Tag: Buds school

താനൂര്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂളിന് വിപുലമായ സൗകര്യങ്ങളോടെ കെട്ടിടമുയരുന്നു ; നിര്‍മാണം സൗജന്യമായി ലഭിച്ച ഭൂമിയില്‍
Local news

താനൂര്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂളിന് വിപുലമായ സൗകര്യങ്ങളോടെ കെട്ടിടമുയരുന്നു ; നിര്‍മാണം സൗജന്യമായി ലഭിച്ച ഭൂമിയില്‍

താനൂര്‍ : താനൂര്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂളിന് കെട്ടിടമുയരുന്നു. മോര്യയില്‍ സൗജന്യമായി ലഭിച്ച 22 സെന്റ് ഭൂമിയിലാണ് ബഡ്‌സ് സ്‌കൂളിന് കെട്ടിടം നിര്‍മിക്കുന്നത്. സ്‌കൂളിന്റെ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. നാലായിരം ചതുരശ്ര അടി വിസ്തൃതിയില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് ബഡ്‌സ് സ്‌കൂള്‍ കെട്ടിടം ഉയരുന്നത്. താനൂർ നഗരസഭയുടെ ബഡ്സ് സ്‌കൂൾ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കുന്നു കെട്ടിട നിര്‍മാണത്തിന് ആയി എം.പി ഫണ്ടില്‍ നിന്നും 78 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തില്‍ ഓഫീസ് റൂം, ക്ലാസ് മുറികള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, സ്പീച്ച് തെറാപ്പി റൂം, ഫിസിയോ തെറാപ്പി, പ്ലേ റും, ഒക്യുപേഷണല്‍ തെറാപ്പി, സെന്‍സറി റൂം, സ്റ്റോക്ക് റൂം, കോര്‍ട്ടിയാര്‍ഡ്, കിച്ചണ്‍, ഡൈനിങ് ഹാള്‍, ലിഫ്റ്റ് സൗകര്യം എന്നിവ ഉണ്ടാകും. നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാ...
Malappuram, Other

ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് കുരുന്നുകള്‍

കൊണ്ടോട്ടി : ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിക്കാരായ കൊണ്ടോട്ടി ബഡ്‌സ് സ്‌കൂളിലെ മക്കളോടൊപ്പം ആഘോഷിച്ച് നീറാട് കെപിഎസ് എ എം എല്‍ പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍. ആഘോഷ പരിപാടി ഡിവിഷന്‍ കൗണ്‍സിലര്‍ നിദ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളോടൊപ്പം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ചേര്‍ത്ത് വിവിധങ്ങളായ മത്സര പരിപാടികളും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. ഒളവട്ടൂര്‍ എച്ച്‌ഐഒ ഐടിഇ വിദ്യാര്‍ത്ഥികളായ നൂര്‍ജഹാന്‍.കെ.പി, സബ്ഹ.കെ.പി, അനീഷ നസ്രിന്‍, ഫാത്തിമ ദില്‍ഷ, മുബശ്ശിറ, സഫ് ലു സുമയ്യ, സ്‌കൂള്‍ മെന്റര്‍ ഫസല്‍ മാഷ്, ബഡ്സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കൗലത്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദില്‍ഷാദ് മാസ്റ്റര്‍ സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് കെ പി സൈഫുദ്ധീന്‍ നന്ദിയും പറഞ്ഞു. ...
Calicut, Kerala, Other

ബഡ്സ് സ്‌കൂളിന് സ്വന്തമായി വാഹനം വാങ്ങി നല്‍കി ഒരു ഗ്രാമപഞ്ചായത്ത്

കോഴിക്കോട് : ബഡ്സ് സ്‌കൂളിന് സ്വന്തമായി ബസ് വാങ്ങി നല്‍കി ഒരു ഗ്രമാപഞ്ചായത്ത്. കോഴിക്കോട് വേളം ഗ്രാമ പഞ്ചായത്താണ് വേളം മാമ്പ്ര മലയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിന് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ച് ബസ് നല്‍കിയത്. ഏകദേശം അന്‍പതോളം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് ഈ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തുന്നത്. ഇതുവരെ വാടക വാഹനത്തിലായിരുന്നു കുട്ടികളെ സ്ഥാപനത്തില്‍ എത്തിച്ചിരുന്നത്. സ്മാര്‍ട്ട് റൂം സൗകര്യത്തോടെയുള്ള കെട്ടിടത്തിലാണ് ബഡ്സ് സ്‌കൂള്‍. തൊഴില്‍ പരിശീലന കേന്ദ്രവും ഇവിടെയുണ്ട്. ബസിന്റെ ഫ്ളാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സറീന നടുക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി.വി.കുഞ്ഞിക്കണ്ണന്‍, കെ.സി. മുജീബ്...
Other

കൊണ്ടോട്ടി ബഡ്‌സ് സ്കൂളിന്റെ കനിവ് ട്രസ്റ്റ്‌ ഷോപ്പ് പ്രവർത്തനമാരംഭിച്ചു

കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെ കൊണ്ടോട്ടി നഗരസഭ ബഡ്‌സ് സ്കൂളിലെ വിദ്യാർഥികൾ നിർമിക്കുന്ന ഉൽപന്നങ്ങൾ വിപണനം ചെയ്യാനായി കനിവ് ട്രസ്റ്റ്‌ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം കൊണ്ടോട്ടി താലൂക്ക് ഹോസ്പിറ്റലിൽ നഗരസഭ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹ്‌റാബി നിർവഹിച്ചു.   ആവശ്യമുള്ള സാധനങ്ങളെടുത്ത് അതിന്റെ വിലയോ ഇഷ്ടമുള്ള തുകയോ നൽകുന്ന സെൽഫ് സർവീസ് സംവിധാനത്തിലാണ് ഷോപ്പ് പ്രവർത്തിക്കുന്നത്. ഓരോ ഉൽപന്നങ്ങളുടെ വിലകൾ അതിന്റെ കള്ളികളിൽ രേഖപെടുത്തിയിട്ടുണ്ട്. ഉത്പന്നം എടുത്ത ശേഷം നിശ്ചിത തുകയോ അതിൽ കൂടുതലോ ഇവിടെ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കാം. സമൂഹത്തിൽ സാധാരണ ജീവിതം നയിക്കുന്നതിലേക്ക് വരുമാനം കണ്ടെത്താൻ ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  നഗരസഭ സ്ഥിരം സമിതി ചെയർമാൻ അഷ്‌റഫ്‌ മടാൻ അധ്യക്ഷനായി. ചടങ്ങിൽ ട്രസ്റ്റ്‌ ഷോപ്പിന്റെ ആദ്യ വില്പന ന...
error: Content is protected !!