Tag: Cpm leader

എൽ ഡി എഫ് സ്ഥാനാർഥി വി.വസീഫിന്റെ ഭാര്യാപിതാവ് പ്രൊഫ. മമ്മദ് അന്തരിച്ചു
Obituary

എൽ ഡി എഫ് സ്ഥാനാർഥി വി.വസീഫിന്റെ ഭാര്യാപിതാവ് പ്രൊഫ. മമ്മദ് അന്തരിച്ചു

തിരൂരങ്ങാടി : പി.എസ് എം ഒ കോളേജ് റിട്ട. അധ്യാപകനും സി പി എം നേതാവുമായ പ്രൊഫ: പി മമ്മദ് (67) അന്തരിച്ചു. കോഴിക്കോട് കക്കോടി സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി കക്കാട് ആണ് സ്ഥിര താമസം. ക്യാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു. രാവിലെയാണ് മരണപ്പെട്ടത്. ഇടതുപക്ഷ കോളേജ് അധ്യാപക സംഘടനയായ എ. കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും ആയിരുന്നു. ഇപ്പോൾ റിട്ടയേർഡ് കോളേജ് അദ്ധ്യാപക സംഘടനയുടെ സംസ്ഥാന ഭരവാഹിയാണ്. തിരൂരങ്ങാടി സി.പി.ഐ.എം ലോക്കൽ സെക്ക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. നിലവിൽ വേങ്ങര ന്യൂനപക്ഷ യുവജനക്ഷേമ പരിശീലന കേന്ദ്രം പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോഴിക്കോട് കക്കോടി സ്വദേശിയായ ഇദ്ദേഹം കോളജിൽ ജോലി ലഭിച്ചതിനെ തുടർന്ന് കക്കാട് സ്ഥിരതാമസം അയക്കുകയായിരുന്നു. മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി വി വസീഫ് മരുമകനാണ്.ഭാര്യ: റഷീദ ( അധ്യാപിക). മക്കൾ: ഡോ...
Crime

കരിപ്പൂരിൽ അഞ്ചംഗ സ്വർണ കവർച്ച സംഘം പിടിയിൽ

കരിപ്പൂരില്‍ സ്വര്‍ണക്കവര്‍ച്ച സംഘം പിടിയില്‍. സ്വര്‍ണം കടത്തിയ ആളും, കവര്‍ച്ച ചെയ്യാനെത്തിയ നാല് പേരുമാണ് പിടിയിലായത്. തിരൂര്‍ സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ കെ.പി. മൊയ്ദീന്‍ കോയ (കെ പി എം കോയ), മുഹമ്മദ് അനീസ്, അബ്ദുല്‍ റഊഫ്, നിറമരുതൂര്‍ സ്വദേശി സുഹൈല്‍ എന്നിവരാണ് കവര്‍ച്ച ചെയ്യാനെത്തിയവര്‍. യാത്രക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ പി എം കോയ പരപ്പനങ്ങാടി നഗരസഭ മുൻ കൗണ്സിലറും സി പിഎം നേതാവുമായിരുന്നു. സി ഐ ടി യു ജില്ലാ ഭരവാഹിയായിരുന്ന ഇദ്ദേഹം നഗരസഭ ജീവനക്കാരുമായുള്ള പ്രശ്‌നത്തിന്റെ പേരിൽ സി പി എം നേതൃത്വവുമായി ഇടഞ്ഞിരുന്നു. ജിദ്ദയിൽ നിന്നെത്തിയ തിരൂർ സ്വദേശി മഹേഷാണ് സ്വർണം കൊണ്ടുവന്നത്. 974 ഗ്രാം സ്വർണ മിശ്രിതമാണ് മഹേഷ് കടത്താൻ ശ്രമിച്ചത്. മറ്റൊരു സംഘത്തിന് കൈമാറാനാണ് മഹേഷ് സ്വർണം കൊണ്ടുവന്നത്. എന്നാൽ സംഘം സ്വർണം വാങ്ങാനെത്ത...
Obituary

മുതിർന്ന സിപിഎം നേതാവ് ടി.ശിവദാസമേനോൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് ടി ശിവദാസ മേനോൻ (90) അന്തരിച്ചു. മുൻ ധനമന്ത്രിയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ നീണ്ടകാലമായി വിശ്രമത്തിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് തവണ മലമ്പുഴയിൽ നിന്ന് നിയമസഭാംഗമായി. 1987ലും 1996ലും നായനാർ സർക്കാരിൽ മന്ത്രിയായി. 87ൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. 96ൽ ധനമന്ത്രിയായിരുന്നു. 2001ൽ ചീഫ് വിപ്പുമായിരുന്നു. ...
Other

