് ചാൻസലറുടെ റിപ്പോർട്ടിന്മേൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് നടപടിയെടുക്കുകയായിരുന്നു. ആരോപണവിധേയനായ ജീവനക്കാരനിൽനിന്ന് ബുധനാഴ്ച പ്രൊ. വൈസ് ചാൻസലർ ഡോ. എം. നാസർ തെളിവെടുപ്പു നടത്തി. ഇയാൾക്ക് കോവിഡ് ആയതിനാൽ ഓൺലൈനിലായിരുന്നു തെളിവെടുപ്പ്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് സുജിത്ത് കുമാറിനെതിരേ നടപടി. 495 രൂപ ഇയാൾ കൈപ്പറ്റിയെന്നാണു പരാതി. സർട്ടിഫിക്കറ്റിലെ പേരിലെ പിശക് തിരുത്താനായിരുന്നു അപേക്ഷ. 1105 രൂപയാണ് ഫീസ്. ഇതിൽ 1100 രൂപയാണ് അപേക്ഷക അടച്ചത്. അഞ്ചു രൂപ കുറവുണ്ടെന്ന് അറിയിച്ചതോടെ അപേക്ഷക 500 രൂപ നൽകി. ജീവനക്കാരൻ അഞ്ചുരൂപ സ്വന്തമായി അടച്ചശേഷം ബാക്കി പ...
error: Content is protected !!