Friday, October 16

Tag: Chemmad traffic jam

ട്രാഫിക് നിയമം തെറ്റിച്ച് മന്ത്രിയുടെ വാഹനം; മമ്പുറത്ത് ഗതാഗത കുരുക്ക്
Other

ട്രാഫിക് നിയമം തെറ്റിച്ച് മന്ത്രിയുടെ വാഹനം; മമ്പുറത്ത് ഗതാഗത കുരുക്ക്

തിരൂരങ്ങാടി: മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന പാതയിലെ മമ്പുറം ഒണ്‍വേ റോഡിലൂടെ നിയമം ലംഘിച്ച് മന്ത്രിയും പൈലറ്റ് വാഹനവും എത്തിയത് ഏറെ നേരം ഗതാഗത കുരുക്കിനിടയാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 നാണ് മന്ത്രി വി.അബ്ദുറഹ്മാന്റെ വാഹനവും അകമ്പടിയായുള്ള താനൂർ പോലീസിന്റെ വാഹനവും ട്രാഫിക് നിയമം ലംഘിച്ച് ഒൺവെയിലൂടെ വന്നത്. കക്കാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ചന്തപ്പടിയിൽ നിന്ന് മമ്പുറം ബൈപാസ് വഴിയാണ് ചെമ്മാട് ടൗണിലേക്ക് കടക്കേണ്ടത്. ചെമ്മാട് ഭാഗത്ത് നിന്നും കക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നേരെ ഒൺവെ വഴിയും പോകണം. എന്നാൽ ഇതിന് പകരം കക്കാട് ഭാഗത്ത് നിന്ന് വന്ന മന്ത്രിയുടെ വാഹനം നേരെ ഒൺവെ റോഡിലൂടെ വരികയായിരുന്നു. തിരൂരങ്ങാടി വലിയ പള്ളിയുടെയും കബർസ്ഥാന്റെയും ഇടയിലൂടെയുള്ള റോഡ് ഒരു വാഹനത്തിന് മാത്രം കടന്നു പോകാനുള്ള വീതിയെ ഉള്ളൂ. ഇതേ തുടർന്നാണ ഒൺവെ ആക്കിയതും ബൈപാസ് റോഡ് നിര്മിച്ചതും. ഒൺവെ തെറ്റിച്ച് വരുന്ന വ...