ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഓട്ടോമാറ്റിക് ക്ലോസറ്റ് മൂന്ന് മാസത്തിനുള്ള പ്രവര്‍ത്തനരഹിതമായി ; കമ്പനിയെ അറിയിച്ചിട്ടും പരിഹാരമായില്ല ; ക്ലോസറ്റിന്റെ വിലയും നഷ്ടപരിഹാരമായി 150,000 രൂപയും കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍
മലപ്പുറം : ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഓട്ടോമാറ്റിക് ക്ലോസറ്റ് മൂന്ന് മാസത്തിനുള്ള പ്രവര്‍ത്തനരഹിതമായി പ്രശ്‌നം പരിഹരിക്കാതെ ഉപഭോക്താവിനെ വലച്ച കമ്പനിക്കെതിരെ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഓട്ടോമാറ്റിക് റിമോട്ട് കണ്‍ട്രോള്‍ ക്ലോസറ്റിന്റെ വില 2,65,100 രൂപയും നഷ്ടപരിഹാരമായി 1,50,000 രൂപയും നല്‍കാന്‍ കമ്പനിക്കെതിരെ കമ്മീഷന്‍ വിധിച്ചു. തിരൂര്‍ തൃപ്രങ്ങോട് സ്വദേശി രാഘവന്‍ നായര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി.
ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന മകനു വേണ്ടിയാണ് പരാതിക്കാരന്‍ റിമോട്ട് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലോസറ്റ് സ്ഥാപിച്ചത്. എല്ലാ തരത്തിലുള്ള സേവനവും കാലതാമസമില്ലാതെ ചെയ്തു നല്‍കുമെന്ന ഉറപ്പിലാണ് ക്ലോസറ്റ് വാങ്ങി സ്ഥാപിച്ചത്. മൂന്നു മാസത്തിനുള്ളില്‍ തന്നെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിട്ടു. പരാതി നല്‍കിയതിനെ തുടര്‍ന്നു നന്നാക്കി നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീടും പ...