Tag: Car accident

വേങ്ങര കല്ലേങ്ങൽ പടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
Accident

വേങ്ങര കല്ലേങ്ങൽ പടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

വേങ്ങര : ഊരകം കല്ലെങ്ങൽ പടിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. മലപ്പുറം പാണക്കാടിനടുത്ത് പട്ടർക്കടവ് സ്വദേശികളായ നാല് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു....
കക്കാട് കാർ വയലിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്
Accident

കക്കാട് കാർ വയലിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി: കക്കാട് - ചെറുമുക്ക് റോഡിൽ കുന്നുമ്മൽ പാടത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്. ചെറുമുക്ക് എടക്കണ്ടതിൽ സിദ്ധീഖ് (58), ചെറുമുക്ക് പങ്ങിണിക്കാട് അലവിയുടെ മകൻ കാസിം (43), പുത്തൂർ മണിപറമ്പൻ ബീരാൻ കുട്ടി (64) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കാണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത മൂന്നഗം സംഘം സഞ്ചരിച്ച കാര്‍ പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണു ; കാര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം ; രാത്രി നടന്ന അപകടം പുറം ലോകം അറിഞ്ഞത് പിറ്റേദിവസം
National

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത മൂന്നഗം സംഘം സഞ്ചരിച്ച കാര്‍ പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണു ; കാര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം ; രാത്രി നടന്ന അപകടം പുറം ലോകം അറിഞ്ഞത് പിറ്റേദിവസം

ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത മൂന്നഗം സംഘം സഞ്ചരിച്ച കാര്‍ പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണ് കാര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം. യുപിയിലെ ബറെയിയില്‍ ആണ് സംഭവം. ബറെയ്‌ലിയെയും ബദാവൂന്‍ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്ക് കുറുകെ പണിയുന്ന പാലത്തിലാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. മെയിന്‍പുരി സ്വദേശി കൗശല്‍കുമാര്‍, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാര്‍, അമിത് കുമാര്‍ എന്നിവരാണ് മരിച്ചത്. ദതാഗഞ്ചില്‍ നിന്ന് ഫരീദ്പൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നും ഗൂഗിള്‍ മാപ് ഉപയോഗിച്ച് വഴിനോക്കിയാണ് പോയിരുന്നതെന്നും പൊലീസ് പറഞ്ഞു. പാലം പണിതീരാതെ കിടക്കുകയായിരുന്നെന്ന വിവരം ഇവര്‍ക്ക് അറിയാന്‍ സാധിച്ചിരുന്നില്ല. വേഗതയില്‍ വന്ന കാര്‍ പാലം അവസാനിക്കുന്നിടത്ത് പെട്ടെന്ന് നിര്‍ത്താന്‍ ഡ്രൈവര്‍ക്കും കഴിഞ്ഞില്ല. ഇതോടെ, പാലത്തില്‍ നിന്ന് 25 അടി താഴേക്ക് വീണ് മൂവരും മര...
Accident

കൊളപ്പുറത്ത് കാർ കടയിലേക്ക് ഇടിച്ചു കയറി

എആർ നഗർ : നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. കൊളപ്പുറം ആസാദ് നഗറിലെ ഇലക്ട്രിക് സ്കൂട്ടർ ഷോ റൂമിലേക്കാണ് ഇടിച്ചു കയറിയത്. കടയുടെ മുൻവശം തകർത്ത് മുന്നോട്ട് പോയ കാർ മതിലിൽ ഇടിച്ചാണ് നിന്നത്. സമീപത്തെ വീടിന്റെ ചുമരിന വിള്ളലുണ്ടായി. നിർത്തിയിട്ടിരുന്ന ലോറിയിലും ഇടിച്ചു. പടപ്പറമ്പ് സ്വദേശിയുടേതാണ് കാർ....
Accident

വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ചു മറിഞ്ഞു ; അഞ്ച് പേർക്ക് പരിക്ക്

കുമ്പള: വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ദേശീയപാതയിൽ സ്ഥാപിച്ച ഡിവൈഡറിലിടിച്ചു മറിഞ്ഞു. അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുമ്പളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ കോളേജ് വിട്ട് മടങ്ങുമ്പോൾ ആയിരുന്നു അപകടം. കുമ്പള പാലത്തിന് സമീപത്ത് ദേശീയപാത ആറുവരി പ്രവൃത്തി നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച സുരക്ഷാ ഡിവൈഡറിലിടിച്ച ശേഷം കാർ തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ കുമ്പളയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

ഊരകത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി

വേങ്ങര ഊരകത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി അപകടം. ഊരകം പൂളാപ്പീസില്‍ വച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഓട്ടോയില്‍ ഒരു സ്തീയും മൂന്നു കുട്ടികളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം....
Accident

