കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
കരിപ്പൂർ: ഈ വർഷത്തെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവ്വഹിച്ചു. യുദ്ധ ഭീഷണി നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷ നിലനിൽക്കുന്നതിനും സമാധനത്തോടെയുള്ള ജീവിതം സാധ്യമാവുന്നതിനും എല്ലാവരും പ്രാർത്ഥന നടത്തണമെന്ന് തീർത്ഥാടകരോട് ആഹ്വാനം ചെയ്തു. സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ തീർത്ഥാടകരുടെ ലഗേജിന്റെ ഭാരത്തിൽ നിയന്ത്രണം വരുത്തിയിട്ടുള്ളതെന്നും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് എല്ലാവരുടേയും സുഗമമായ യാത്ര സാധ്യമാക്കുന്നതിന് ശ്രദ്ധിക്കണമെന്നും സഊദി അറേബ്യയിലെ ചൂടേറിയ കാലാവസ്ഥയിൽ ആരോഗ്യ പ്രശ്നങ്ങൾ വരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ...