Tag: CHarity worker

കരിപ്പൂരില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവര്‍ത്തകനുമായ മലപ്പുറം സ്വദേശി പിടിയില്‍
Kerala, Malappuram, Other

കരിപ്പൂരില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവര്‍ത്തകനുമായ മലപ്പുറം സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. സൗദിയില്‍ കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവര്‍ത്തകനുമായി അറിയപ്പെടുന്ന തുവ്വൂര്‍ മമ്പുഴ സ്വദേശിയായ തയ്യില്‍ മുനീര്‍ബാബു ഫൈസി (39) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഇന്ന് രാവിലെ ജിദ്ദയില്‍ നിന്നും ഇന്‍ഡിഗൊ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ മുനീര്‍ബാബുവില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1167 ഗ്രാം സ്വര്‍ണമിശ്രിതമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മുനീര്‍ബാബു നാലു ക്യാപ്‌സ്യൂളുകളായി തന്റെ ശരീരത്തില്‍ ഒളിപ്പിച്ചു വെച്ചാണ് സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസില്‍ മുനീര്‍ബാബുവിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും...
Information

തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് കായാ കല്‍പ്പ അവാര്‍ഡ് ; സന്നദ്ധ പ്രവര്‍ത്തകരെ ആദരിച്ചു

തിരൂരങ്ങാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്ക് സംസ്ഥാന സര്‍ക്കാരിന്റെ കായാ കല്‍പ്പ അവാര്‍ഡ് നേടിക്കൊടുക്കുന്നതിന് പ്രയത്‌നിച്ച തിരൂരങ്ങാടിയിലും പരിസരത്തുമുള്ള സന്നദ്ധ - -സാംസ്‌കാരിക-സാമൂഹിക -രാഷ്ട്രീയ സംഘടന പ്രതുനിധികളെയും ട്രോമ കെയര്‍, ക്‌ളബ്ബുകള്‍, ചാരിറ്റി സംഘടനകള്‍, വിവിധ മേഖലയില്‍ ഉള്ള വ്യക്തികളെയും ആദരിച്ചു. തിരൂരങ്ങാടി നഗരസഭയും ആശുപത്രി മാനേജിങ് കമ്മിറ്റിയും സംയുക്തമായി താലൂക്ക് ആശുപത്രി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രൗഢമായ സദസ്സില്‍ നിയോജക മണ്ഡലം എം എല്‍ എ. കെ പി എ മജീദ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. ആരോഗ്യ കാര്യ സമിതി ചെയര്‍മാന്‍ സിപി ഇസ്മായില്‍ സ്വാഗതവും വിഷയാവതരണവുംനടത്തി. ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സന്‍ സിപി സുഹ്റാബി,സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാല്‍ കല്ലുങ്ങല്‍, എം സുജിനി, വഹീദ ചെമ്പ, കൗണ്‍സിലര്‍മാരായ ക...
Crime

അയൽവാസിയെ മർദിച്ച കേസിൽ ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂർ അറസ്റ്റിൽ

വണ്ടൂർ: ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂരിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. വഴിത്തർക്കവുമായി ബന്ധപ്പെട്ട മർദിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് അറസ്റ്റ്. 2018 ലെ കേസിൽ സുശാന്ത് പിടികിട്ടാപുള്ളിയായി മുങ്ങി നടക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തെക്കുംപാടത്തെ സുശാന്തിൻ്റെ വീട്ടിൽ നിന്ന് രാവിലെ 6.30 ഒാടെയാണ് വണ്ടൂർ പോലീസ് അറസ്റ്റ ചെയ്തത്. 2018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ കാക്കപ്പരത സുഭാഷിനെ തർക്കത്തിൻ്റെ പേരിൽ മർദ്ദിച്ചെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് സുശാന്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നില്ല. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. ...
error: Content is protected !!