ബ്രൈക്കിന് പകരം ആക്‌സിലിറേറ്ററില്‍ ചവിട്ടി ; തെയ്യാലയില്‍ കടയിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം, ഒരാള്‍ക്ക് പരിക്ക്

തിരൂരങ്ങാടി : തെയ്യാലയില്‍ കടയിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ റോഡരികിലുണ്ടായിരുന്ന ഡൈലി ഫ്രഷ് ഫിഷ് സ്റ്റാള്‍ എന്ന കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയിലെ ജീവനക്കാരനാണ് പരിക്കേറ്റത് ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11.30 ഓടെയായിരുന്നു അപകടം നടന്നത്. ബ്രൈക്ക് ചവിട്ടിയപ്പോള്‍ മാറി ആക്‌സിലേറ്റര്‍ ചവിട്ടി പോയതാണ് അപകട കാരണമെന്ന് വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Accident, Information

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് മുത്തച്ഛനും പേരകുട്ടിയും മരിച്ചു; 5 പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് ഉള്ളിയേരി-ബാലുശ്ശേരി പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മുത്തച്ഛനും പേരകുട്ടിയും മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മടവൂര്‍ താവാട്ട് പറമ്പില്‍ ധന്‍ജിത്ത് ( 7) മുത്തച്ഛനായ സദാനന്ദന്‍( 67) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെയും മൊടക്കല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉള്ളിയേരിയില്‍ നിന്നും ബാലുശ്ശേരിയിലേക്കുള്ള യാത്രയിലായിരുന്നു കാറിലുണ്ടായിരുന്നവര്‍....
Accident, Information

മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത് കടയിലേക്ക് ഇടിച്ചു കയറി, ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് ; കേസെടുത്തു

ഹരിപ്പാട് : പല്ലന കെ.വി.ജട്ടി ജങ്ഷനിലുളള മസ്ജിദിന് മുന്നില്‍ മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്ത ശേഷം നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി. കഴിഞ്ഞദിവസം രാത്രി 9.45 ഓടെയായിരുന്നു അപകടം. തൃക്കുന്നപ്പുഴ എസ്.എന്‍.നഗറില്‍ കപില്‍ വില്ലയില്‍ കപിലിനെതിരെ (27) മദ്യപിച്ച് വാഹനമോടിച്ചതിന് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. തോട്ടപ്പള്ളിയില്‍ നിന്നും തുക്കുന്നപ്പുഴയിലേക്ക് വരികയായിരുന്ന കാര്‍ ആദ്യം ഇടതു വശത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയും പിന്നീട് നിയന്ത്രണം തെറ്റി എതിര്‍ദിശയിലേക്ക് തിരിഞ്ഞ് ഇടതുവശത്തെ കടയുടെ ഉള്ളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ശബ്ദം കേട്ട് തൊട്ടടുത്ത പള്ളിയില്‍ ഉണ്ടായിരുന്നവരുടേയും സമീപവാസികളുടേയും സമയോചിതമായ ഇടപെടല്‍ മൂലം അപകടങ്ങള്‍ ഒഴിവായി. പാനൂര്‍ പല്ലന കൊളഞ്ഞിത്തറയില്‍ ഷൗക്കത്തലി...
Accident, Politics

മുന്‍ എംഎല്‍എ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു ; കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു

മുന്‍ എംഎല്‍എ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു ; കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു തൃശൂര്‍ : കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ടി.വി ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാര്‍ തൃശൂര്‍ ചെമ്പൂത്രയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ചന്ദ്രമോഹനും കാര്‍ ഓടിച്ചിരുന്ന ശരത്തിനും കാര്യമായ പരുക്കുകളൊന്നുമില്ല. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ചെമ്പൂത്ര ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് അപകടമുണ്ടായത്. കാറിന് പിന്നില്‍ പിക്കപ്പ് വാന്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു....
Accident

ചെട്ടിപ്പടിയിൽ കാർ മറിഞ്ഞു 5 പേർക്ക് പരിക്കേറ്റു

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു 5 പേർക്ക് പരിക്കേറ്റു. ചെട്ടിപ്പടി - ചേളാരി റൂട്ടിൽ കുപ്പിവളവിൽ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാർ തകർന്നു. പരിക്കേറ്റവരെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 1.45 നാണ് അപകടം. കാർ യാത്രക്കാർ എറണാകുളം സ്വദേശികൾ ആണെന്നാണ് അറിയുന്നത്. 2 പേർക്ക് സാരമായ പരിക്കുള്ളതായി രക്ഷാ പ്രവർത്തകർ പറഞ്ഞു....
Accident

