കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
ദേശീയ വിവര്‍ത്തന ശില്പശാല24-ന് തുടങ്ങും
കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവിഭാഗത്തില്‍ ഫെബ്രുവരി 13 മുതല്‍ 17 വരെ അറബി സാഹിത്യ വിവര്‍ത്തനത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ദേശീയ ശില്പശാല ഫെബ്രുവരി 24 മുതല്‍ 28 വരെയുള്ള തിയ്യതികളിലേക്ക് നീട്ടി. ഡോക്യൂമെന്റ് ട്രാന്‍സിലേഷന്‍, സാഹിത്യ വിവര്‍ത്തനം, ഇന്ത്യന്‍ സാഹിത്യ വിവര്‍ത്തനം , ചരിത്ര രേഖാ വിവര്‍ത്തനം എന്നീ മേഖലയില്‍ ഊന്നിയാണ് ശില്പശാല. റെസിഡന്‍ഷ്യല്‍ ക്യമ്പിന് ഹോസ്റ്റല്‍ ഫീ മാത്രം നല്കിയാല് മതിയാകും. അഫിലിയേറ്റഡ് കോളേജുകളിലെയും യൂണിവേഴ്സിറ്റികളിലെയും അറബി ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഒരു കോളേജില്‍ നിന്നും പരമാവധി മൂന്നുപേര്‍ക്കാണ് അവസരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രിന്‍സിപ്പളിന്റെ ശുപാര്‍ശക്കത്ത് സഹിതം അപേക്ഷിക്കുക. അപേക്ഷിക്കാനുള്ള ലിങ്ക് (https://arabic.uoc.ac.in) കാലിക്കറ്റ് യൂണിവേഴ്സിറ...