അധ്യാപകനെതിരായ ലൈംഗികാരോപണം: വനിത കമ്മീഷന്‍ അധ്യക്ഷ സ്‌കൂള്‍ സന്ദര്‍ശിച്ചു

മെഗാ അദാലത്തില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കി അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തില്‍ വിശദാംശങ്ങള്‍ തേടി കേരള വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂള്‍ സന്ദര്‍ശിച്ചു. വനിത കമ്മീഷന്‍ അംഗം ഇ.എം രാധയ്‌ക്കൊപ്പം സ്‌കൂള്‍ സന്ദര്‍ശിച്ച പി സതീദേവി പ്രധാനധ്യാപികയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടുമെന്നും പോലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും തുടര്‍ നടപടിയെന്നും വനിത കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് പോക്‌സോ കേസെടുത്തിട്ടുണ്ട്. അധ്യാപകന്‍ നിലവില്‍ റിമാന്‍ഡിലാണ്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കേരള വനിത കമ്മീഷന്‍ സംഘടിപ്പിച്ച മെഗാ അദാലത്തിന് ശേഷമായിരുന്നു സ്‌കൂള്‍ സന്ദര്‍ശനം. 34 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കുകയായിരുന്നു. 24 കേസുകള്‍ അടുത്ത അദാ...
Crime

മലപ്പുറം മീ ടു പോക്സോ കേസ്; അധ്യാപകനായ മുൻ കൗണ്സിലർ അറസ്റ്റിൽ

മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം നഗരസഭയിലെ മുൻ വാർഡ് കൗൺസിലറായ രോഹിണി കിഴക്കേ വെള്ളാട്ടു വീട്ടിൽ ശശികുമാറിനെ(56) അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് വയനാട് മുത്തങ്ങ അടുത്തുള്ള സ്വകാര്യ ഹോംസ്റ്റേയിൽ നിന്നും മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.കഴിഞ്ഞ ഏഴാം തീയതി മലപ്പുറത്തെ യുവതിയുടെ പരാതിയിൽ മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ കേസെടുത്തതിനെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെച്ചു ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പ്രതിയെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ പിടിയിൽ ആവുന്നത്.മലപ്പുറം വനിതാ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി.നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്...
Crime

വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം: റിട്ട അധ്യാപകനെ കസ്റ്റഡിയിൽ എടുത്തു

മലപ്പുറം: പോക്സോ കേസിൽ മലപ്പുറം സെന്റ് ജമ്മാസ്  സ്കൂളിലെ റിട്ട. അധ്യാപകൻ കെ വി ശശികുമാർ പൊലീസ് കസ്റ്റഡിയിൽ. പീഡനക്കേസിൽ  പ്രതിയായതോടെ ഒളിവിലായിരുന്നു മലപ്പുറത്തെ മുൻ നഗരാസഭാംഗം കൂടിയായ കെ വി ശശികുമാർ. മലപ്പുറത്തെ സ്കൂളിൽ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സിപിഎം നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയ‍‍ർന്നത്. 50ലധികം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.ആറാം ക്ലാസുകാരിയിരിക്കെ തന്‍റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായി കാണിച്ച്  പെൺകുട്ടി നൽകിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാർ ഒളിവിൽ പോയത്. ഫോൺ ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് വിശദീകരണം. എന്നാൽ ഇയാൾക്ക് ഭരണത്...
Breaking news, Obituary

പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്ന് താലൂക് ആശുപത്രിയിൽ സംഘർഷാവസ്ഥ

സി.പി.എം എല്‍.സി സെക്രട്ടറിയുടെ ഇടപെടല്‍മൃതദേഹം താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തി തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നത് സംബന്ധിച്ച തർക്കത്തിൽ ഒത്തു കൂടിയവർ. തിരൂരങ്ങാടി: കഴിഞ്ഞ ദിവസം മരണപ്പെട്ട പന്താരങ്ങാടി കണ്ണാടിത്തടത്തില്‍ രാജേഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് സി.പി.എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ.സി ഇബ്രാഹീംകുട്ടി ഇടപെട്ട് താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ മരണ കാരണം വ്യക്തമാക്കാത്തതിനാല്‍ ഫോറന്‍സിക് സര്‍ജനുള്ള ആശുപത്രികളില്‍ മാത്രമേ പോസ്റ്റ് മോര്‍ട്ടത്തിന് സാധിക്കൂവെന്ന് പറഞ്ഞാണ് ആസ്പത്രി അധികൃതര്‍ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റ...
error: Content is protected !!