തൃക്കുളത്ത് വീണ്ടും അപകടം; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേർക്ക് പരിക്ക്

തിരൂരങ്ങാടി : തൃക്കുളം അമ്പലപ്പടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അപകടം. പന്താരങ്ങാടി പതിനാറുങ്ങൽ നിന്നും ജോലി കഴിഞ്ഞു കൊണ്ടോട്ടിയിലേക്ക് പോവുന്ന വർക് ഷോപ്പ് തൊഴിലാളികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ മതിലിലും തെങ്ങിലും ഇടിച്ചു അപകടം ഉണ്ടായത്. കൊണ്ടോട്ടി സ്വദേശി സിനാൻ ഉൾപെടെ 3 യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരേ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ പെട്ട ഒരാളുടെ പരിക്ക് ഗുരുതരമാണ്. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലപ്പടിക്ക് സമീപം അപകടങ്ങൾ തുടർകഥ ആകുകയാണ്. ഏതാനും ദിവസം മുൻപ് ഇവിടെ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചിരുന്നു. നാടുകാണി -പരപ്പനങ്ങാടി പാത നവീകരണം അശാസ്ത്രീയമായി നടത്തിയ ഭാഗത്താണ് അപകടം പതിവായിരിക്കുന്...
Crime

മദ്യലഹരിയിൽ യുവതിയുടെ കാറോട്ടം;സ്കൂട്ടർ യാത്രികർക്ക് പരിക്ക്, നാട്ടുകാർക്ക് നേരെ പരാക്രമം

മദ്യലഹരിയിൽ യുവതിയോടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. മാഹി പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന സ്ത്രീ ഓടിച്ച കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു. മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും സ്കൂട്ടറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം. വടക്കുമ്പാട് കൂളിബസാറിലെ റസീന [29] എന്ന യുവതിയാണ് മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി സ്ഥലത്തെത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയായി. മദ്യപിച്ചത് വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടച്ചു. പരിസരത്ത് ഓടി വന്ന മറ്റു...
Accident

നിയന്ത്രണം വിട്ട കാറിടിച്ച് കാൽനട യാത്രക്കാരന് പരിക്ക്

വെന്നിയൂർ മില്ലിന് സമീപം കാര്‍ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു വെന്നിയൂർ മില്ലിന് സമീപം കാൽനട യാത്രക്കാരനെ ഇടിച്ചു നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചു . ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. വാഹനാപകടത്തിൽ കാൽ നടയാത്രക്കാരന് പരിക്കേറ്റു. വെന്നിയുർ സ്വദേശി മുഹമ്മദ് കുട്ടി മുസ്ലിയാർക്ക് ആണ് പരിക്കേറ്റത്. ഇയാളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

മണ്ണാർക്കാട് കാറപകടം: പരിക്കേറ്റ രണ്ടാമത്തെ വെന്നിയുർ സ്വദേശിയും മരിച്ചു

തിരൂരങ്ങാടി : മണ്ണാർക്കാട് വാഹനാപകടത്തിൽ പരുക്കേറ്റ രണ്ടാമത്തെ യാളും മരിച്ചു. വെന്നിയുർ കപ്രാട് തണ്ടാംപറമ്പിൽ അപ്പുണ്ണിയുടെ മകൻ രാമചന്ദ്രൻ (50) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ വെന്നിയുർ കപ്രാട് പടിക്കപറമ്പിൽ പരേതരായ കുമാരൻ - ദേവകിയമ്മ എന്നിവരുടെ മകൻ ഗോപി (48) കഴിഞ്ഞ 22 ന് മരിച്ചിരുന്നു. ഇക്കഴിഞ്ഞ 15 ന് രാത്രി 10.15 ന് മണ്ണാർക്കാട് ആര്യമ്പാവിന് സമീപം കൊമ്പത്ത് വെച്ചായിരുന്നു അപകടം. രാമചന്ദ്രൻ കുടുംബ സമേതം തൃശ്ശൂരിൽ പോയി മടങ്ങവെയാണ് അപകടം. മരിച്ച ഡ്രൈവർ ഗോപി ഇവർ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപിയും രാമചന്ദ്രനും പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
Accident

കരുവാങ്കല്ലിൽ കാറിടിച്ചു കാൽനട യാത്രക്കാരിക്ക് ഗുരുതര പരിക്ക്

കരുവാങ്കല്ല് മുല്ലപ്പടിയിൽ കാറിടിച്ച് കാൽ നട യാത്രക്കാരിയായ വയോധികക്ക് പരിക്കേറ്റു. ആയിഷുമ്മ (65) എന്ന സ്ത്രീക്കാണ് അപകടം പറ്റിയത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഗുരുതര പരിക്കുകളോടെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Accident

