Saturday, July 11

Tag: Changuvetty

കോട്ടക്കലിൽ ഓട്ടോ ഇടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു
Accident

കോട്ടക്കലിൽ ഓട്ടോ ഇടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു

കോട്ടക്കൽ: ഓട്ടോ ഇടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു. കോട്ടക്കൽ ടൗണിലെ വ്യാപാരിയും കോട്ടക്കൽ പുത്തൂർ ആട്ടീരി സ്വദേശിയുമായ പഞ്ചിളി ഉസ്മാൻ ഹാജി (56) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് ചങ്കുവെട്ടിയിൽ കോട്ടക്കൽ ആര്യവൈദ്യ ശാല ഹെർബൽ ഗാർഡൻ്റെ അടുത്ത് വെച്ചായിരുന്നു അപകടം. പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ ശേഷം റോഡ് ക്രോസ് ചെയ്യുമ്പോൾ ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടക്കൽ അൽ മാസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണപ്പെട്ടു....
Malappuram

നിരത്തിലിറക്കാൻ ഫിറ്റ്‌നസില്ല, ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് പിന്തുടർന്ന് പിടികൂടി

തിരൂരങ്ങാടി: നിരത്തിലിറക്കാൻ ഫിറ്റ്നസ് ഇല്ലാതെ യാത്രക്കാരെ കുത്തിനിറച്ച് അമിത വേഗതയിൽ സർവീസ് നടത്തിയ ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന കോയാസ് എന്ന ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ജില്ല എൻഫോഴ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റ നിർദ്ദേശപ്രകാരം ദേശീയപാതയിൽ കൂരിയാട്ട് പരിശോധന നടത്തുന്നതിനിടെ അമിതവേഗതയിൽ പോയ ശ്രദ്ധയിൽ പെടുകയായിരുന്നു. എൻഫോഴ്സ്മെൻ്റ് എം വി ഐ പി കെ മുഹമ്മദ് ഷെഫീഖ്, എ എം വി ഐ സലീഷ് മേലേപ്പാട്ട് എന്നിവർ മൊബൈൽ ആപ്പിൽ പരിശോധിച്ചപ്പോൾ ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ് ഉൾപ്പെടെ മറ്റു രേഖകൾ ഒന്നും തന്നെ ഇല്ല എന്ന് മനസ്സിലായതിനെ തുടർന്ന് ഉദ്യോഗസ്ഥർ പിന്തുടർന്ന് വെന്നിയൂരിൽ വെച്ച് പിടികൂടുകയായിരുന്നു.ബസ്സിൽ വെച്ച് യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ചങ...
error: Content is protected !!