നടന്നു പോകുന്ന കുട്ടികൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി, ഒരു കുട്ടി മരിച്ചു, 2 പേർക്ക് പരിക്കേറ്റു

മഞ്ചേരി: കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളുടെ മേൽ കാറിടിച്ചു ഒരു വിദ്യാർഥി മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. മഞ്ചേരി ആമക്കാട് തോട്ടിൻ സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. തോട്ടിന്റെ കരയിൽ താമസിക്കുന്ന ചെറുക്കപ്പള്ളി മുഹമ്മദ്‌ ഷാഫിയുടെ മകൻ മുഹമ്മദ്‌ ഷയാൻ (9) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുഹമ്മദ് ശിഫാൻ, മുഹമ്മദ് റസൽ എന്നിവർക്ക് പരിക്കേറ്റു. മൂവരും കടയിൽ നിന്ന് സാധനം വാങ്ങി റോഡരികിലൂടെ നടന്നു പോകുകയായിരുന്നു. ഇതിനിടെ മഞ്ചേരി ഭാഗത്ത് നിന്ന് വന്ന കാർ ഇവരുടെ പിറകിൽ ഇടിക്കുക യായിരുന്നു. https://youtu.be/HzIHvIU19CU വീഡിയോ ഗുരുതരമായി പരിക്കേറ്റ ഷയാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു. മറ്റൊരാൾ പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണ്. കിടങ്ങയം AMLP സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥി യാണ് മുഹമ്മദ്‌ ഷയാൻ. ഇന്ന് ഖബറട...
Accident

കൊടിഞ്ഞിയിൽ കാർ മതിലിൽ ഇടിച്ചു മറിഞ്ഞു, 4 പേർക്ക് പരിക്ക്

നന്നമ്പ്ര: കൊടിഞ്ഞി എരുംകുളത്ത് കാർ മതിലിൽ ഇടിച്ചു മറിഞ്ഞു. ഇന്നലെ രാത്രി 12 നാണ് അപകടം. നാലംഗ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. മതിലിൽ ഇടിച്ച ശേഷം കാർ മറിയുകയായിരുന്നു. ഇടിയെ തുടർന്ന് കരിങ്കൽ മതിൽ പൊളിഞ്ഞിട്ടുണ്ട്. കാറിന്റെ മുൻഭാഗവും തകർന്നു. കരിപറമ്ബ് സ്വദേശികളായ കോട്ടയിൽ ബാബു (60), ഭാര്യ അജിത (52), മകൻ പ്രണവ് (30), മരുമകൾ മന്യ (21)എന്നിവർക്കാണ് പരിക്കേറ്റത്. മറിഞ്ഞ കാർ നാട്ടുകാരും അത് വഴി വന്ന യാത്രക്കാരും നിവർത്തിയാണ് കാറിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്....
Accident, Gulf

ജിസാന് സമീപം ബെയ്ശിൽ വാഹനാപകടം; വേങ്ങര സ്വദേശികളായ സഹോദരന്മാർ മരിച്ചു

ജിദ്ധ: ജിസാന് സമീപം ബെയ്ശ് മസ്‌ലിയയിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ (44) റഫീഖ്(41) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്....
Accident

ചെട്ടിപ്പടിയിൽ കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറി അപകടം

പരപ്പനങ്ങാടി : നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറി അപകടം, ഒഴിവായത് വൻ ദുരന്തം. ഇന്ന് രാത്രി 10.30 നാണ് അപകടം. നിയന്ത്രണം വിട്ട കാർ ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് സമീപത്തെ ട്രാൻസ്ഫോമറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോഴിക്കോട് നിന്നും താനൂരിലേക്ക് വരുകയായിരുന്ന 3 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടു....
Accident

ദേശീയപാതയിൽ പടിക്കലിൽ കാറുകൾ കൂട്ടിയിടിച്ചു റോഡിൽ മറിഞ്ഞു

തിരൂരങ്ങാടി: ദേശീയപാത പടിക്കലിന് സമീപം കാറുകൾ കൂട്ടിയിടിച്ചു അപകടം. ചേളാരിക്കും പടിക്കലിനും ഇടയിൽ എസ് ആർ പെട്രോൾ പമ്പിന് സമീപത്താണ് അപകടം. അപകടത്തിൽ ഒരു കാർ റോട്ടിൽ മറിഞ്ഞു. യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ചേളാരി യിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Accident, Breaking news

ദേശീയപാത കൂരിയാട് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു കയറി അപകടം

ദേശീയപാത 66 ൽ സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെ 6.45 നാണ് അപകടം. കാറിലുണ്ടായിന്നവർ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.
error: Content is protected !!